കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തു നടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
കേസിൽ സി.ബി.ഐയെ കക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എം.ഐ രവീന്ദ്രനെതിരെ എന്തു നടപടി എടുത്തെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ – മാഫിയ സംഘം ഉണ്ടെന്നും വലിയ അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പല ഭൂമി കയ്യേറ്റ കേസുകളിലും സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടും അതിൽ അപ്പീൽ പോലും നൽകാതെ സർക്കാർ മുന്നോട്ടു പോവുകയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.