Timely news thodupuzha

logo

National

ബാം​ഗ്ലൂർ കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സി.സി.ടി.വി ദൃശ്യം പുറത്ത്

ബാം​ഗ്ലൂർ: രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബി.എം.റ്റി.സി ബസിൽ ഇരിക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബോംബ് വച്ചശേഷം തിരികെ പോവുമ്പോൾ പ്രതി വസ്ത്രം മാറിയിട്ടുണ്ടെന്നും എൻ.ഐ.എ കണ്ടെത്തി. ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിരവധി ബിഎംടിസി ബസുകളില്‍ ഇയാള്‍ മാറിക്കയറിയിട്ടുണ്ടെന്ന് വ്യക്തമായി. ഇയാൾ കഫേയിൽ വന്നപ്പോൾ പത്ത് എന്നെഴുതിയ തൊപ്പി സമീപത്തെ ആരാധനാലയത്തിന് അടുത്ത് നിന്നും …

ബാം​ഗ്ലൂർ കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സി.സി.ടി.വി ദൃശ്യം പുറത്ത് Read More »

ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി

ധർമശാല: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവും, നാല് വിക്കറ്റ് വീഴ്ത്തി‍യ ആർ അശ്വിനും ചേർന്നാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ കറക്കിവീഴ്ത്തിയത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്. 79 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആദ്യ മത്സരം …

ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി Read More »

മഹാരാഷ്ട്രയിൽ എം.വി.എ സഖ്യം

മുംബൈ: മഹാവികാസ് അഘാഡി(എം.വി.എ) ശനിയാഴ്ചയോടെ സീറ്റുവിഭജനം പൂർത്തിയാക്കിയേക്കും. ശരദ് പവാർ, ഉദ്ധവ് താക്കറെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കറും പങ്കെടുത്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സോലാപുർ, അകോല അടക്കം അഞ്ച് സീറ്റുകളാണ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടത്. പ്രകാശിന്റെ ആവശ്യങ്ങൾ വ്യാഴാഴ്ച വീണ്ടും ചർച്ചചെയ്യും. എന്നാൽ ഇതിൽ തീരുമാനമായില്ലെങ്കിലും ബാക്കി സീറ്റിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണി ശ്രമിക്കുന്നത്.

നാവികസേനയില്‍ ഇരുന്നൂറിലധികം ഒഴിവുകൾ

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഓണ്‍ലൈൻ അപേക്ഷ മാർച്ച് 10 വരെ. 2025 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും. ശന്പളം തുടക്കത്തിൽ 56,100 രൂപ. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:www.joinindiannavy.gov.in.

ഇത്രയും വലിയ കുടുംബത്തിൽ ഒരാൾ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ അത് പിളർപ്പിനെ സൂചിപ്പിക്കുന്നില്ല: സുപ്രിയ സുലെ

പൂനെ: കുടുംബത്തിലെ ഒരാൾ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ അതിനർത്ഥം കുടുംബത്തിനുള്ളിൽ ഭിന്നത ആണെന്ന് തെറ്റായ വ്യാഖ്യാനമാണെന്ന് എൻസിപി(ശരദ് പവാർ ) നേതാവ് സുപ്രിയ സുലെ പറഞ്ഞു. ബിജെപി നേതാക്കൾ ഇപ്പോൾ തന്റെ പാർട്ടിയുടെ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

യു.പിയിലെ പൊലീസ് വെടിവയ്‌പ്പില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടത് ഹാഥ്-രസ് സംഭവത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ രാംപുരില്‍ പൊലീസ് വെടിവയ്‌പ്പില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടത് ഹാഥ്-രസ് സംഭവത്തെ ഓര്‍മിപ്പിക്കുന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യു.പി പൊലീസും ദളിതരെ വേട്ടയാടുകയാണ്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതുണ്ട്. പൊലീസ് സമ്മര്‍ദം ചെലുത്തിയാണ് ബുധനാഴ്ച മൃതദേഹം സംസ്കരിച്ചതെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഹാഥ്-രസ് കൂട്ടബലാത്സം​ഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു യു.പി പൊലീസ് സംസ്കരിച്ചത്. സിലായ്‌ ബരാഗാവ്‌ ഗ്രാമത്തിൽ ഫെബ്രുവരി 27നായിരുന്നു പൊലീസ്‌ വെടിവയ്‌പ്പില്‍ സോമേഷ്‌കുമാര്‍ കൊല്ലപ്പെട്ടത്‌.

13,600 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡൽഹി: കടമെടുപ്പ് പരിധി വിഷയത്തിൽ കേരളത്തിന് ആശ്വാസം. 13600 കോടി രൂപ കടമെടുക്കാൻ കേരള സർക്കാരിന് കേന്ദ്രം അനുമതി നൽകി. കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരേ കേരളം കേന്ദ്രത്തിനെതിരേ സമർപ്പിച്ച് ഹർജിയിലെ വാദത്തിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 26,000 കോടി രൂപ കടമെടുക്കാനാണ് കേരളം അനുമതി തേടിയത്. 14,600 കോടി രൂപക്ക് അനുമതി നൽകുന്നതായും ബാക്കി തുകയുടെ കാര്യത്തിൽ കേന്ദ്രവും കേരളവും തുരന്ന ചർച്ച നടത്താനും കോടതി ഉത്തരവിടുകയായിരുന്നു. മാത്രമല്ല, കേരളത്തിനും കേന്ദ്രത്തിനും പരസ്പര …

13,600 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി Read More »

പുതുച്ചേരിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ, പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്, ആറു പേർ കസ്റ്റഡിയിൽ

പുതുച്ചേരി: തമിഴ്നാട്ടിലെ പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 18 വയസിനു താഴെയുള്ളവരെ ഉൾപ്പെടെ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുക ആയിരുന്നു. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കെലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് …

പുതുച്ചേരിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അഴുക്കുചാലിൽ, പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്, ആറു പേർ കസ്റ്റഡിയിൽ Read More »

രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ എന്‍.ഐ.എ റെയ്ഡ്

ന്യൂഡൽഹി: രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ട കേസിൽ രാജ്യത്തെ വിവിധയിടങ്ങളിലായി റെയ്ഡ്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയാണ് ഏഴ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുന്നത്. കർണാടകയും തമിഴ്നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ 39 സ്ഥലങ്ങളിൽ പരിശോധന. ഇതിൽ 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബാംഗ്ലൂരിലും പരിശോധന നടക്കുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയും ലഷ്‌കർ ഇ തൊയ്ബ(എല്‍.ഇ.റ്റി) ഭീകരനുമായ തടിയന്‍റവിട നസീര്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിനുള്ളിൽ വച്ച് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ …

രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ എന്‍.ഐ.എ റെയ്ഡ് Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

ബാംഗ്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ ഭീഷണി. കർണാടക സ്വദേശിയായ മുഹമ്മദ് രശൂൽ കഡ്ഡാരെ എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരേ യാദ്ഗിരി സുർപുർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടായിരുന്നു ഭീഷണി സന്ദേശം. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐ.പി.സി 505(ബി), 25(1)(ബി) പ്രകാരവും ആയുധ നിയമ …

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി Read More »

ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കി

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ കേസില്‍ തടവിലടയ്ക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായി ബാബയെ കൂടാതെ തടവിലാക്കപ്പെട്ട മറ്റ് അഞ്ചു പേരെ കൂടി വെറുതെ വിട്ടു. പത്തു വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് വെറുതെ വിടല്‍. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വീല്‍ചെയറില്‍ കഴിയുന്ന സായിബാബ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 99 ശതമാനം അംഗവൈകല്യമുള്ള ആളുമാണ്. പാണ്ഡു പൊരാ നരോത്തെ, മഹേഷ് ടിര്‍ക്കി, ഹേം …

ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കി Read More »

പരിശീലന വിമാനം തകര്‍ന്നു വീണു

പാറ്റ്‌ന: ബിഹാറില്‍ പരിശീലന വിമാനം തകര്‍ന്നു വീണു. ബിഹാറിലെ ബോധഗയയിലാണ് ചെറു പരിശീലന വിമാനം തകര്‍ന്നത്. ഒരു വനിത പൈലറ്റടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ആര്‍മി ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നും ദിവസേനയുള്ള ട്രെയിനിങ്ങിന്റെ ഭാഗമായി നടത്തിയ പറക്കലിനിടെയാണ് അപകടം. ബോദ്ഗയ സബ് ഡിവിഷനിലെ കാഞ്ചിപൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. കൃഷിയിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുക ആയിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം നടത്തിയതും ഇവര്‍ തന്നെയായിരുന്നു. ഗ്രാമത്തിലെത്തിയ പട്ടാള ഉദ്യോഗസ്ഥര്‍ രണ്ട് പൈലറ്റുകളെ ചികിത്സയ്ക്കായി …

പരിശീലന വിമാനം തകര്‍ന്നു വീണു Read More »

കൽക്കട്ട ഹൈക്കോടതി ജഡ്ജി രാജിവെച്ചു

കൊൽക്കത്ത: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗാംഗുലി രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചെന്നും കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണാൻ പോകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിരമിക്കാൻ അഞ്ചുമാസം ബാക്കിയിരിക്കെയാണ് രാജി പ്രഖ്യാപനം. രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയുണ്ടെന്ന് ഒരു ബംഗാളി റ്റി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. സേവനകാലയളവിൽത്തന്നെ ഒരു ജഡ്ജി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് അപൂർവമാണ്. നിയമന കുംഭകോണം …

കൽക്കട്ട ഹൈക്കോടതി ജഡ്ജി രാജിവെച്ചു Read More »

ഇലക്‌ടറൽ ബോണ്ട്‌ കേസിൽ എസ്‌.ബി.ഐ നീക്കം ബി.ജെ.പിയുടെ രാഷ്‌ട്രീയ അഴിമതിക്ക്‌ കുട പിടിക്കുന്നതെന്ന് യെച്ചൂരി

ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട്‌ വിശദാംശങ്ങൾ സുപ്രീംകോടതിക്ക്‌ കൈമാറാൻ കൂടുതൽ സാവകാശം വേണമെന്ന എസ്‌.ബി.ഐയുടെ വാദം സംശയാസ്‌പദമാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കാമെന്നിരിക്കെയാണ്‌ എസ്‌.ബി.ഐ കൂടുതൽ സമയ പരിധി കോടതിയോട്‌ ആവശ്യപ്പെട്ടത്‌. ഇലക്‌ടറൽ ബോണ്ടുവഴിയുള്ള ബി.ജെ.പിയുടെ രാഷ്‌ട്രീയ അഴിമതിക്ക്‌ കുട പിടിക്കുന്നതാണ്‌ ഈ നീക്കമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആയില്ലെങ്കിൽ, ഇത് ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പൃഥ്വിരാജ് ചവാൻ

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ശക്തമായ മുന്നേറ്റം നടത്തണമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പൃഥ്വിരാജ് ചവാൻ. ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനും ഏകാധിപത്യം അവസാനിപ്പിക്കാനുമുള്ള ജനകീയ മുന്നേറ്റമാണ് പ്രതീക്ഷയുടെ ഏക കിരണങ്ങൾ. ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇത് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും സ്വേച്ഛാധിപത്യത്തിന്റെ ആവിർഭാവത്തെയും കുറിച്ച് മുംബൈ സർവകലാശാല മുൻ വൈസ് ചാൻസലർ ഭാൽചന്ദ്ര മുൻഗേക്കർ എഴുതിയ …

ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആയില്ലെങ്കിൽ, ഇത് ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പൃഥ്വിരാജ് ചവാൻ Read More »

പണം വാങ്ങി വോട്ടു ചെയ്യുന്ന എം.പിമാർക്കും എം.എൽ.എമാർക്കും പരിരക്ഷയില്ല; സുപ്രീം കോടതി

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വോട്ടു ചെയ്യുന്നതിനും സംസാരിക്കുന്നതിനും പണം വാങ്ങുന്ന എം.പിമാരും എം.എൽ.എമാരും അഴിമതി നിരോധന നിയമ പ്രകാരം വിചാരണ നേരിടണമെന്നും ജനപ്രതിനിധിയെന്ന നിലയിൽ പാർലമെന്‍ററി പരിരക്ഷ ലഭിക്കില്ലെന്നും ഉത്തരവിട്ട് സുപ്രീം കോടതി. സഭയിൽ വോട്ടു ചെയ്യാൻ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകിക്കൊണ്ടുള്ള 1998ലെ വിധിയെ മറി കടന്നു കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നേതൃത്വം നൽകിയ ഏഴംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ്മാരായ …

പണം വാങ്ങി വോട്ടു ചെയ്യുന്ന എം.പിമാർക്കും എം.എൽ.എമാർക്കും പരിരക്ഷയില്ല; സുപ്രീം കോടതി Read More »

മാംഗ്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർത്ഥിയുടെ ആസിഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

മാംഗ്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അബിൻ(23) ആണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ കഡബ സർക്കാർ പി യു കോളേജിൽ തിങ്കളാഴ്ച രാവിലെ ആണ് സംഭവം. കേരളത്തിൽ നിന്നെത്തിയ പ്രതി രാവിലെ തന്നെ പെൺകുട്ടി പഠിക്കുന്ന കോളജിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്‌സയിലാണ്. ഒപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. രണ്ടാം വർഷ പി.യു.സി വിദ്യാർത്ഥിനികൾ ആണ് മൂന്നുപേരും. …

മാംഗ്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർത്ഥിയുടെ ആസിഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക് Read More »

കഫേ സ്ഫോടനം കുക്കർ സ്ഫോടനത്തിനു സമാനം

ബാം​ഗ്ലൂർ: ബാം​ഗ്ലൂരിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവും 2022ൽ മംഗളൂരുവിലുണ്ടായ കുക്കർ സ്ഫോടനവും തമ്മിൽ ബന്ധമുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇരു സ്ഫോടനങ്ങളിലും നിരവധി സാമ്യതകൾ ഉണ്ട്. സ്ഫോടനത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളിലും സാമ്യതയുണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണ്. ‌ മംഗളൂരുവിലെ സ്ഫോടനത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരും ബംഗളൂരുവിലെത്തിയേക്കും. നിലവിൽ ഭയക്കാൻ ഒന്നുമില്ല. വളരെ തീവ്രത കുറഞ്ഞ സ്ഫോടനമാണുണ്ടായത്. പ്രാദേശികമായി ആസൂത്രണം ചെയ്ത സ്ഫോടനമാണെന്നാണ് കരുതുന്നതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2022 നവംബറിലാണ് മംഗളൂരുവിൽ …

കഫേ സ്ഫോടനം കുക്കർ സ്ഫോടനത്തിനു സമാനം Read More »

ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ വധിച്ചു. ജനപഥ് പഞ്ചായത്ത് അംഗമായ ത്രിപാഠി കട്‌ല എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കല്യാണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരവേ ആയുധങ്ങളുമായെത്തിയ സംഘം ത്രിപാഛി കട്‌ലയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ത്രിപാഠി കട്‌ല ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിൽ ഏഴ് പേർ മാവോയിസ്റ്റുകളുടെ ആക്രണമണത്തിൽ മരിച്ചിരുന്നു. ഈ വർഷം ഛത്തീസ്ഗ‌ഡിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ബി.ജെ.പി നേതാവാണ് ത്രിപാഠി കട്‌ല.

ബാംഗ്ലൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ പിടിയിൽ

ബാംഗ്ലൂർ: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിൽ. ഇയാളുടെ സി.സി.റ്റി.വി ദൃശ്യങ്ങൾ നേരത്തെ പൊലീസ് പുറത്തു വിട്ടിരുന്നു. തൊപ്പിയും കണ്ണടയും ധരിച്ച ഇയാൾക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് വിശദീകരിച്ചത്. ബാംഗ്ലൂർ സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. കഫേയിലെ മറ്റ് സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തൊപ്പികൊണ്ട് മുഖം മറിക്കുന്നത് വ്യക്തമാണ്. ബില്ല് ചെയ്ത ഭക്ഷണം ഇ‍യാൾ കഴിക്കാതെ …

ബാംഗ്ലൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ പിടിയിൽ Read More »

ഗൗതം ഗംഭീർ രാഷ്ട്രീയം ഉപേക്ഷിക്കുന്നു

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. എക്സിലൂടെയാണ് ഗംഭീർ ഇക്കാര്യം പങ്കു വച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധയർപ്പിക്കുന്നതിനായി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നാണ് ഗംഭീർ കുറിച്ചിരിക്കുന്നത്. രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് എനിക്ക് വിടുചൽ നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തു നൽകിയതായും ഗംഭീർ കുറിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഗംഭീർ കുറിപ്പ് അവസാനിപ്പിക്കുന്നത്. …

ഗൗതം ഗംഭീർ രാഷ്ട്രീയം ഉപേക്ഷിക്കുന്നു Read More »

ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു തേടരുത്: തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ. ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു ചോദിക്കരുതെന്നാണ് പ്രധാന നിർദേശം. ദൈവങ്ങളെയോ ഭക്തിയെയോ അപമാനിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും പാർട്ടിക്കും സ്ഥാനാർഥികൾക്കും താരപ്രചാരകർക്കും നൽകി മുന്നറിയിപ്പിൽ കമ്മിഷൻ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പു പ്രചരണങ്ങൾക്കായി ആരാധാനാലയങ്ങളെ ഉപയോഗിക്കരുത്. മറിച്ച് വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ നിലവാരമുയർത്താനാവണം രാഷ്ട്രീയ പാർട്ടികളും നേതാക്കളും ശ്രമിക്കേണ്ടത്. വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനകൾ നടത്താനോ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിക്കരുത്. …

ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു തേടരുത്: തെരഞ്ഞെടുപ്പു കമ്മിഷൻ Read More »

തമിഴ്നാട്ടിലെ പോരൂരിലുള്ള 2 സ്കൂളുകളിൽ ബോംബ് ഭീഷണി

ചെന്നൈ: തമിഴ്നാട്ടിലെ പോരൂരിലുള്ള പിഎസ്ബിബി മില്ലേനിയം സ്കൂളിനും കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിനും ബോംബ് ഭീഷണി. ഇ-മെയിലിലാണു സന്ദേശമെത്തിയത്. പ്ലസ് ടു പരീക്ഷകൾ നടക്കുന്ന സാഹചര്യമായതിനാൽ അതീവ ആശങ്കയിലാണ് അധികൃതർ. ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയാണ്. ഫെബ്രുവരി 8 നു സമാനമായ ഭീഷണി ചെന്നൈയിലെ സ്കൂളുകളിൽ ലഭിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ബാംഗ്ലൂരിലെ കഫേയിൽ സ്ഫോടനം

ബാംഗ്ലൂർ: കുന്ദലഹള്ളിയിൽ കഫേയിൽ സ്ഫോടനം. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേരും കഫേ ജീവനക്കാരാണ്. വൈറ്റ്ഫീൽഡ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

എം.വി.എ ചർച്ചകൾ അവസാനിപ്പിച്ചു; മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി(എംവിഎ) സംസ്ഥാനത്തെ ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചെന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20 സീറ്റുകളിലും കോൺഗ്രസ് 18 സീറ്റുകളിലും ബാക്കി ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി ബാക്കി 10 സീറ്റുകളിലും മത്സരിക്കും. രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷേത്കാരി സംഘട്ടൻ പോലുള്ള ചെറു പാർട്ടികൾക്ക് അതത് സഖ്യ പങ്കാളികളിൽ നിന്ന് …

എം.വി.എ ചർച്ചകൾ അവസാനിപ്പിച്ചു; മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി Read More »

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി

പാട്ന: ജന്മദിനാഘോഷത്തിൻറെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്ന് ആരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചു കൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്. എന്നാൽ ക്യാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്. ഇയാളുടെ വായിലാണ് വെടിയേറ്റത്. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച …

ക്യാമറയിലെ ചാർജ് തീർന്നു, ജന്മദിനാഘോഷ വീഡിയോ പൂർണമായില്ല; വീഡിയോഗ്രാഫറുടെ വായിൽ വെടിവച്ചു കൊലപ്പെടുത്തി Read More »

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരേ മീ ടൂ ആരോപണവുമായി യുവതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയാണ് തരൂർ മോശമായി പെരുമാറിയെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്. എക്സിലൂടെയാണ് ജയ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിൽ നിന്ന് മോശം അനുഭവമുണ്ടായതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയതായാണ് ജയ് കുറിച്ചത്. പെൺകുട്ടി തനിക്കയച്ച സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടും പങ്കു വച്ചിട്ടുണ്ട്. 2022 ഒക്റ്റോബറിൽ തരൂരിന്‍റെ ബി.ആർ അംബേദ്കർ ദി മാൻ ഹു ഗേവ് ഹോപ് ടു …

ശശി തരൂരിനെതിരേ യുവതിയുടെ ‘മീ റ്റൂ’ ആരോപണം Read More »

കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു, ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. കഴിഞ്ഞ 14 ദിവസമായി ട്രഷറി ഓവർഡ്രാഫ്റ്റിലായതോടെ ശമ്പളവും പെന്‍ഷനും വൈകുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രിയോടെ 4000 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു. ഇതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കേന്ദ്രം കേരളത്തിന് …

കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു, ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി Read More »

രാഹുലിന് മത്സരിക്കാൻ തെലുങ്കാനയിൽ 4 മണ്ഡലങ്ങൾ തയാറാണ്; രേവന്ത് റെഡ്ഡി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് തെലങ്കാനയിൽ മത്സരിക്കാൻ നാല് മണ്ഡലങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. രാഹുൽ ഗാന്ധി സമ്മതിച്ചാൽ ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 17 ൽ 14 സീറ്റ് വരെ പ്രതീഷിക്കുന്നുണ്ട്. ഇത്തവണ രാഹുൽ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം. ഏത് മണ്ഡലത്തിലാണെന്ന് തീരുമാനിച്ചിട്ടില്ല. നാലു മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് ശുപാർശ ചെയ്തിട്ടുണ്ട്. രാഹുൽ ആദ്യം സന്നദ്ധത അറിയിക്കണം. അതിനു ശേഷം മണ്ഡലത്തെ കുറിച്ച് …

രാഹുലിന് മത്സരിക്കാൻ തെലുങ്കാനയിൽ 4 മണ്ഡലങ്ങൾ തയാറാണ്; രേവന്ത് റെഡ്ഡി Read More »

ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലേതുൾപ്പെടെ 150 ഓളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയാകും ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച രാത്രി ഡൽഹിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിങ്ങ, പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ പങ്കെടുത്തു. രാത്രി 10.30ന് ആരംഭിച്ച യോഗം നാല് മണിക്കൂറിലേറെ നീണ്ടു. …

ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും Read More »

‘ഭാരത്’ പരിപ്പും രം​ഗത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസമാകാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കിലോയ്ക്ക് 93.5 രൂപ വിപണി വിലയുള്ള ചുവന്ന പരിപ്പ് അടുത്തയാഴ്ചയോടെ ഭാരത് ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണു കേന്ദ്രഭക്ഷ്യവകുപ്പിന്‍റെ ആലോചന. റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപ്പന.

ജെ.എൻ.യുവിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ന്യൂഡൽഹി: ജെ.എൻ.യു സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതു സംഘടനയുടെ ആരോപണം. സംഭവത്തിൽ ദൃശങ്ങൾ പുറത്തു വന്നു. സൈക്കിൾ ഉൾപ്പെടെ എടുത്തെറിയുന്നതും വടികൊണ്ട് അടിക്കുന്നതും പുറത്തുവന്ന ദൃശങ്ങളിൽ കാണാം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജെ.എൻ.യുവിൽ വീണ്ടും എ.ബി.വി.പി ആക്രമണം

ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എ.ബി.വി.പി. സ്‌കൂൾ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എ.ബി.വി.പി ആക്രമത്തിന്റെ വീഡിയോ സമൂഹമധ്യങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അർബുദം ആവർത്തിക്കുന്നത്‌ 
തടയുന്ന മരുന്ന്‌ 4 മാസത്തിനകം

മുംബൈ: അർബുദം അതിജീവിച്ചവർക്ക് വീണ്ടും വരുന്നതു തടയാനുള്ള മരുന്ന് നാലു മാസത്തിനകം വിപണിയിൽ എത്തിയേക്കും. 100 രൂപ മാത്രം വരുന്ന ഗുളിക കഴിച്ചാൽ അർബുദം ആവർത്തിക്കുന്നത്‌ 30 ശതമാനത്തോളം പ്രതിരോധിക്കാമെന്ന്‌ അർബുദ ഗവേഷണ – ചികിത്സാ കേന്ദ്രമായ മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ അറിയിച്ചു. റേഡിയേഷൻ, കീമോതെറാപ്പി എന്നിവയുടെ പാർശ്വ ഫലങ്ങൾ പകുതിയാക്കാനും കഴിയും. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾക്ക്‌ മരുന്ന് കൂടുതൽ ഫലപ്രദമാണ്. 10 വർഷത്തെ ഗവേഷണങ്ങൾക്ക് ശേഷമാടുവിലാണ്‌ മരുന്ന്‌ വികസിപ്പിച്ചത്‌. …

അർബുദം ആവർത്തിക്കുന്നത്‌ 
തടയുന്ന മരുന്ന്‌ 4 മാസത്തിനകം Read More »

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി

ഹൈദരാബാദ്‌: ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിൽ പണം നൽകിയാൽ കൊച്ചു മക്കൾക്ക്‌ ജോലി നൽകാമെന്നു പറഞ്ഞ്‌ രണ്ടര കോടി രൂപ തട്ടിയതായി മുൻ ഹൈക്കോടതി ജഡ്ജി. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയെയാണ്‌ ആർ.എസ്‌.എസുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ടുപേർ തട്ടിപ്പിന് ഇരയാക്കിയത്‌. 2022ൽ ഹൈദരാബാദിൽ നിന്ന്‌ എത്തിയവർക്കാണ്‌ പണം നൽകിയത്‌. ഇത്‌ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ടുകൾ വാങ്ങുമെന്നും പകരം യു.എസിൽ പഠിക്കുന്ന രണ്ടു കൊച്ചുമക്കൾക്ക് ജോലി ഉറപ്പാക്കാമെന്നും ജഡ്‌ജിയോട്‌ പറഞ്ഞിരുന്നു. എന്നാൽ, ബോണ്ടുകൾ ലഭിച്ചില്ല. ജോലിയും കിട്ടിയില്ല. തുക വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും …

കൊച്ചുമക്കൾക്ക്‌ ജോലി വാ​ഗ്ദാനം, രണ്ടരക്കോടി തട്ടിയെടുത്തു; ആർ.എസ്‌.എസിനെതിരെ ആന്ധ്രപ്രദേശ് മുൻ ഹൈക്കോടതി ജഡ്ജി Read More »

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ.

ന്യൂഡൽഹി: 80കാരൻ വിമാനത്തിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. മുംബൈ ടെർമിനലിൽ വച്ചായിരുന്നു സംഭവം. യാത്രക്കാരൻ വീൽ ചെയർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയ്ക്കൊപ്പം ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മരണപ്പെട്ടത്. ഇരുവരും വിമാനത്താവളത്തിൽ എത്തിയപ്പോൾ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു. രണ്ടേ മുക്കാൽ മണിക്കൂറുകളോളം വൈകിയാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം …

80കാരൻ മരിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ. Read More »

ബം​ഗാളില്‍ കോണ്‍​ഗ്രസ് വക്താവ് 
ബി.ജെ.പിയിലേക്ക്

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാളില്‍ കോണ്‍​ഗ്രസ് വക്താവും പ്രമുഖനേതാവുമായ കൗസ്തവ് ബാ​ഗ്ചി പാര്‍ട്ടി വിട്ടു. ബി.ജെ.പിയില്‍ ചേരുമെന്ന വ്യക്തമായ സൂചനയും അദ്ദേഹം നൽകി. ദേശീയ നേതൃത്വം ബം​ഗാള്‍ യൂണിറ്റിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും കോണ്‍​ഗ്രസുകാര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം രാജികത്തില്‍ പറയുന്നു. സുവേന്ദു അധികാരിക്ക്‌ മാത്രമേ തൃണമൂലിനെ ഭരണത്തില്‍ നിന്നും പുറത്താക്കാനാകൂവെന്ന് ബാ​ഗ്ചി പറഞ്ഞു. കോണ്‍​ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍​ഗെ, സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി, ജനറല്‍ സെക്രട്ടറി ​ഗുലാം അഹമ്മദ് മിര്‍ എന്നിവര്‍ക്കാണ് …

ബം​ഗാളില്‍ കോണ്‍​ഗ്രസ് വക്താവ് 
ബി.ജെ.പിയിലേക്ക് Read More »

അസമത്വ വ്യാപാര കരാറുകൾക്ക്‌ രാജ്യം നിന്നു കൊടുക്കരുത്‌; കിസാൻസഭ

ന്യൂഡൽഹി: ലോക വ്യാപാര സംഘടന(ഡബ്ല്യൂ.റ്റി.ഒ) ചർച്ചകളിൽ രാജ്യത്തെ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു. അസമത്വ വ്യാപാര കരാറുകൾക്ക്‌ നിന്നുകൊടുക്കരുത്‌. സാമ്രാജ്യത്വ തീട്ടൂരങ്ങൾക്ക്‌ വഴങ്ങരുതെന്നും കിസാൻസഭാ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും ആവശ്യപ്പെട്ടു. മിക്ക പാശ്ചാത്യ രാജ്യങ്ങളും കർഷകർക്ക്‌ വൻതോതിൽ സബ്‌സിഡി നൽകവെ അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയോട്‌ കാർഷിക സബ്‌സിഡി വെട്ടിക്കുറയ്‌ക്കാൻ ആവശ്യപ്പെടുന്നു. 2016ൽ അമേരിക്കയിൽ കർഷകർക്ക്‌ സർക്കാരിൽ നിന്ന്‌ ലഭിക്കുന്ന പ്രതിശീർഷ സഹായം …

അസമത്വ വ്യാപാര കരാറുകൾക്ക്‌ രാജ്യം നിന്നു കൊടുക്കരുത്‌; കിസാൻസഭ Read More »

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതി അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ടാഡ(ഭീകര വിരുദ്ധ നിയമം) കോടതിയാണ് അബ്ദുൽ കരീമിനെ കുറ്റവിമുക്തനാക്കിയത്. ദാവൂദ് ഇബ്രാഹിമിൻറെ അടുത്ത അനുയായിയെന്നു കരുതുന്ന അബ്ദുൽ കരീമിനെയും പപ്പു എന്നറിയപ്പെടുന്ന ഇർഫാനെയും ഹമീറുദ്ദീനും എതിരെ 2021 സെപ്റ്റംബർ 30നാണ് ടാഡ നിയമപ്രകാരം കുറ്റം ചുമത്തിയത്. 1996ലെ സ്ഫോടന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 84കാരനായ അബ്ദുൽ കരീം ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. മറ്റു നിരവധി സ്ഫോടകക്കേസുകളിലും …

മുംബൈ സ്ഫോടനക്കേസ്; പ്രതി അബ്ദുൾ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി Read More »

തമിഴ്നാട്ടിൽ രണ്ട് സീറ്റിൽ സി.പി.ഐ.എം മത്സരിക്കും

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സി.പി.ഐ.എം രണ്ട് സീറ്റിൽ മത്സരിക്കും. ഡി.എം.കെയുമായുള്ള സീറ്റ് ധാരണ പൂർത്തിയായെന്നും ഏത് മണ്ഡ‍ലത്തിൽ മത്സരിക്കുമെന്ന് ഉടൻ തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ അറിയിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ, മധുര മണ്ഡലങ്ങളിൽ നിന്ന് സി.പി.ഐ.എം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന്‌ റ്റി നടരാജനും മധുരയിൽ നിന്ന്‌ സു വെങ്കിടേശനും എം.പിയായി. 39 സീറ്റിൽ 38 സീറ്റും നേടി ഡി.എം.കെ മുന്നണി വൻ വിജയം നേടി.

മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 14 മരണം, നിരവധി പേർക്ക് പരുക്കേറ്റു

ഭോപ്പാൽ: മധ്യപ്രദേശിൽ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുക ആയിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്ന് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. …

മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 14 മരണം, നിരവധി പേർക്ക് പരുക്കേറ്റു Read More »

ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്‌തു, ഹിമാചൽ പ്രദേശിൽ 6 കോൺഗ്രസ്‌ എം.എൽ.എമാരെ അയോഗ്യരാക്കി

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്‌ ക്രോസ്‌ വോട്ടു ചെയ്‌ത ആറ്‌ കോൺഗ്രസ്‌ എം.എൽ.എമാരെ അയോഗ്യരാക്കി. രജീന്ദർ റാണ, സുധിർ ശർമ്മ, ഇന്ദർ ദത്ത്‌ ലഖൻപാൽ, ദേവീന്ദർ കുമാർ ഭുട്ടു, ചേതന്യ ശർമ്മ എന്നിവരെയാണ്‌ സ്‌പീക്കർ അയോഗ്യരാക്കിയത്‌. ബജറ്റ്‌ സമ്മേളനത്തിൽ വിപ്പ്‌ ലംഘിച്ചതിനാണ്‌ അയോഗ്യരാക്കിയതെന്ന്‌ സ്‌പീക്കർ കുൽദീപ്‌ സിങ്ങ്‌ പട്ടാനിയ വിശദീകരിച്ചു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മനു അഭിഷേക് സിങ്‌വി …

ബി.ജെ.പിക്ക്‌ വോട്ട്‌ ചെയ്‌തു, ഹിമാചൽ പ്രദേശിൽ 6 കോൺഗ്രസ്‌ എം.എൽ.എമാരെ അയോഗ്യരാക്കി Read More »

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ

കൊൽക്കത്ത: സന്ദേശ്‌ഖാലി ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ്‌ അറസ്‌റ്റ്‌. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യ കുറ്റാരോപിതനാണ്‌ ഷാജഹാൻ ഷെയ്‌ഖ്‌. സാമ്പത്തിക തട്ടിപ്പ്‌, ഭൂമി തട്ടിയെടുക്കൽ കേസുകളിലും കുറ്റാരോപിതനാണ്‌. ഷാജഹാന്റെ അറസ്‌റ്റിനായി നടന്ന പ്രതിഷേധങ്ങൾ വൻ സംഘർഷങ്ങളിലേക്ക്‌ വഴിമാറിയിരുന്നു. കേന്ദ്ര ഏജൻസികളായ സി.ബി.ഐയ്‌ക്കോ ഇഡിക്കോ ഷാജഹാൻ ഷെയ്‌ഖിനെ അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഇന്നലെ കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. ഷാജഹാനെ സംരക്ഷിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മമതാ ബാനർജിക്കെതിരെയും …

ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖ്‌ അറസ്‌റ്റിൽ Read More »

തമിഴ് നടൻ അടഡേ മനോഹർ അന്തരിച്ചു

ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500 ഓളം നാടകങ്ങളിൽ വേഷമിട്ടു. 35 നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജിവമായിരുന്നു. ഇരുപത്തഞ്ചിൽപരം സിനിമകളിൽ ഹാസ്യ, സ്വഭാവ വേഷങ്ങളിൽ അഭിനയിച്ചു.

തെരഞ്ഞെടുപ്പു ലംഘനം; നടി ജയപ്രദ ഒളിവിൽ, അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തർപ്രദേശ് കോടതി

റാംപൂർ: തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മുൻ എം.പിയും നടിയുമായ ജയപ്രദയെ മാർച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. നടി ഇപ്പോൾ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആണെന്നും, ജയപ്രദ എവിടെയെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിലെ പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ രണ്ടു കേസുകളാണ് നടിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഹിമാചലിൽ 15 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ പുറത്താക്കി

ഡെറാഡൂൺ: ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം തുടരുന്നതിനിടെ കോൺഗ്രസിന്‍റെ പ്രതിരോധ തന്ത്രം. സ്പീക്കറുടെ ചേംബറിൽ കയറി മുദ്രാവാക്യം വിളിക്കുകയും നിയമസഭയിൽ മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ കുൽദീപ് സിങ് പഠാനിയ പുറത്താക്കി. നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് നടപടി. രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എമാരി കൂറു മാറ്റി വോട്ട് ചെയ്യിച്ച് ബി.ജെ.പി സ്ഥാനാർഥിയെ ജയിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, ബജറ്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി സർക്കാരിനെ …

ഹിമാചലിൽ 15 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ പുറത്താക്കി Read More »

രാഷ്ട്രീയ പാർട്ടികൾക്കെതിരെയും അപകീർത്തിക്കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി

ബാംഗ്ലൂർ: രാഷ്ട്രീയ പാർട്ടിക്കെതിരെയും അപകീർത്തിക്കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി. കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദിന്‍റെ നേതൃത്വത്തിൽ വ്യാജ വോട്ടർ ഐ.ഡി ചമച്ചെന്നെന്ന് ബി.ജെ.പി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്. പാർട്ടി ഒരുകൂട്ടം ആളുകളുടെ പ്രതിനിധികരിക്കുന്നതിനാൽ അപകീർത്തി കേസ് നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ബി.ജെ.പിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പാർട്ടിയെയും കമ്പനികളെയും സർക്കാരിനെ തന്നെയും വ്യക്തിയായി പരിഗണിക്കാമെന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് വിലയിരുത്തിയത്.

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവച്ചു

ഡെറാഡൂൺ: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബി.ജെ.പി ശൈലി ഹിമാചൽ പ്രദേശിലും ആവർത്തിക്കാൻ ശ്രമം. ഭരണപക്ഷ എം.എൽ.എമാരെക്കൊണ്ട് കൂറുമാറി വോട്ട് ചെയ്യിച്ച് രാജ്യസഭാ സ്ഥാനാർഥിയെ ജയിപ്പിച്ച ബി.ജെ.പി, ഇവിടെ സർക്കാരിനു ഭൂരിപക്ഷമില്ലെന്ന തെളിയിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ, കോൺഗ്രസ് മന്ത്രിയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ മകനുമായ വിക്രമാദിത്യ സിങ്ങ് സംസ്ഥാന മന്ത്രിസഭയിൽ നിന്നു രാജിവച്ചു. ഈ സംഭവം അതേ കുതന്ത്രത്തിന്‍റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. 68 അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുണ്ട്. ബിജെപിക്ക് 25 മാത്രം. …

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവച്ചു Read More »

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട

പോർബന്തർ: ​ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പോർബന്തറിൽ കപ്പലിൽ നിന്നും പിടികൂടിയത്. ഇന്ത്യൻ നേവിയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും(എൻ.സി.ബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. 3089 കിലോ ചരസ്, 158കിലോ മെത്താംഫെറ്റമീൻ, 25കിലോ മോർഫിൻ എന്നിവയാണ് കപ്പലിൽ നിന്നും പിടികൂടിയതെന്ന് ഇന്ത്യൻ നേവി എക്സിൽ അറിയിച്ചു. കപ്പലിൽ നിന്നും അഞ്ച് പേരെ പിടികൂടിയതായാണ് വിവരം. ഇവരെ ലോ …

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട Read More »

മൂന്ന് ബാങ്കുകള്‍ക്ക് മൂന്ന് കോടി പിഴ ചുമത്തി ആര്‍.ബി.ഐ

ന്യൂഡൽഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നിവയ്ക്ക് മേല്‍ മൊത്തം ഏകദേശം മൂന്ന് കോടി രൂപ പിഴ ചുമത്തിയതായി റിസര്‍വ് ബാങ്ക്(ആര്‍.ബി.ഐ) അറിയിച്ചു. 2014ലെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ അവയര്‍നസ് ഫണ്ട് സ്കീമുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എസ്.ബി.ഐയ്ക്ക് രണ്ട് കോടി രൂപ പിഴ ചുമത്തിയതാണ് ഇതില്‍ ഏറ്റവും ഉയര്‍ന്നത്. വരുമാനം തിരിച്ചറിയല്‍, ആസ്തി വർഗീകരണം, വായ്പാ മാനദണ്ഡങ്ങള്‍, എന്‍.പി.എ അക്കൗണ്ടുകളിലെ വ്യതിചലനം, ഉപഭോക്തൃ കാര്യം …

മൂന്ന് ബാങ്കുകള്‍ക്ക് മൂന്ന് കോടി പിഴ ചുമത്തി ആര്‍.ബി.ഐ Read More »