Timely news thodupuzha

logo

Timely A

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ്

തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസി. എഞ്ചിനീയർ അജി സി.റ്റിയെയും ഏജന്റായ മുനിസിപ്പാലിറ്റി കോൺട്രാക്ടറും മുതലക്കോടം സർവ്വീസ് സഹകരണ ബാങ്ക് മെമ്പറുമായ റോഷൻ സർ​​ഗ്ഗത്തെയും വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാന്റിലിരിക്കെ മുനിസിപ്പാലിറ്റിയിലെ എല്ലാ വർക്കുകൾക്കും കൈക്കൂലി വാങ്ങുകയും മറ്റ് ഉദ്യോ​ഗസ്ഥരെ കൊണ്ട് വാങ്ങിപ്പിക്കുകയും അതിന്റെ വീതം പറ്റുകയും ചെയ്യുന്ന കൈക്കൂലി വീരനായ ഈ കേസിലെ രണ്ടാം പ്രതി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഒഴിവിൽ കഴിയുന്നതിനിടയിൽ തൊടുപുഴയിലൂടെ വിലസി നടന്നാൽ …

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ് Read More »

ജൂലൈ 8, 9 തീയതികളില്‍ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് റേഷൻ ഉടമകളുടെ സംഘടന

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് റേഷൻ കടകൾ അടച്ചിട്ട് സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് റേഷൻ ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. കേന്ദ്രവും സംസ്ഥാനവും റേഷൻ മേഖലയെ അവഗണിക്കുന്നു, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ …

ജൂലൈ 8, 9 തീയതികളില്‍ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് റേഷൻ ഉടമകളുടെ സംഘടന Read More »

കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ

പൊയിനാച്ചി: കനത്ത മഴയിൽ കാസർഗോഡ് ദേശീയപാതയിൽ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപാതയുടെ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ചട്ടഞ്ചാൽ-ചെർക്കള ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കാസർഗോഡേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ചട്ടഞ്ചാലിൽ നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴി തിരിച്ച് വിട്ടു. തെക്കിലിൽ മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ചുപോയി. ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. …

കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ Read More »

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്വം എടുത്തു പറഞ്ഞ രാഷ്ട്രപതി ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നെന്നും വിശേഷിപ്പിച്ചു. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. എൻ.ഡി.എ സർക്കാരിൻറെ ഭരണനേട്ടങ്ങളെ എണ്ണി പറഞ്ഞ രാഷ്ട്രപതി അടിയന്തരാവസ്ഥയെ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും വിശേഷിപ്പിച്ചു. മൂന്നാം എൻ.ഡി.എ സർക്കാർ അധികാരമേറ്റതിനുശേഷമുള്ള രാഷ്ട്രപതിയുടെ …

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി Read More »

കോതമംഗലം കെ.എസ്.ആർ.റ്റി.സിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ

കോതമംഗലം: കെ.എസ്.ആർ.റ്റി.സി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തനലൈസര്‍. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. വനിതാ ജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്‌ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ. ബ്രത്തലൈസറിന്‍റെ തകരാര്‍ ആണ് പണിതന്നതെന്നാണ് നിഗമനം. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതര്‍ അറിയിച്ചു. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴം രാവിലെയാണ് സംഭവം. ബ്രിത്ത് ആനസൈസർ പരിശോധനയിൽ മദ്യപിക്കാത്തവരുടെയും ഫലം പോസിറ്റീവായി. സംഭവത്തെക്കുറിച്ച് …

കോതമംഗലം കെ.എസ്.ആർ.റ്റി.സിയുടെ ബ്രീത്ത് അനലൈസർ പരിശോധന വിവാദത്തിൽ Read More »

തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷാണ്(41) മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തന്‍റെ തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ് അഭിഷേക് മൂർച്ചയേറിയ അരിവാൾ ഉപയോഗിച്ച് സ്വയം കഴുത്തറുക്കുക ആയിരുന്നു. അഭിഷേകിന്‍റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. അദ്ദേഹം ഉപയോഗിക്കുന്ന വാളുപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്. ഇയാൾ വാളെടുക്കുന്നത് കണ്ട അമ്മ ഭർത്താവിനെ വിളിക്കാനായി പുറത്തേക്ക് പോയപ്പോഴേക്കും അഭിലാഷ് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവിവാഹിതനായ ഇയാൾ കൂലിപ്പണിക്കാരനാണ്. …

തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു Read More »

പന്തീരങ്കാവ് ​ഗാർഹിക പീഡനം; ഭാര്യയെ പ്രതി രാഹുൽ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാമെന്ന് പൊലീസ് ഹൈക്കോടതിയിൽ

കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെക്കൊണ്ട് കേസ് അവസാനിപ്പിച്ചെന്ന സത്യവാങ്മൂലം പ്രതി രാഹുൽ ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചതാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുന്നതായും പൊലീസ് വ്യക്തമാക്കി. പന്തീരങ്കാവ് ഗാർഹിക പീഡനകേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുമായുള്ള തർക്കം ഒത്തുതീർപ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. രാഹുൽ മദ്യപനിയാണെന്നും, യുവതിക്കൊപ്പം …

പന്തീരങ്കാവ് ​ഗാർഹിക പീഡനം; ഭാര്യയെ പ്രതി രാഹുൽ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാമെന്ന് പൊലീസ് ഹൈക്കോടതിയിൽ Read More »

തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ വില കുറയുന്നത്. ഇന്ന് പവന് 200 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 52,600 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ബുധനാഴ്ചയും പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞ് വരികയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ആയിരം രൂപയിൽ അധികമാണ് ഇടിഞ്ഞത്.

കേരള നിയമസഭ സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ.കെ രമ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ എ.എൻ ഷംസീർ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നല്‍കി. വിഷയത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര – ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് ആഭ്യന്തര വകുപ്പാണ്. സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റിന് യാതൊരു …

കേരള നിയമസഭ സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി Read More »

ചെന്നൈ – ആലപ്പുഴ കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർ.റ്റി.ഒ ഉദ്യോഗസ്ഥർ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർ.റ്റി.ഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർ.റ്റി.ഒ സംഘം തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിയെന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ട് വന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.

കനത്ത മഴയിൽ വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപക നാശനഷ്ടം

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. വയനാട് കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻറെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. കോഴിക്കോട് ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പയ്യാനക്കൽ …

കനത്ത മഴയിൽ വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപക നാശനഷ്ടം Read More »

റ്റി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖർ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാർശ ചെയ്ത മൂന്നു ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. നിയമസഭയിൽ‌ സബ്മിഷനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിഷയം ഉന്നയിക്കാൻ ഇരിക്കെയാണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് …

റ്റി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ക്ഷേമ പെന്‍ഷൻ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ – ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍. പെന്‍ഷന്‍റെ ഒരു ഗഡു വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ജൂണ്‍ മാസത്തെ തുക നല്‍കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു

കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ പരസ്യ ബോർഡുകളും വീടുകളുടെ മോൽക്കൂരകളും വാട്ടർ ടാങ്കുകളുമടക്കം നിലംപതിച്ചിട്ടുണ്ട്. ജില്ലയിലുടനീളം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടു. കുമരകത്ത് അതിശക്തമായ കാറ്റ് അനുഭവപ്പെട്ടു. കാറ്റിൽ റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം വിട്ടു. ഓട്ടോറിക്ഷ ദിശമാറി പാടത്തേക്ക് മറിഞ്ഞു. കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലാണ് സംഭവം. …

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു Read More »

ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തോട്ടിൽ വീണു, കാസർഗോഡ് വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസർഗോഡ്: ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് യുവാവക്കൾ അപകടത്തിൽപെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കുറ്റിച്ചെടിയിൽ പിടിച്ച് നിന്ന അമ്പലത്തറ സ്വദേശികളായ രണ്ട് പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം അബ്ദുൽ റഷീദ്(35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ തഷ്‌രിഫ്(36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ-പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കർണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. …

ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തോട്ടിൽ വീണു, കാസർഗോഡ് വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

സിദ്ദിക്കിന്‍റെ മകൻ റാഷിൻ മരിച്ചു

കൊച്ചി: നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ സിദ്ദിക് അന്തരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസമാണ് മരണ കാരണം എന്നാണ് വിവരം. കൊച്ചി പടമുകളിലെ വീട്ടിലേക്കാവും മൃതദേഹം കൊണ്ടുവരിക. തുടർന്ന് നാലിന് പടമുകൾ പള്ളിയിൽ കബറടക്കം.

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് പതിനാലുകാരൻ മരിച്ചു

ആലപ്പുഴ: ആറാട്ട് വഴിയിൽ മതിൽ ഇടിഞ്ഞ് വീണ് 14 വയസുകാരൻ മരിച്ചു. അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ അൽ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ ഫയാസ്. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വീടിന് സമീപത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

തൊടുപുഴ: വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ച് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ. പ്രിൻസിപ്പൽ ടോംസി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി ദേവദാസ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ലഹരി വസ്തുക്കൾ വർജിക്കണമെന്ന സന്ദേശം നൽകി കൊണ്ട് പ്രതിതാത്മകമായി കുട്ടികൾ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിടുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്റിനകത്ത് ദുർ​ഗന്ധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാന്തയിൽ വെള്ളം ലീക്ക് ചെയ്ത് യാത്രക്കാർ തെന്നി വീഴുന്നത് പതിവായി കൊണ്ടിരിക്കുന്നു. ഇതിന് പുറമേ വൈദ്യുതി മുടക്കവും…. മീറ്റർ ബോക്സ് ഇളകി പറിഞ്ഞ് അപകടാവസ്ഥയിലാണെന്നും തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ മേഖല കമ്മിറ്റിയിൽ ആരോപിച്ചു. പ്ലാസ കോംപ്ലക്സിന്റെ സമീപമുള്ള ഓടകൾ നിറഞ്ഞിരിക്കുക ആണെന്ന് യോ​ഗത്തിൽ ചൂണ്ടിക്കാട്ടി. ​അതിനാൽ ഓടകളിലെ മഴക്കാല പൂർവ്വ ശുചീകരണം എത്രയും പെട്ടെന്ന് നടത്തണം, കൂടാതെ ഗ്രിൽ സ്ലാബ് ക്ലീൻ ചെയ്യണം, രാത്രി എട്ട് …

പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ Read More »

കോതമംഗലം എം.എ കോളേജിൽ ദീക്ഷാരംഭ് സംഘടിപ്പിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പി.ജി ഓറിയൻ്റേഷനിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തു. മെഴുകുതിരികൾ തെളിച്ചാണ് യോഗം ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസിന് ദീപം കൈമാറി. തുടർന്ന് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഡീന്മാർക്കും വകുപ്പ് മേധാവികൾക്കും നൽകി. അവരിൽ നിന്ന് വിദ്യാർത്ഥികൾ തിരികളിലേക്ക് അ​ഗ്നി പകർന്നു. തുടർന്ന് …

കോതമംഗലം എം.എ കോളേജിൽ ദീക്ഷാരംഭ് സംഘടിപ്പിച്ചു Read More »

ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി, ലോഡിംഗ് തൊഴിലാളി മരിച്ചു

തൊടുപുഴ: ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീമാണ്(68) മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം. തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി, ലോഡിംഗ് തൊഴിലാളി മരിച്ചു Read More »

മൂലമറ്റം ത്രിവേണി സംഗമത്തിലെ ബീച്ച് വോളിയിൽ പങ്കെടുക്കാൻ രതീഷ് മേത്തശേരി എത്തി

മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി(41) മൂലമറ്റം ത്രിവേണി സംഗമത്തിൽ സംഘടിപ്പിച്ച ബീച്ച് വോളിയിൽ പങ്കെടുത്തു. വീൽചെയറിന്റെ സഹായത്തോടെ സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ പുഴയ്ക്ക് നടുവിലുള്ള കളിക്കളത്തിൽ എത്തിച്ചത്. വൈദ്യുതോദ്‌പാദനത്തിന് ശേഷം മൂലമറ്റം പവർഹൗസിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന കനാൽ, വലിയാർ, നാച്ചാർ3 എന്നിവ കൂടിച്ചേരുന്ന നയന മനോഹരമായ ത്രിവേണി സംഗമത്തിലാണ് കഴിഞ്ഞ ദിവസം ബീച്ച് വോളി നടത്തിയത്. സാഹസിക നീന്തൽ പരിശീലകനായ സജീ വാളാശേരി, എറണാകുളം കളക്ടറേറ്റിലെ തഹസിൽദാർ പി.ഒ ജെയിംസ് …

മൂലമറ്റം ത്രിവേണി സംഗമത്തിലെ ബീച്ച് വോളിയിൽ പങ്കെടുക്കാൻ രതീഷ് മേത്തശേരി എത്തി Read More »

തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. റെഡിമിക്‌സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ആർ.എം.സി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്‍റെ നിർമാണ പ്ലാന്‍റിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. റെഡിമിക്സ് പ്ലാന്‍റിലെ യന്ത്രഭാഗങ്ങളിലൊന്നിന്‍റെ മേൽ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ ചിലത് ഫാക്ടറിക്ക് സമീപത്തെ മൂന്ന് നില വീടിന്‍റെ ജനലിലേക്കും ചിലത് റോഡിലേക്കും വീണു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിൽ കോൺക്രീറ്റ് പൊടി നിറഞ്ഞു. സ്ഥലത്ത് പ്രദേശവാസികൾ …

തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി Read More »

കുറഞ്ഞ ഫീസ് നിരക്കിൽ കെ.എസ്.ആർ.ടി.സി ഡ്രൈവിങ്ങ് സ്കൂൾ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കുറഞ്ഞ നിരക്കിലാണ് ഡ്രൈവിങ് പഠനം കെഎസ്ആർടിസി ഒരുക്കുന്നത്. ഏകദേശം 40 ശതമാനത്തോളം ഇളവാണ് ലഭിക്കുക. കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ. …

കുറഞ്ഞ ഫീസ് നിരക്കിൽ കെ.എസ്.ആർ.ടി.സി ഡ്രൈവിങ്ങ് സ്കൂൾ പ്രവർത്തനം തുടങ്ങി Read More »

തൃശൂരിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു

തൃശൂർ: ചേറ്റുവയിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളിക്ക് പരുക്ക്. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. വീടിന്‍റെ അടുക്കള ഭാഗത്തും തീ പിടർന്നു. ‌‌‌ ബുധനാഴ്ച രാവിലെയാണ് സംഭവം. അറ്റകുറ്റപ്പണികൾ നടക്കുന്ന വീടായിരുന്നതിനാൽ പെയിൻ്റിം​ഗ് നടക്കുന്നതിനാൽ ടർപ്പെന്റൈൻ ഉൾപ്പടെ തീ പടരാൻ സാധ്യതയുള്ള വസ്തുക്കളും വലിയ ഗ്യാസ് സിലിണ്ടറും അടുക്കളയിൽ ഉണ്ടായിരുന്നു. അപകട സ്ഥലത്ത് 15 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നങ്കിലും ഇവർ ചായ കുടിക്കാൻ പുറത്തുപോയ സമയത്ത് സംഭവമുണ്ടായതെന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഗുരുവായൂരിൽ …

തൃശൂരിൽ ഫ്രിഡ്ജിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു Read More »

കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു

കോഴിക്കോട്: കനത്ത മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെൻറർ, വനംവകുപ്പിൻറെ കക്കയം ഇക്കോ ടൂറിസം സെൻറർ, ടൂറിസം മാനേജ് മെൻറ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കക്കയം ഉരക്കുഴി മേഖലയിലെ ടൂറിസം സെൻറർ ഇനി ഒരു അറിയിപ്പുണ്ടാവും വരെ അടിച്ചിടുമെന്നും വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായും നിർത്തിവച്ചിരിക്കുന്നതായും ഡിവിക്ഷൻ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു. കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളും അനിശ്ചിത കാലത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം …

കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു Read More »

പാലക്കാട് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ വിഷ്ണുവിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആ‍യി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആ‍യി ഉയർന്നു. സേലത്തെ മോഹൻ കുമരമംഗലം മെഡിക്കൽ കോളെജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർകൂടി മരിച്ചതോടെയാണ് മരണസംഖ്യ 61 ആയി ഉയർന്നത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്‍വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

30 കോടിയുടെ 95 കൊക്കയിൻ ക്യാപ്സൂളുകൾ വിഴുങ്ങിയ ടാന്‍സാനിയന്‍ യുവതി അറസ്റ്റിൽ

കൊച്ചി: ക്യാപ്സൂള്‍ രൂപത്തില്‍ കോടികളുടെ കൊക്കെയ്ൻ വിഴുങ്ങി കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് യൂണിറ്റ്) രേഖപ്പെടുത്തി. 30 കോടിയുടെ കൊക്കെയ്നാണ് ടാന്‍സാനിയക്കാരിയായ വെറോനിക്ക അഡ്രഹെലം നിഡുങ്കുരു വിഴുങ്ങിയത്. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 1.342 കിലോ വരുന്ന 95 കൊക്കയിൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ യുവതിയെ സംശയത്തിന്‍റെ …

30 കോടിയുടെ 95 കൊക്കയിൻ ക്യാപ്സൂളുകൾ വിഴുങ്ങിയ ടാന്‍സാനിയന്‍ യുവതി അറസ്റ്റിൽ Read More »

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

കോതമം​ഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2023 – 2024 വനിത ഘടക പദ്ധതിയിൽ ഉൾപ്പെട്ടുത്തി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും പൊതുജനാരോഗ്യ നോട്ടീസിന്റെയും വിതരണ ഉദ്ഘാടനം വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ …

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു Read More »

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മുൻസിപ്പൽ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി

തൊടുപുഴ: മുനിസിപ്പൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ മുൻസിപ്പൽ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി. ഡി.സി.സി പ്രസിഡണ്ട് റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കി കിട്ടുവാൻ ഉദ്യോഗസ്ഥൻ ചോദിക്കുന്ന പണം കൊടുക്കുവാൻ പറയുന്ന ഭരണാധികാരി കേരള ചരിത്രത്തിൽ ആദ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ കൈക്കൂലി കേസിൽ അറസ്റ്റിലായപ്പോൾ രണ്ടാം പ്രതിയാക്കപ്പെട്ടയാൾ മുനിസിപ്പൽ ചെയർമാൻ ആണെന്നത് ഈ നാടിനു തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുനിസിപ്പൽ …

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മുൻസിപ്പൽ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി Read More »

തൊടുപുഴ ന​ഗരസഭ ചെയർമാൻ രാജി വയ്ക്കണമെന്ന് കേരള കോൺഗ്രസ്(ജേക്കബ്) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി

തൊടുപുഴ: കഴിഞ്ഞ മൂന്നര വർഷമായി ന​ഗരസഭ ചെയർമാനും ചില ഉദ്യോഗരും ചേയ്യർന്ന് നടത്തുന്ന വൻ അഴിമതികളുടെയും സാമ്പത്തിക ഇടപാടുകളുടേയും വ്യക്തമായ തെളിവാണ് കൈക്കൂലി കേസിണ്‍ എ.ഇ അറസ്റ്റലായതോടു കൂടി പുറത്ത് വന്നിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം കമ്മിറ്റി. ഈ സാമ്പത്തിക ഇടപാടുകളിൽ ഏതെങ്കിലും ജനപ്രതിനിധികളോ ഉദ്യോ​ഗസ്ഥരോ ഉണ്ടോയെന്ന് വിശദമായ അന്വേഷണം നടസ്ഥണമെന്നും ഉദ്യോഗനെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കേരള കോൺഗ്രസ്(ജേക്കബ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോബി ജോസഫ് …

തൊടുപുഴ ന​ഗരസഭ ചെയർമാൻ രാജി വയ്ക്കണമെന്ന് കേരള കോൺഗ്രസ്(ജേക്കബ്) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി Read More »

മണക്കാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു, നടൻ മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു

മണക്കാട്: എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിമുക്തി ക്ലബ്ബ്, സ്കൗട്ട് ആന്റ് റേഞ്ചർ യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ചിരാത് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാതാരം മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി. തുടർന്ന് സ്കൗട്ട് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ഒരു കയ്യൊപ്പ്, ലഹരി …

മണക്കാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു, നടൻ മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു Read More »

കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി ഏഴ് ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് 12 വയസുകാരൻ നിരീക്ഷണത്തിൽ, അമീബിക് മസ്തിഷ്ക ജ്വരത്തിൻറെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡോക്‌ടർമാർ

കോഴിക്കോട്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിൻറെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ഡോക്‌ടർമാർ. ഫരൂഖ് കോളെജ് ഇരുമീളിപ്പറമ്പ് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറൂഖ് കോളെജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഈ കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്.

വാളറയിൽ കാട്ടാന ആക്രമണം, ഒരാൾക്ക് പരിക്ക്

അടിമാലി: കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് പറ്റി. വാളറ കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. ആനയെ കണ്ട് ഓടിയ പ്രശാന്തിന്റെ പിറകെ ആന ഓടിയെത്തുകയായിരുന്നു. കുളമാംകുഴിയിൽ താമസക്കാരനായ പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്നലെ മറിച്ചിട്ട പന ആന ഭക്ഷിച്ചു കൊണ്ട് നിൽക്കുമ്പോൾ അതറിയാതെ അതുവഴി വന്ന പ്രശാന്തിനെയാണ് ആന ഓടിച്ചത് . ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രശാന്ത് വീഴുകയായിരുന്നു. അദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ്ങിനെ ആദരിച്ചു: കനേഡിയൻ പ്രധാനമന്ത്രിക്ക് വിമർശനം

ടൊറന്‍റോ: കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ്ങ് നിജ്ജറിന് വേണ്ടി കനേഡിയൻ പാർലമെന്‍റ് മൗനം ആചരിച്ചതിനെതിരെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ പാർട്ടി എം.പി. നേപ്പിയനിൽ നിന്നുള്ള എം.പി ചന്ദ്ര ആര്യയാണ് സ്വന്തം പാർട്ടിയുടെ നടപടി തെറ്റായെന്നു തുറന്നടിച്ചത്. പാർലമെന്‍റിൽ ഒരു മിനിറ്റ് മൗനം ആചരിക്കുന്നത് ക്യാനഡയിലെ മഹദ് വ്യക്തികൾക്ക് മാത്രമായുള്ള ആദരമാണ്. നിജ്ജർ അക്കൂട്ടത്തിൽപ്പെടില്ല. ക്യാനഡയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല നിജ്ജർ. വിദേശ ഭരണകൂടം കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ ക്യാനഡയിൽ ഏറ്റവും അധികം ആദരിക്കുന്നവരുടെ ഗണത്തിലേക്ക് …

കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ്ങിനെ ആദരിച്ചു: കനേഡിയൻ പ്രധാനമന്ത്രിക്ക് വിമർശനം Read More »

സ്വർണ വില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇന്ന്(26/06/2024) ഇടിവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53000ല്‍ താഴെ എത്തി. പവന് 200 കുറഞ്ഞാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 52,800 രൂപയിലെത്തിയത്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ശനി, ഞായർ ( ജുൺ 22, 23) ദിവസങ്ങളിൽ സ്വർണ വില ഒറ്റയടിക്ക് 720 രൂപ കുറഞ്ഞിരുന്നു. പിന്നീടുള്ള രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഈ …

സ്വർണ വില കുറഞ്ഞു Read More »

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. ഇക്കാര്യം സി.ബി.ഐ റോസ് അവന്യു കോടതിയെ അറിയിച്ചു. വിചാരണ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതുമായി ബന്ധപ്പെട്ട കെജ്‌രിവാളിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ അറസ്റ്റ്. ഇ.ഡിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിചാരണ കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തത്. കേസിൽ ഇ.ഡിയുടെ വാദം കൂടുതലായി കേൾക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. …

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ Read More »

രണ്ടാമതും ലോക്സഭാ സ്പീക്കറായി ഓം ബിർള

ന്യൂഡൽഹി: 18ആം ലോക്സഭയുടെ സ്പീക്കറായി ഓംബിർളയെ തെരഞ്ഞെടുത്തു. ഓംബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടി ക്രമങ്ങൾ ആരംഭിച്ചത്. തുടർന്ന് ശബ്ദ വോട്ടോടെ പ്രമേയം അംഗീകരിച്ച് ഓംബിർളയെ സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. എട്ടാം തവണ ലോക്‌സഭാംഗമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബി‍ർളയെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു. കൊടിക്കുന്നിലിന്‍റെ പേര് പ്രതിപക്ഷം നിർദേശിച്ചെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. …

രണ്ടാമതും ലോക്സഭാ സ്പീക്കറായി ഓം ബിർള Read More »

കെ.എസ്.ആർ.ടി.സിക്ക് 20 കോടി രൂപയുടെ ധനസഹായം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായ 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. മുമ്പ് 30 കോടി രൂപ നൽകിയിരുന്നു. ഇപ്പോൾ പ്രതിമാസം 50 കോടി രൂപയോളം കോർപ്പറേഷന് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. എൽ.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സഹായമായി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.

ഓഹരി വിപണി സർവകാല റെക്കോർഡിൽ

കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങൾ ആവേശത്തോടെ പണമൊഴുക്കിയതോടെ ഇന്ത്യൻ ഓഹരി പുതിയ റെക്കോഡ് ഉയരത്തിലെത്തി. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിൽ ഒരു ദിവസമൊഴികെ ഓഹരി വിപണി തുടർച്ചയായി റെക്കോഡുകൾ പുതുക്കി മുന്നേറുകയാണ്. സ്വകാര്യ ബാങ്കുകളുടെ ഓഹരികളിൽ ഇന്ന് വൻ മുന്നേറ്റമാണ് ഉണ്ടായത്. വ്യാപാരത്തിൻറെ തുടക്കത്തിൽ സെൻസെക്‌സ് 430 പോയിൻറ് മുന്നേറിയപ്പോഴാണ് 78,000 എന്ന സർവകാല റെക്കോർഡിൽ എത്തിയത്. നിലവിൽ 78,480 പോയിൻറിന് മുകളിലാണ് സെൻസെക്‌സിൽ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23,749 പോയിൻറ് മുകളിലാണ് നിഫ്റ്റിയിൽ …

ഓഹരി വിപണി സർവകാല റെക്കോർഡിൽ Read More »

വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു; മംഗലാപുരത്ത് ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

ബാംഗ്ലൂർ: മംഗലാപുരത്ത് വീടിനുമുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കേരള – കർണാടക അതിർത്തി പ്രദേശമായി ഉള്ളാൾ മദനി നഗർ മേഖലയിൽ ബുധനാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. മം​ഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി മുതൽ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.

അമ്പലപ്പുഴയിൽ മേൽക്കൂര തകർന്ന് യുവതിക്കും 4 വയസുള്ള കുട്ടിയ്ക്കും പരുക്ക്, ഇടുക്കിയിൽ വീട് ഭാഗിഗമായി തകർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗീഗമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും നാല് വയസുള്ള കുട്ടിയ്ക്കും പരുക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്‍റെ വീടാണ് തകർന്നത്. മൂന്നാർ …

അമ്പലപ്പുഴയിൽ മേൽക്കൂര തകർന്ന് യുവതിക്കും 4 വയസുള്ള കുട്ടിയ്ക്കും പരുക്ക്, ഇടുക്കിയിൽ വീട് ഭാഗിഗമായി തകർന്നു Read More »

തൊഴിലിടത്തിലെ പ്രതിഷേധം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രതിഷേധക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവയില്‍ ഫെഡറല്‍ ബാങ്കിന്‍റെ കേന്ദ്ര ഓഫീസിന്‍റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലിടത്ത് സമാധാനപൂര്‍വ്വം പ്രതിഷേധം സംഘടിപ്പിക്കാമെങ്കിലും അത് സമ്പൂര്‍ണമായ അവകാശമല്ല. തൊഴിലുടമയ്ക്ക് തടസം സൃഷ്ടിക്കാതെയായിരിക്കണം പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. തടസമുണ്ടാകുന്നതോടെ ഈ അവകാശം ഇല്ലാതാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. …

തൊഴിലിടത്തിലെ പ്രതിഷേധം മൗലികാവകാശമല്ലെന്ന് ഹൈക്കോടതി Read More »

ക്രഷർ ഉടമയെ കഴുത്തറത്ത് കൊന്നു: കളിയിക്കാവിളയിൽ ഗുണ്ടാ നേതാവ് പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശിയായ ഗുണ്ടാ നേതാവ് അമ്പിളിയെന്ന ഷാജിയാണ് പിടിയിലായത്. ഇയാളെ മുൻപും കൊലക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ ദീപുവിന്‍റെ മൃതേദഹം തമിഴ്നാട് പൊലീസാണ് കണ്ടെത്തിയത്. പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി …

ക്രഷർ ഉടമയെ കഴുത്തറത്ത് കൊന്നു: കളിയിക്കാവിളയിൽ ഗുണ്ടാ നേതാവ് പിടിയിൽ Read More »

മൂന്നാറിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

മൂന്നാർ: മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ മൂന്നാറിൽ പല സ്ഥലങ്ങളിലായി മണ്ണിടിച്ചിലുകൾ ഉണ്ടായി. മൂന്നാർ എം.ജി കോളനിയിലെ മുസ്ലിം പള്ളിക്ക് പിൻവശത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല കുമാറാണ്(38) മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായതിന് ശേഷം അര മണിക്കൂറോളം മാല മണിനടിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് മൂന്നാർ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മാലയെ പുറത്തെടുക്കാൻ ആയത്. ഉടൻതന്നെ മൂന്നാറിലെ സ്വകാര്യ …

മൂന്നാറിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു Read More »

ആലപ്പുഴയിൽ പക്ഷിപ്പനി

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടർ. പ്രഭവ കേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, മാംസം, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും പിപണനത്തിനും ജൂലൈ മൂന്ന് വരെ ജില്ലാ കലക്‌ടർ നിരോധനം ഏർപ്പെടുത്തി. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കള്ളിങ് പൂർത്തിയായി. മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്.

എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നു ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് അറിയിച്ചു. ഇന്ന്(25 ചൊവ്വ) രാത്രി ഏഴ് മുതൽ നാളെ(ബുധൻ) രാവിലെ ആറ് വരെയാണ് ശ്രദ്ധ വേണ്ടത്. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.