ബാംഗ്ലൂർ: രാഷ്ട്രീയ പാർട്ടിക്കെതിരെയും അപകീർത്തിക്കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി. കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദിന്‍റെ നേതൃത്വത്തിൽ വ്യാജ വോട്ടർ ഐ.ഡി ചമച്ചെന്നെന്ന് ബി.ജെ.പി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പാർട്ടി ഒരുകൂട്ടം ആളുകളുടെ പ്രതിനിധികരിക്കുന്നതിനാൽ അപകീർത്തി കേസ് നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ബി.ജെ.പിയുടെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ പാർട്ടിയെയും കമ്പനികളെയും സർക്കാരിനെ തന്നെയും വ്യക്തിയായി പരിഗണിക്കാമെന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് വിലയിരുത്തിയത്.






