Timely news thodupuzha

logo

ഉള്‍വസ്ത്രമഴിച്ച്‌ പരിശോധന: കൊല്ലത്ത് വീണ്ടും നീറ്റ് പരീക്ഷ നടത്തും

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തും.അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.

ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. ഇതില്‍ ഒട്ടേറെ പരാതികള്‍ ദേശീ ടെസ്റ്റിങ് ഏജന്‍സിക്കു ലഭിച്ചിരുന്നു.അടുത്ത മാസം നാലിനു രണ്ടു മണിക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ മാത്രം വീണ്ടും പരീക്ഷ എഴുതിയാല്‍ മതി.ഫലം സെപ്റ്റംബര്‍ ഏഴിന്

നീറ്റ് യുജി റിസല്‍ട്ട് സെപ്റ്റംബര്‍ 7ന് പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്‌പോണ്‍സ് ഷീറ്റ് എന്നിവ ആഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എന്‍ടിഎ അറിയിച്ചു.

18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in. ല്‍ നിന്ന് റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം. ആപ്ലിക്കേഷന്‍ നമ്ബറും പാസ്‌വേര്‍ഡും ഉപയോ?ഗിച്ച് ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യാം

Leave a Comment

Your email address will not be published. Required fields are marked *