റാംപൂർ: തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മുൻ എം.പിയും നടിയുമായ ജയപ്രദയെ മാർച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. നടി ഇപ്പോൾ ഒളിവിലാണ്.
ഫോൺ സ്വിച്ച് ഓഫ് ആണെന്നും, ജയപ്രദ എവിടെയെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിലെ പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ രണ്ടു കേസുകളാണ് നടിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.