Timely news thodupuzha

logo

Month: June 2023

ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര രീതിയിൽ മാറ്റം വരുത്തണമെന്ന് സണ്ണി പൈമ്പിള്ളിൽ

രാജാക്കാട്: ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര രീതിയിൽ മാറ്റം വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ. വ്യാപാര മേഖല വിവിധ പ്രതിസന്ധികൾ മൂലം വെല്ലുവിളിയിലാണ്. കാലഘട്ടത്തിന് അനുസരിച്ച് ഉപഭോക്തക്കളെ ചേർത്ത് നിർത്താൻ വ്യാപാര രീതിയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വി.എസ് ബിജു അദ്ധ്യക്ഷത വഹിച്ചു. സിബി കൊച്ചുവള്ളാട്ട് സ്വാഗതം ആശംസിച്ചു. …

ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാര രീതിയിൽ മാറ്റം വരുത്തണമെന്ന് സണ്ണി പൈമ്പിള്ളിൽ Read More »

അഞ്ചരക്കോടി ചിലവിട്ടു പുനരുദ്ധാരണം നടത്തുന്ന റോഡുപണി കരാറുകാരന്റെ സൗകര്യാർത്ഥം

തൊടുപുഴ: മങ്ങാട്ടുകവല മൂപ്പിൽക്കടവ് പാലം വരെയുള്ള റോഡ് നിർമ്മാണമാണ് അനന്തമായി നീളുന്നത് .ആറുമാസത്തിലേറെയായി നിർമ്മാണം തുടങ്ങിയിട്ട് .ആദ്യഘട്ടത്തിൽ രാത്രികാലങ്ങളിൽ അവിടെയും ഇവിടെയും കുറെ ജോലികൾ ചെയ്യുന്ന രീതിയായിരുന്നു. എവർഷൈൻ ജങ്ക്ഷനിൽ റോഡിൽ ഡിവൈഡർ നിർമ്മിച്ചത് ചൈന മതിൽ പോലെയാണ് .നിയമം അനുശാസിക്കുന്ന രീതിയിൽ അല്ലെന്നു പരാതി ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല .ടാറിങ് ജോലികൾ കഴിഞ്ഞു ഇപ്പോൾ ഓടകളുടെ നിർമ്മാണമാണ് നടക്കുന്നത്. സ്കൂൾ തുറക്കുന്നത് വരെ കാത്തിരുന്നു നല്ല മഴ വന്നപ്പോഴാണ് വിമല സ്കൂളിന്റെ മുന്നിലുള്ള ഓടകൾ നിർമ്മിക്കാൻ …

അഞ്ചരക്കോടി ചിലവിട്ടു പുനരുദ്ധാരണം നടത്തുന്ന റോഡുപണി കരാറുകാരന്റെ സൗകര്യാർത്ഥം Read More »

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൻറെ അനുമതി വാങ്ങാതെ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ പിഴ കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് അവസരം

കരിമണ്ണൂർ: ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഒരു കെട്ടിടത്തിൻറെ വസ്തുനികുതി നിർണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിൻറെ തറ വിസ്തീർണ്ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ വിവരവും ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഏതെങ്കിലും കെട്ടിടം പണിയുകയോ പുതുക്കി പണിയുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുക. അറിയിപ്പ് ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയവരെ 30-ാം തീയതിവരെ പിഴ ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 9ബി ഫോമിൽ സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനായോ നേരിട്ടോ അറിയിക്കാവുന്നതാണ്. കെട്ടിടത്തിൻറെ വിവരങ്ങൾ …

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിൻറെ അനുമതി വാങ്ങാതെ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ പിഴ കൂടാതെ റിപ്പോർട്ട് ചെയ്യുന്നതിന് അവസരം Read More »

കെ.വി. രാജുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു

വാഴവര: കോൺഗ്രസ് (ഐ) കട്ടപ്പന മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. രാജു കൊട്ടയ്ക്കാട്ടിന്റ നിര്യാണത്തിൽ വാഴവരയിൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി. പൊതുപ്രവർത്തനരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ആളാണ് കെ.വി. രാജുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ. ഇ.എം. ആഗസ്തി പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ ജോണി കുളംപള്ളി, കൗൺസിലർമാരായ ബെന്നി കുര്യൻ, സിജു ചക്കുംമൂട്ടിൽ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി നെടുംകൊമ്പിൽ, ലൈബ്രറി …

കെ.വി. രാജുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു Read More »

ഷെയ്ഖ് ദർവേഷ് സാഹിബ് ഡിജിപി, ഡോ. വി വേണു ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്. നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി വേണു. 1990 ഐഎസ് ബാച്ച് ഓഫീസറാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ.കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിയായിരിക്കെ …

ഷെയ്ഖ് ദർവേഷ് സാഹിബ് ഡിജിപി, ഡോ. വി വേണു ചീഫ് സെക്രട്ടറി Read More »

ബക്രീദ് അവധി നാളെയും 29നും

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാർ നേരത്തെ 28നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 29 നാ​ണ് ബ​ക്രീ​ദ്. ഈ സാഹചര്യത്തിൽ നാളത്തെ അവധി നിലനിർത്തിയാണ് 29നും അവധി പ്രഖ്യാപിച്ചത്. പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 29ന് ​അ​വ​ധി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍കി​യിയിരുന്നു. ഇത് കണക്കിലെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് 29ന് അവധി നല്കാൻ …

ബക്രീദ് അവധി നാളെയും 29നും Read More »

ടി.എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമെന്ന് ആത്മ

കൊച്ചി: മലയാള സീരിയല്‍ സിനിമാ, മേഖലകളില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ടി.എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമെന്ന് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ഭാരവാഹി കിഷോർ സത്യ. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിച്ചുവെന്നും ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി തന്നെയുണ്ടെന്നും കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു. ”പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക” എന്നാണ് കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ …

ടി.എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമെന്ന് ആത്മ Read More »

കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പകർച്ചവ്യാധി, ഇതര രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ(കെ–സി.ഡി.സി) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ മാതൃകയിലാണ്‌ പദ്ധതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക്‌ സമീപം പബ്ലിക് ഹെൽത്ത് ട്രെയിനിങ്‌ സെന്ററിനോട്‌ അനുബന്ധിച്ച്‌ കെ–സി.ഡി.സി പ്രവർത്തിക്കും. വിശദ പദ്ധതിരേഖ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കും. ധാരണപത്രം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ഐ.ഐ.പി.എച്ച് ഡയറക്ടർ ഡോ.ശ്രീധർ കദം, മെഡിക്കൽ …

കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ Read More »

മഅദനിയുടെ ബി.പി ഉയർന്ന നിലയിൽ; നിലവിൽ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്ന് പി.ഡി.പി നേതാക്കൾ

കൊച്ചി: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​താ​വി​നെ കാ​ണാൻ കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുൽ നാസ‍ർ മഅദനിയുടെ ബി.പി ഉയർന്ന നിലയിൽ. ഇന്നലെ രാത്രി ഏഴേകാലോടെ ഭാ​ര്യ സൂ​ഫി​യ​യ്ക്കൊ​പ്പം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്തി​ലെ​ത്തി​യ മ​ദ​നി ക​രു​നാ​ഗ​പ്പ​ള്ളി അ​ന്‍വാ​റു​ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക് പോയതിനു പിന്നാലെ രാത്രി ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പി.ഡി.പി നേതാക്കൾ അറിയിച്ചു. നിലവിൽ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. രാത്രിയിലെ അതെ ആരോഗ്യനില തുടരുകയാണെന്നും രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം …

മഅദനിയുടെ ബി.പി ഉയർന്ന നിലയിൽ; നിലവിൽ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്ന് പി.ഡി.പി നേതാക്കൾ Read More »

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ പ്രധാനം ജ്ഞാന സമൂഹമാണ്; എം.വി.ഗോവിന്ദൻ

തൃശൂർ: കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം പണമല്ല, ജ്ഞാന സമൂഹമാണെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അറിവും ബുദ്ധിയുമാണ്‌ പ്രധാന സമ്പത്ത്‌. ആ ബുദ്ധി ഉപയോഗിച്ച്‌ നമുക്ക്‌ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനാകും. അത്തരത്തിൽ വിദ്യാഭ്യാസത്തെയും അറിവിനെയും രൂപപ്പെടുത്താനാകണം. അതിനായി നാട്‌ ഒരുങ്ങിക്കഴിഞ്ഞു. സ്‌റ്റെയ്‌പ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു മാധ്യമത്തിനും മൂലധന നിക്ഷേപമുണ്ട്‌. ഏത്‌ മൂലധനത്തിനും ലക്ഷ്യം ലാഭമാണ്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി, ജനങ്ങളുടെ കൈയിൽനിന്ന്‌ ശേഖരിച്ച ചില്ലിക്കാശുകൊണ്ടുണ്ടായ പത്രമാണ്‌ …

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ പ്രധാനം ജ്ഞാന സമൂഹമാണ്; എം.വി.ഗോവിന്ദൻ Read More »

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. ഈ ഫാമിൽ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടർന്ന് പന്നികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാംപിളുകൾ ശേഖരിച്ച് ബംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന് ഒരു …

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു Read More »

നിഖിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ. പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന നിഖിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അബിൻ സി രാജിനെ കേസിൽ പ്രതി ചേർത്തത്. ഇന്നലെ അർധ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ചായിരുന്നു കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബിനെ കസ്റ്റഡിയിൽ എടുത്തത്. രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ച അബിനെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ മാലി ദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. …

നിഖിലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്തു Read More »

ഇന്ന് മുതൽ മഴ ശക്തിപ്രാപിക്കും; എട്ട് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് കാരണമാകുക. 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും …

ഇന്ന് മുതൽ മഴ ശക്തിപ്രാപിക്കും; എട്ട് ജില്ലകളിൽ യെലോ അലർട്ട് Read More »

ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ യുവാവിനെ തടഞ്ഞു നിർത്തി കവർച്ച; രണ്ടു പേർ അറസ്റ്റിൽ

കോട്ടയം: യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ രണ്ടു പേർ പൊലീസ് പിടിയിലായി. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി വീട്ടിൽ അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത്(28) എന്നിവരാണ് പ്രതികൾ. ഇന്നലെ ഉച്ചയ്ക്കുശേഷം 3 മണിയോടെ ഇവർ ഇരുവരും ചേർന്ന് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡ് പാർക്കിങ് ഗ്രൗണ്ടിന്റെ മുൻവശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി അതിക്രമിച്ച് കവർച്ച നടത്തുകയായിരുന്നു. …

ഗാന്ധിനഗർ മെഡിക്കൽ കോളെജിൽ യുവാവിനെ തടഞ്ഞു നിർത്തി കവർച്ച; രണ്ടു പേർ അറസ്റ്റിൽ Read More »

ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും; ആരോഗ്യ മന്ത്രി

തിരുവനന്തപുൂരം: സംസ്ഥാനത്തെ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് വേണ്ടി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഡ് ഗ്രേ പ്രോട്ടോകോൾ എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ്. കേരളത്തിന് അനുയോജ്യമായ രീതിയിൽ വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിക്കുന്നത്. കോഡ് ഗ്രേ പ്രോട്ടോകോളിലുള്ളത് അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ്. കോഡ് ഗ്രേ …

ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും; ആരോഗ്യ മന്ത്രി Read More »

ബ​ക്രീ​ദ് അ​വ​ധി നാളെ തീരുമാനിക്കും

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് അ​വ​ധി​ ചൊവ്വാഴ്ച തീ​രു​മാ​നിക്കുമെന്ന് സ​ർ​ക്കാ​ർ അറിയിച്ചു. 28നാ​ണ് നി​ല​വി​ൽ അ​വ​ധി. ബ​ക്രീ​ദ് 29നും. രണ്ടു ദിവസവും അവധി നൽകുമോ എ​ന്ന​തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​വു​ക. ബ​ലി പെ​രു​ന്നാ​ളി​നെ തുടർന്നുള്ള 28ലെ പൊ​തു അ​വ​ധി നി​ല​നി​ർത്തി കൊണ്ടു തന്നെ പെ​രു​ന്നാ​ൾ ദി​ന​മാ​യ 29ന് ​അ​വ​ധി ന​ൽക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽകി​യി​രുന്നു. മ​ന്ത്രി​സ​ഭാ യോ​ഗം ബു​ധ​നാ​ഴ്ച​ത്തെ അ​വ​ധി ക​ണ​ക്കി​ലെ​ടു​ത്ത് ചൊവ്വാഴ്ച​ത്തേ​യ്ക്ക് മാ​റ്റി. രണ്ട് ദിവസവും …

ബ​ക്രീ​ദ് അ​വ​ധി നാളെ തീരുമാനിക്കും Read More »

ഇടുക്കി ജില്ലയിലെ ആദ്യത്തെ സ്വകാര്യ ടിഷ്യൂ കൾച്ചർ ലാബ്, ഉദ്ഘാടനം 30ന്

ഇടുക്കി: ജില്ലയിലെ ആദ്യത്തെ സ്വകാര്യ ടിഷ്യൂ കൾച്ചർ ലാബായ ഹരിത ടിഷ്യൂ കൾച്ചർ ലാബ് ആന്റ് അഗ്രികൾച്ചർ നഴ്സറിയുടെ ഉദ്ഘാടനം 30ന് കോതായ്ക്കുന്ന് ബൈപാസ് റോഡ്, തൊടുപുഴയിൽ വെച്ച് എം.എൽ.എ പി.ജെ ജോസഫ് നിർവഹിക്കും.

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി, കല്ലാനിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍

കല്ലാനിക്കല്‍: സെന്റ്‌ ജോര്‍ജ്ജ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, ‘ലഹരി വിരുദ്ധ ദിന’ത്തില്‍, ലഹരിക്കെതിരെ കുട്ടികളെ ബോധവാന്മാരാക്കാന്‍ റാലി, പോസ്റ്റര്‍ നിര്‍മ്മാണം, ക്ലാസുകള്‍ എന്നിവ നടത്തി. റാലിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു നിര്‍വഹിച്ചു. റെന്‍സി ജോണ്‍സന്‍, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് ബിനു ചാക്കോ, സ്കൌട്ട് മാസ്റ്റര്‍ ജോബിന്‍ ജോസ്, നിക്സ് ജോസ് എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. സ്കൂളിലെ എൻ.എസ്.എസ്, സ്കൌട്ട്, ഗൈഡ് വിഭാ​ഗങ്ങളുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കൃഷി, പൂന്തോട്ടം എന്നിവയും കുട്ടികൾ നടത്തി …

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി, കല്ലാനിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ Read More »

കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിഫോം സംഘടനകളുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ.എസ്.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നിസാമോൾ ഷാജി ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. …

കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി Read More »

ലോക ശീതീകരണ ദിനം ആഘോഷിച്ചു

തൊടുപുഴ: എച്ച്.വി.എ.സി.ആർ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ലോക ശീതീകരണ ദിന ആഘോഷിച്ചു. സംഘടനയുടെ പതാക ഉയർത്തിയും സന്ദേശം കൈമാറിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. കൗൺസിൽ അംഗം ഷിന്റോ വണ്ണപ്പുറം പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് നിസാർ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസ്ഥാന കൗൺസിൽ അംഗം റോബിൻ വാഴക്കുളം, ജില്ലാ ട്രഷറർ ബൈജു കൂൾമാക്സ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസ് കുമ്പംകല്ല് …

ലോക ശീതീകരണ ദിനം ആഘോഷിച്ചു Read More »

ഓപ്പൺ റിയാലിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ച് ആലക്കോട് സ്കൂൾ വിദ്യാർത്ഥികൾ

ആലക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലക്കോട് ടൗണിൽ ഓപ്പൺ റിയാലിറ്റി ക്വിസ് മത്സരത്തിലൂടെ വ്യത്യസ്തമായ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി ഇൻഫന്റ് ജീസസ് എൽ.പി സ്കൂൾ. ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇളംദേശം ബ്ലോക്ക് മെമ്പർ ശ്രീ ടോമി കാവാലം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ മുൻകൂട്ടി തയ്യാറാക്കിയ 20 ചോദ്യങ്ങളാണ് ചോദിച്ചത്. ടൗണിലെ ഓട്ടോറിക്ഷക്കാർ, വ്യാപാരികൾ, ലോഡിങ്ങ് തൊഴിലാളികൾ, യാത്രക്കാർ, തുടങ്ങിയവരെല്ലാം കുട്ടികളുടെ ഈ പ്രവർത്തനത്തിന് പിന്തുണയുമായി വന്നു. ഉത്തരം പറയുഞ്ഞവർക്ക് …

ഓപ്പൺ റിയാലിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ച് ആലക്കോട് സ്കൂൾ വിദ്യാർത്ഥികൾ Read More »

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: ഷൂട്ടിംഗിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കാലിലെ ലിഗമെന്റിൽ കീ ഹോൾ ശ്‌സ്ത്രക്രിയയാണ് നടത്തിയത്. പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മറയൂരിൽ വിലായത്ത് ബുദ്ധയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കാലിൽ പരുക്കേറ്റത്. ഷൂട്ടിംഗിനിടെ ബസിൽ നിന്ന് വീഴുകയായിരുന്നു. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി.ആർ.ഇന്ദുഗോപൻ എഴുതിയ വിലായത്ത് ബുദ്ധയെന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ …

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി Read More »

മറുനാടൻ ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവർത്തിച്ചു. ഷാജൻ മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാൾ ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജൻ ഒരു ആശ്വാസവും അർഹിക്കുന്നില്ല – പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.അതേസമയം, ഷാജൻ സ്‌കറിയ ചെയ്ത വാർത്ത ദളിത് പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഷാജൻ സ്‌കറിയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. …

മറുനാടൻ ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ഹൈക്കോടതി Read More »

ഉയർന്ന പി.എഫിന്‌ ജോയിന്റ്‌ ഓപ്‌ഷൻ നൽകാനുള്ള സമയപരിധി നീട്ടിയേക്കും

ന്യൂഡൽഹി: ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷന്‌ ജോയിന്റ്‌ ഓപ്‌ഷൻ നൽകാനുള്ള സമയപരിധി നീട്ടിയേക്കും. തിങ്കളാഴ്‌ച നിലവിലെ സമയപരിധി അവസാനിക്കുകയാണ്‌. മൂന്നുമാസം കൂടി നീട്ടാനാണ്‌ ആലോചന. തൊഴിൽ വകുപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. സാങ്കേതികപ്രശ്‌നവും രേഖ സമർപ്പിക്കാനുള്ള പ്രയാസവും കാരണം നിരവധി പേർക്ക്‌ ഓപ്‌ഷൻ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്കു മുമ്പുള്ള രേഖ നൽകണമെന്ന നിർദേശം തൊഴിലുടമകളെയും പ്രശ്‌നത്തിലാക്കി. നടപടിക്രമം ലളിതമാക്കണമെന്നും സമയപരിധി നീട്ടണമെന്നുമാണ്‌ ജീവനക്കാരും തൊഴിലുടമയും ആവശ്യപ്പെടുന്നത്‌. ജീവനക്കാർ സംയുക്ത ഓപ്‌ഷന്‌ അപേക്ഷിച്ചാൽ തൊഴിലുടമകൾ അത്‌ അംഗീകരിക്കേണ്ടതുണ്ട്‌. അതിനായി 1995 …

ഉയർന്ന പി.എഫിന്‌ ജോയിന്റ്‌ ഓപ്‌ഷൻ നൽകാനുള്ള സമയപരിധി നീട്ടിയേക്കും Read More »

മോദിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: വിദേശപര്യടനത്തിനു ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. സംഘർഷം തുടരുന്ന മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മണിപ്പൂർ മുഖ്യമന്ത്രിയുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമിത് ഷാ സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തിൽ പ്രധാനമന്ത്രിക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. വിഷയത്തിൽ മോദി സ്വീകരിക്കുന്ന മൗനം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷപാർട്ടികൾ കുറ്റപ്പെടുത്തി. അതേസമയം, പ്രധാനമന്ത്രി പരസ്യമായി പ്രതികരിച്ചില്ലെന്നു കരുതി സംഭവത്തിൽ ഇടപെടുന്നില്ലെന്ന് അർഥമില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. …

മോദിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി Read More »

ബീഹാറിൽ പൊതുസ്ഥലത്ത് പുകവലിച്ച കുട്ടിയെ അടിച്ചുകൊന്ന് അധ്യാപകർ

പട്‌ന: പൊതുസ്ഥലത്ത് പുകവലിച്ച വിദ്യാർഥിയെ അധ്യാപകർ അടിച്ചുകൊന്നു. ബീഹാറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. 15 കാരനാണ് കൊല്ലപ്പെട്ടത്.ബീഹാറിലെ ഈസ്റ്റ് ചംബാരൻ ജില്ലയിലെ ബജറംഗ് കുമാറാണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്. അമ്മയുടെ മൊബൈൽ റിപ്പയർ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയിൽ ഹാർദിയ പാലത്തിന് കീഴെ കൂട്ടുകാരോടൊപ്പം നിന്ന് പുകവലിക്കുന്നതിനിടെയാണ് സംഭവം. സ്‌കൂൾ ചെയർമാനായ വിജയ്കുമാർ യാദവ് ഇതുവഴി വരികയും ഇത് കാണുകയും ദേഷ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവും യാദവിനൊപ്പമുണ്ടായിരുന്നു. ബജറംഗിന്റെ അച്ഛനെ വിളിച്ചുവരുത്തിയ യാദവ് കുട്ടിയെ വലിച്ചിഴച്ച് സ്‌കൂൾ പരിസരത്തെത്തിച്ച …

ബീഹാറിൽ പൊതുസ്ഥലത്ത് പുകവലിച്ച കുട്ടിയെ അടിച്ചുകൊന്ന് അധ്യാപകർ Read More »

മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഐഎമ്മും; എം.വി.ഗോവിന്ദൻ

കണ്ണൂർ: തന്നെ മാനനഷ്ടക്കേസ് നൽകി പേടിപ്പിക്കാൻ കെ സുധാകരൻ നോക്കേണ്ടെന്നും പാർടിയും ദേശാഭിമാനിയും ശക്തമായിതന്നെ നേരിടുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെപിസിസി അധ്യക്ഷൻ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എൻജിഒ യൂണിയന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശിയിൽ നിർവ്വഹിക്കുകയായിരുന്നു എം വി ഗോവിന്ദൻ . മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും …

മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഐഎമ്മും; എം.വി.ഗോവിന്ദൻ Read More »

പങ്കാളിക്ക് സുഹൃത്തുമായി രഹസ്യബന്ധം; കഴുത്തുമുറിച്ചു ചോരകുടിച്ച് ഭർത്താവ്

ചിക്കബെല്ലാപൂർ: ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ മാരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്‌നങ്ങൾക്ക് കാരണം. പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടർന്നതോടെയാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ തീരുമാനിച്ചത്.വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ …

പങ്കാളിക്ക് സുഹൃത്തുമായി രഹസ്യബന്ധം; കഴുത്തുമുറിച്ചു ചോരകുടിച്ച് ഭർത്താവ് Read More »

സംസ്ഥാനത്തേക്ക്‌ ട്രെയിനിൽ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്‌ റെയിൽവേയുമായി ധാരണയുണ്ടാക്കും

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ട്രെയിനിൽ കേരളത്തിലേക്ക്‌ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ റെയിൽവേയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്‌ ധാരണയുണ്ടാക്കും. റെയിൽവേ സ്‌റ്റേഷൻ വളപ്പിൽ പരിശോധനയ്‌ക്ക്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ നിലവിൽ അനുമതിയില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന്‌ റെയിൽവേ അധികൃതരുമായി ചർച്ച നടത്തും. ഒഡിഷയിൽനിന്ന്‌ ഷാലിമാർ എക്‌സ്‌പ്രസിൽ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച മീൻ പുഴുവരിച്ചതാണെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ്‌ നീക്കം. ട്രോളിങ്‌ നിരോധനകാലത്ത്‌ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യാപകമായി മീൻ എത്തുന്നുണ്ട്‌. തൃശൂർ ജില്ലയിലെ 18 മീൻമാർക്കറ്റിൽനിന്ന്‌ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്‌. ഇവ പരിശോധിക്കുകയാണ്‌. കഴിഞ്ഞദിവസം …

സംസ്ഥാനത്തേക്ക്‌ ട്രെയിനിൽ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്‌ റെയിൽവേയുമായി ധാരണയുണ്ടാക്കും Read More »

വൈഗക്കു പിന്നാലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ദുർഗയെത്തി

ഒല്ലൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗയെത്തി. രണ്ടുമാസം മുമ്പെത്തിച്ച വൈഗയെന്ന കടുവയ്ക്കുശേഷം എത്തുന്ന അതിഥിയാണ് പതിമൂന്നുകാരിയായ ദുർഗ. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ 2017ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച ദുർ​ഗയെ ആരോഗ്യം വീണ്ടെടുത്തതോടെയാണ് സുവോളജിക്കൽ പാർക്കിലെത്തിച്ചത്. ഞായർ പുലർച്ചെ നാലോടെ പുത്തൂരിൽ എത്തിച്ച കടുവയെ ഏഴോടെയാണ് ക്രെയിനിന്റെ സഹായത്താൽ പാർക്കിലെ ഇരുമ്പുകൂട്ടിലേക്ക് മാറ്റിയത്. ചന്ദനക്കുന്നിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ജീവനക്കാരുമായി ഇണങ്ങിയതോടെ വൈഗയെ …

വൈഗക്കു പിന്നാലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ദുർഗയെത്തി Read More »

ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ്

കോഴിക്കോട്: മലബാറിന്റെ രുചിപ്പെരുമ ലോകമാകെ പരക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ്. ഇവിടുത്തെ ബിരിയാണിയാണ് രുചിപ്പട്ടികയിലെ ഐകോണിക് ഡിഷ്. ക്രൊയേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റ് അറ്റ്‌ലസ് ആണ് സർവേ സംഘടിപ്പിച്ചത്. ഇന്ത്യയിൽനിന്ന് നാല് റസ്റ്ററന്റുകൾകൂടി ഇടംപിടിച്ചിട്ടുണ്ട്. വിയന്നയിലെ ഫി​ഗ്മുള്ളർ ആണ് പട്ടികയിൽ ഒന്നാമത്. ലോകത്തെ വിവിധ ഫുഡ് വ്ലോ​ഗർമാരുടെയും ടേസ്റ്റ് അറ്റ്‌ലസിന്റെ 30 പേരടങ്ങിയ ​ഗവേഷണ വിഭാ​ഗവും ചേർന്ന് തയ്യാറാക്കിയ പട്ടിക, വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. പാര​ഗണിന്റെ …

ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ് Read More »

ഛിന്നഗ്രഹത്തിന് മലയാളി ജ്യോതിശാസ്ത്രജ്ഞന്‍റെ പേര് നൽകി

ചെർപ്പുളശേരി: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ.അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക്‌ അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള ഛിന്നഗ്രഹം 33938നാണ്‌ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര് നൽകിയത്. യു.എസിലെ അരിസോണയിൽനടന്ന രാജ്യാന്തരസമ്മേളനത്തിലാണ്‌ വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്‌. പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഡോ.അശ്വിൻ ശേഖർ. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ്‌ …

ഛിന്നഗ്രഹത്തിന് മലയാളി ജ്യോതിശാസ്ത്രജ്ഞന്‍റെ പേര് നൽകി Read More »

തക്കലയിൽ വനിതാ അവകാശ സംരക്ഷണ സമ്മേളനം നടത്തി

പാറശാല: സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ സി.പി.ഐ(എം) കന്യാകുമാരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തക്കലയിൽ വനിതാ അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്‌തു. ഭരണഘടന വിരുദ്ധമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പാവപ്പെട്ടവർ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലും വെള്ളം ചേർത്തുവെന്നും പി.കെ.ശ്രീമതി പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ.ചെല്ലസ്വാമി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകി, കനിമൊഴി എം.പി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ …

തക്കലയിൽ വനിതാ അവകാശ സംരക്ഷണ സമ്മേളനം നടത്തി Read More »

പങ്കാളി ഗർഭിണിയായിരുന്നപ്പോൾ തീകൊളുത്തിക്കൊന്നു; കേസിൽ ഒഡിഷ മുൻ എം.എൽ.എ കുറ്റക്കാരനെന്ന്‌ കോടതി

ഭുവനേശ്വർ: ഗർഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഒഡിഷ മുൻ എം.എൽ.എ രാമമൂർത്തി ഗൊമാംഗോ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന ഭുവനേശ്വറിലെ പ്രത്യേക കോടതി ചൊവ്വാഴ്‌ച ശിക്ഷ വിധിക്കും. 1995 സെപ്‌തംബർ 28നാണ്‌ രാമമൂർത്തിയുടെ ഭാര്യ ശശിരേഖയുടെ പാതിവെന്ത മൃതദേഹം എംഎൽഎ ക്വാർട്ടേഴ്‌സിലെ ശുചിമുറിയിൽ കണ്ടെത്തിയത്‌. ആത്മഹത്യയെന്നായിരുന്നു രാമമൂർത്തിയുടെ വാദം. അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത ഖർവേൽനഗർ പൊലീസ്‌ പിന്നീട്‌ കൊലപാതകക്കുറ്റം ചുമത്തി രാമമൂർത്തിയെ അറസ്റ്റ്‌ ചെയ്‌തെങ്കിലും രണ്ടുമാസത്തിനകം ജാമ്യം ലഭിച്ചു. 1990ലും 95ലും ജനതാദൾ …

പങ്കാളി ഗർഭിണിയായിരുന്നപ്പോൾ തീകൊളുത്തിക്കൊന്നു; കേസിൽ ഒഡിഷ മുൻ എം.എൽ.എ കുറ്റക്കാരനെന്ന്‌ കോടതി Read More »

ടിക്കറ്റെടുക്കാതെ വന്ദേഭാരതിൽ യാത്ര; റെയിൽവേക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം

ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിൻറെ പരാക്രമത്തിൽ റെയിൽവേക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചക്ക് 2.30 ന് കാസർകോഡ് നിന്ന് പുറപ്പെട്ട എക്സിക്യൂട്ടീവ് കോച്ച് ഇ വണ്ണിലെ കാസർകോഡ് ഉപ്പള സ്വദേശി ശരൺ‌ (26) ആണ് റെയിൽവേയ്ക്ക് നഷ്ടം വരുത്തിയത്. ശുചിമുറിയിൽ കയറി വാതിലടച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സെൻസർ സംവിധാനത്തിലുള്ള പൂട്ടിനു മുകളിൽ ടീഷർട്ട് കീറി കെട്ടിവച്ചതോടെ പുറത്തുനിന്നു തുറക്കാനുള്ള …

ടിക്കറ്റെടുക്കാതെ വന്ദേഭാരതിൽ യാത്ര; റെയിൽവേക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം Read More »

സോളനിലും ഹാമിൽപ്പൂരിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മരണം

ഷിംല: ഹിമാചൽ പ്രദേശിലെ സോളനിലും ഹാമിൽപ്പൂരിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മരണം. പത്തു വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരുൾപ്പെടെ ഇരുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. മേഖലയിലെ മറ്റു ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാണ്ഡി, ബാഗിപൂർ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ പാതയിൽ പല സ്ഥലത്തും റോഡുകൾ ഇടിഞ്ഞതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതുവരെ പത്ത് ട്രെയിനുകൾ റദ്ദാക്കി. നാലു ട്രെയിനുകളുടെ ദൂരം വെട്ടിക്കുറച്ചു. ഏകദേശം ഒരു കോടിയുടെ …

സോളനിലും ഹാമിൽപ്പൂരിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മരണം Read More »

പിതാവിനെ കാണാനായി മഅദനി 26ന് കേരളത്തിലെത്തും

ബാംഗ്ലൂർ: ചികിൽസയിൽ കഴിയുന്ന പിതാവിനെ കാണുവാൻ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം എറണാകുളത്തെത്തും. ഫ്ളൈറ്റിലാണ് യാത്ര. തുടർന്ന് ചികിൽസയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കുന്നതിനായി കൊല്ലത്തേക്ക് പോകും. അതിനു ശേഷം ജൂലൈ ഏഴിന് മടങ്ങും. ബാംഗ്ലൂർ കമ്മീഷണർ ഓഫീസിൽ നിന്ന് മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചതായി അറിയിപ്പ് കിട്ടിയ വിവരം കുടുംബം തന്നെയാ‍ണ് അറിയിച്ചത്. 12 ദിവസത്തേക്കാണ് യാത്രാനുമതി. ജൂലൈ 8 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാം. സുരക്ഷയ്ക്കുള്ള ചെലവു …

പിതാവിനെ കാണാനായി മഅദനി 26ന് കേരളത്തിലെത്തും Read More »

രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: വാഹനാപകടത്തിൽ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.പി ജോർജ് മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിൻറെ വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പ്രസിഡൻറിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പോസ്റ്റ്‌മോർട്ടം നടത്തും.

മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ അന്തരിച്ചു

തൊടുപുഴ: ചാമക്കാലായിൽ ഗ്രൂപ്പുകളുടെയും തൊടുപുഴ സിൽക്ക് യാണിന്റെയും സ്ഥാപകൻ മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ(പാപ്പച്ചൻ- 96) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ 25/06/2023(ഞായർ) ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ച് മുട്ടം സിബിഗിരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ. ഭാര്യ: അന്നമ്മ മൈക്കിൾ, കലയന്താനി ഓണാട്ട് കുടുംബാംഗം. മക്കൾ: ജോയി(ചാമക്കാലായിൽ സിൽക്സ്, പാലാ), ആനീസ് കാക്കനാട്ട്(വണ്ണപ്പുറം), അവിരാച്ചൻ(ചാമക്കാലായിൽ ടെക്സ്റ്റോറിയം, ചാമക്കാലായിൽ ഏജൻസീസ്, മുട്ടം), വത്സമ്മ ജോസ് പഴയിടത്ത്(റിട്ടയേഡ് കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥ), ജയ ജോസ് തൂങ്കുഴി(കാഞ്ഞിരപ്പള്ളി), ജോമി (ചാമക്കാലായിൽ സിൽക്സ്, സിൽക് …

മുട്ടം ചാമക്കാലയിൽ സി.കെ.മൈക്കിൾ അന്തരിച്ചു Read More »

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നുണ്ട്. വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വലിയ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം ഒരു യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികൾ …

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും; മന്ത്രി വി ശിവൻകുട്ടി Read More »

മൂന്നു വയസുകാരനെ ആക്രമിച്ച പുലിയെ വനംവകുപ്പ് കെണിയിൽ കുടുക്കി

തിരുപ്പതി: കഴിഞ്ഞ ദിവസം തിരുപ്പതിയിൽ മൂന്നു വയസുകാരനെ ആക്രമിച്ച പുലിയെ പിടി കൂടി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി അകപ്പെട്ടത്. ഒന്നരവയസുള്ള പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുപ്പതി ക്ഷേത്രനഗരിയെ ഞെട്ടിച്ചുകൊണ്ടാണ് മൂന്നു വയസുകാരൻ പുലിയുടെ ആക്രമണത്തിനിരയായത്. ക്ഷേത്രത്തിലേക്കുള്ള മൂന്നാം മൈലിൽ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പൂച്ചയെ വേട്ടയാടിയെത്തിയ പുലിക്കു മുന്നിൽ കുട്ടി അകപ്പെട്ടതാണ് ആക്രമിക്കാൻ ഇടയായത്. കുട്ടിയെയും കടിച്ചെടുത്ത് പുലി ഓടിയതോടെ ആളുകൾ ബഹളം വയ്ക്കുകയും കല്ലെടുത്തെറിയുകയും ചെയ്തു. ഇതോടെ പുലി കുട്ടിയെ …

മൂന്നു വയസുകാരനെ ആക്രമിച്ച പുലിയെ വനംവകുപ്പ് കെണിയിൽ കുടുക്കി Read More »

കോക്കോണിക്സ് തിരിച്ചുവരവിന് ഒരുങ്ങുന്നു

തിരുവനന്തപുരം: കോക്കോണിക്സെന്ന കേരളത്തിൻറെ സ്വന്തം ലാപ്ടോപ്പ് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഉത്പന്ന നിര അടുത്തുതന്നെ പുതിയ നാല് മോഡലുകളുമായി വിപുലീകരിക്കാനാണ് നീക്കം. ധനമന്ത്രി പി.രാജീവ് പറയുന്നത് ‍ജൂലൈ മാസത്തിൽ തന്നെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പദ്ധതിയിട്ടു എന്നാണ്. കെലട്രോണിൻറെ പേരിൽ ആയിരിക്കും പുതുതായി ഇറങ്ങുന്ന മോഡലുകളിൽ രണ്ടെണ്ണം വിപണിയിൽ എത്തുക. 12,500 ലാപ്ടോപ്പുകളാണ് 2019ൽ ഉത്പാദനം ആരംഭിച്ച ശേഷം ഇതുവരെ കോക്കോണിക്സ് വിറ്റിരിക്കുന്നത്. കോക്കോണിക്സ് ഏഴു മോഡലുകളിലായിരുന്നു മുമ്പ് ഇറങ്ങിയത്. ഇപ്പോൾ എത്തുന്നത് പുതിയ നാല് മോഡലുകളും. …

കോക്കോണിക്സ് തിരിച്ചുവരവിന് ഒരുങ്ങുന്നു Read More »

ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയെന്ന പേരിൽ ബി.ജെ.പി യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വർഗീയ നീക്കം ശക്തമാക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ബി.ജെ.പി ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷ് യോഗം വിളിച്ചു. കെ സുരേന്ദ്രൻ, സി.കൃഷ്ണകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയെന്ന പേരിലാണ് യോഗം. ഓൺലൈൻ മാധ്യമ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. വർഗീയത പരത്താനുള്ള തന്ത്രങ്ങൾക്ക് യോഗം രൂപം നൽകിയതായും റിപ്പോർട്ട്. ലോക്സഭാ …

ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയെന്ന പേരിൽ ബി.ജെ.പി യോഗം ചേർന്നു Read More »

കെ.സുധാകരൻറെ കൂട്ടാളികളിലേക്കും അന്വേഷണം നീളും

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻറെ കൂട്ടാളികളിലേക്കും അന്വേഷണം. സുധാകരൻറെ അനുയായിയും എറണാകുളത്തെ കോൺഗ്രസ് നേതാവുമായ എബിൻ എബ്രാഹാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുധാകരനും മോൺസണുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം എബിൻറെ സാന്നിധ്യമുണ്ടായിരുന്നു. എബിനുമായി മോൺസൺ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല പരാതിക്കാരെ സ്വാധിനീക്കാൻ ശ്രമിച്ച എബിൻറെ ദൃശ്യ ങ്ങളും ഫോൺ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം സുധാകരനെ അറസ്റ്റ് ചെയ്തതതിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നും നാളെയും കരിദിനമായി ആചരിക്കും.

‌ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വർധിപ്പിക്കാൻ ചെറുതോണി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ അനുബന്ധ നിർമ്മാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണിയിൽ സ്ഥല സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസ് സ്റ്റേഷനോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുന്ന വിധത്തിൽ സ്റ്റേഷനും ആരംഭിക്കുമെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ തന്നെ യാത്രാ ഫ്യുവൽ സ്റ്റേഷനും ഇതോടൊപ്പം ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും …

‌ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

കെ.സുധാകരനെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന്‍റെ വൈരാഗ്യ ബുദ്ധി ഒന്നു കൂടി പ്രകടമാണെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന്‍റെ വൈരാഗ്യ ബുദ്ധി ഒന്നു കൂടി പ്രകടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുധാകരനൊപ്പം പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും ചങ്കു കൊടുത്തും അദ്ദേഹത്തിനെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു. സുധാകരനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണ്. മോൺസന്‍റെ ഡ്രൈവറെ മൂന്നു തവണ ചോദ്യം ചെയ്തിട്ടും സുധാകരനെതിരേയുള്ള തെളിവുകളൊന്നും ലഭിച്ചില്ല. കോടതിയുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ കെട്ടിച്ചമച്ച കേസിൽ കെ.പി.സി.സി അധ്യക്ഷനെ ജയിലിൽ അടക്കുമായിരുന്നു. സർക്കാർ ഇപ്പോൾ അഴിമതിയുടെ ചെളിക്കുണ്ടിലാണ് നിൽക്കുന്നത്. …

കെ.സുധാകരനെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന്‍റെ വൈരാഗ്യ ബുദ്ധി ഒന്നു കൂടി പ്രകടമാണെന്ന് വി.ഡി. സതീശൻ Read More »

ഇന്ത്യയിലെത്തിയ പാക് ഡ്രോൺ വെടി വച്ച് തകർത്ത് ബി.എസ്.എഫ്

ചണ്ഡിഗഡ്: അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടി വച്ച് തകർത്ത് ബി.എസ്.എഫ്. പഞ്ചാബിലെ താൺ താരണിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ പാക് ഡ്രോണിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഡ്രോൺ വെടി വച്ചിട്ടു. ശനിയാഴ്ച രാവിലെ ലഖാന ഗ്രാമത്തിൽ നിന്നാണ് ഡ്രോണിൻറെ അവശിഷ്‍ടങ്ങൾ കണ്ടെത്തിയത്.

കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മാറി നിൽക്കാൻ തയാറാണെന്ന് കെ.സുധാകരൻ

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായതിനു പിന്നാലെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മാറി നിൽക്കാൻ തയാറാണെന്ന് വ്യക്തമാക്കി കെ.സുധാകരൻ. പാർട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. ആവശ്യമെങ്കിൽ പദവിയിൽ നിന്നൊഴിയാൻ തയാറാണ്. അന്വേഷണത്തെ യാതൊരു ഭയവുമില്ല. നിരപരാധിയെന്ന് ഉത്തമ ബോധ്യമുണ്ട്. തനിക്കെതിരേ യാതൊരു തെളിവുകളും പൊലീസിൻറെ കൈവശമില്ലയെന്നും സുധാകരൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൺസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലാണ് ഇന്നലെ കെ. സുധാകരനെ അറസ്റ്റ് ചെയ്ത്. ഏഴ് മണിക്കൂർ നീണ്ടു …

കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് മാറി നിൽക്കാൻ തയാറാണെന്ന് കെ.സുധാകരൻ Read More »