Timely news thodupuzha

logo

തരൂരും കൈ വിടുമോ ; ച​ർ​ച്ച​യാ​കു​ന്ന​ത് ശശി ത​രൂ​രി​ന്‍റെ നി​ല​പാ​ട്

തി​രു​വ​ന​ന്ത​പു​രം: “ജി 23′ ​നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് കോ​ൺ​ഗ്ര​സ് വി​ട്ട​തോ​ടെ ആ ​വി​മ​ത സം​ഘ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം എം​പി കൂ​ടി​യാ​യ ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് ച​ർ​ച്ച​യാ​വു​ന്നു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ച് സോ​ണി​യ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന വീ​ഡി​യൊ അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ലി​ട്ട​പ്പോ​ൾ അ​തി​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ന്ന പേ​രു​പോ​ലും സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല. 

കോ​ൺ​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കു​മ്പോ​ഴും, അ​തു മാ​ത്ര​മ​ല്ല ത​ന്‍റെ സാ​ധ്യ​ത​യെ​ന്ന് തു​റ​ന്ന​ടി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ട് ഒ​രാ​ഴ്ച പോ​ലു​മാ​യി​ല്ല. ബി​ജെ​പി ത​രൂ​രി​നെ “പി​ടി​ക്കാ​ൻ’ ശ്ര​മം തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​തു​വ​രെ വ​ഴ​ങ്ങി​യി​ട്ടി​ല്ല.

“അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലേ’​എ​ന്ന “ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ‘ ലേ​ഖ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് കോ​ൺ​ഗ്ര​സ​ല്ലാ​ത്ത സാ​ധ്യ​ത​ക​ളെ​യും ത​രൂ​ർ പ​രാ​മ​ർ​ശി​ച്ച​ത്. “എ​നി​ക്ക് മു​ന്നി​ലു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു. സീ​റ്റ് ന​ൽ​ക​ണോ വേ​ണ്ട​യോ എ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. പാ​ർ​ട്ടി ടി​ക്ക​റ്റ് ന​ൽ​കി​യാ​ൽ, അ​ത് ഒ​രു ഓ​പ്ഷ​നാ​യി​രി​ക്കാം. മ​റ്റ് സാ​ധ്യ​ത​ക​ളും ഉ​ണ്ട് ‘- ത​രൂ​ർ ആ ​അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി​യെ​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യെ​യും കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി യോ​ജി​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി​ക​ളി​ലേ​ക്കു പോ​കി​ല്ലെ​ന്ന് ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ൺ​ഗ്ര​സി​ന്‍റെ ത​ന്നെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ മു​ന്നി​ലു​ണ്ടെ​ന്ന സാ​ധ്യ​ത ആ ​അ​ഭി​മു​ഖ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​തി​ന് മാ​ന​ങ്ങ​ളേ​റെ​യാ​ണ്. ബി​ജെ​പി​യി​ലേ​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കു​മ്പോ​ൾ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി യോ​ജി​ക്കാ​വു​ന്ന “ആം ​ആ​ദ്മി’ മു​ത​ലു​ള്ള മ​റ്റു സാ​ധ്യ​ത​ക​ളെ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ച​ത് സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യാ​ണ്. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഒ​രു കാ​ല​ത്തും ത​രൂ​രി​ന് ന​ല്ല ബ​ന്ധ​മാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​നെ “ച​വി​ട്ടാ​ൻ’ കി​ട്ടി​യ ഒ​ര​വ​സ​ര​വും ഇ​വി​ട​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ൾ കൈ​വി​ട്ടി​രു​ന്നു​മി​ല്ല.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ഏ​റ്റ​വും പ്ര​ത്യ​ക്ഷ​ത്തി​ലു​ള്ള “ശ​ത്രു’​വാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ ​അ​ഭി​മു​ഖ​ത്തി​ൽ പ​ര​സ്യ​മാ​യി പ്ര​ശം​സി​ക്കാ​ൻ തു​നി​ഞ്ഞ​തി​നെ​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സം​ശ​യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. “പി​ണ​റാ​യി​യു​മാ​യി ഇ​ട​പെ​ട്ടി​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ല്ലാം വ​ള​രെ ബു​ദ്ധി​പൂ​ർ​വം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. പി​ണ​റാ​യി ഒ​രു വാ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പാ​ലി​ച്ചി​രി​ക്കും. എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട് ‘ എ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു​ള്ള പ്ര​തി​ക​ര​ണം.

ത​രൂ​രി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ വ​ലി​യ വോ​ട്ട് ബാ​ങ്കാ​യ ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ വി​ഴി​ഞ്ഞം സ​മ​രം സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സി​നെ​പ്പോ​ലെ പി​ണ​റാ​യി​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കാ​ൻ ത​രൂ​ർ ത​യാ​റാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ നി​രാ​ശ​യു​ണ്ടെ​ന്ന് അ​റി​യി​ച്ച അ​ദ്ദേ​ഹം, മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി അ​നു​ഭാ​വ​പൂ​ർ​വം ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​തേ​യു​ള്ളൂ.

Leave a Comment

Your email address will not be published. Required fields are marked *