സ്വാമി അയ്യപ്പദാസിനെതിരെ വധശ്രമം
തൊടുപുഴ: നഗര മധ്യത്തില്‍വച്ച് അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിനെ വധിക്കാന്‍ കാറിലെത്തിയ രണ്ടംഗ സംഘത്തിന്റെ ശ്രമം. പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴി രാത്രി 7 മണിയോടെ കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് സംഭവം. കെഎല്‍ 4 എഇ 5012 നമ്പര്‍ കാറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.ന്യൂമാന്‍ കോളേജിന് സമീപത്തൂടെ പേട്ട റോഡിലൂടെ വന്ന കാറിന് പിന്നില്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയാണ് …