രേഖാ രാജിന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി : ദളിത് ആക്ടിവിസ്റ്റ് രേഖ രാജിനെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള രേഖ രാജിന്‍റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരുടെ ഹര്‍ജിയിലാണ് നടപടി.പി.എച്ച്.ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ല, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കി എന്നുമായിരുന്നു നിഷയുടെ വാദം. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ …