Timely news thodupuzha

logo

ഇടുക്കി ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന്

ഇടുക്കി: 23ആമത് ഇടുക്കിജില്ല സബ്ബ് ജൂണിയർ, ജൂണിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജൂൺ 1 ന് രാവിലെ 10 മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും.

2007, 2008, 2009 വർഷങ്ങളിൽ ജനിച്ചവർക്ക് ഗ്രൂപ്പ് – 1ലും , 2010, 2011, 2012 വർഷങ്ങളിൽ ജനിച്ചവർക്ക് ഗ്രൂപ്പ് 2ലും, 2013, 2014 വർഷങ്ങളിൽ ജനിച്ചവർക്ക് ഗ്രൂപ്പ് 3 ലുമാണ് പങ്കെടുക്കേണ്ടത്.

ഇടുക്കി ജില്ലയിൽ സ്ഥിരതാമസമുള്ള ഏതൊരു കുട്ടിക്കും നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. പങ്കെടുക്കുവാനുള്ള കുട്ടികൾ ഒന്നാം തീയതി രാവിലെ 9 മണിക്ക് വയസുതെളിയിക്കുന്ന രേഖ, ആധാർകാർഡിൻ്റെ പകർപ്പ്, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ റിപ്പോർട്ട് ചെയ്ത് പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്.

യോഗ്യത നേടുന്ന കുട്ടികളെ ജൂൺ 14 മുതൽ 16 വരെ തിരുവനന്ത പുരത്തു നടക്കുന്ന 50-ാമത് ജൂണിയർ, 40-ാമത് സബ്ബ് – ജൂണിയർ സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ഇടുക്കി ജില്ലാ ടീമിൽ ഉൾപ്പെടുത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447223674 – ഈ നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *