ഡെറാഡൂൺ: ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം തുടരുന്നതിനിടെ കോൺഗ്രസിന്‍റെ പ്രതിരോധ തന്ത്രം.
സ്പീക്കറുടെ ചേംബറിൽ കയറി മുദ്രാവാക്യം വിളിക്കുകയും നിയമസഭയിൽ മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ കുൽദീപ് സിങ് പഠാനിയ പുറത്താക്കി.
നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് നടപടി. രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എമാരി കൂറു മാറ്റി വോട്ട് ചെയ്യിച്ച് ബി.ജെ.പി സ്ഥാനാർഥിയെ ജയിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ, ബജറ്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി സർക്കാരിനെ താഴെയിറക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. ഇതു പ്രതിരോധിക്കാൻ ആണ് സ്പീക്കർ ബി.ജെ.പി എം.എൽ.എമാർക്ക് എതിരേ നടപടിയെടുത്തത് എന്നാണ് സൂചന.
68 അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുണ്ട്. ബി.ജെ.പിക്ക് 25 മാത്രം. എന്നാൽ, ആറ് കോൺഗ്രസ് എം.എൽ.എമാർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്.
പിന്നാലെ, മന്ത്രിയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ മകനുമായ വിക്രമാദിത്യ സിങ്ങ മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു.






