ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മൂന്നാം വാരത്തില്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി ജി. ആർ.അനിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17ന് ശേഷം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.അനിൽ. ഓണക്കിറ്റ് വിതരണം ഇക്കുറി വൈകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മൂന്നാം വാരത്തില്‍ വിതരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജി.ആര്.അനില്‍ പറഞ്ഞു. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കുക എന്നതാണ് നീക്കം. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇത്തവണ ഓണക്കിറ്റിലുള്ളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷൻ …