ബാംഗ്ലൂർ: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. ജർമനിയിൽ നിന്ന് ഇന്ന് പുലർച്ചെ ബാംഗ്ലൂർ വിമനാത്താവളത്തിലിറങ്ങിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കുന്ന പ്രജ്വലിനെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് എസ്.ഐ.ടി ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം, പ്രജ്വലിന്‍റെ അമ്മയും പരാതിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ കുറ്റാരോപിതയുമായ ഭവാനി രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയും കോടതി പരിഗണിക്കും.