Timely news thodupuzha

logo

latest news

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി

കൽപ്പറ്റ: സ്വകാര‍്യ സന്ദർശനത്തിനായി പാർലമെൻററി പാർട്ടി അധ‍്യക്ഷ സോണിയ ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനത്തിലെത്തിയ ഇരുവരും ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്നാണ് രാഹുലിനെയും സോണിയ ഗാന്ധിയെയും സ്വീകരിച്ചത്. താജ് ഹോട്ടലിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടകത്തുകയാണ്. സോണിയയ്ക്കും രാഹുലിനും പൊതുപരിപാടികൾ ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം …

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി Read More »

കോഴിക്കോട് താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട്: താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ച് അക്രമി സംഘം. അമ്പായത്തോട് അറമുക്ക് സ്വദേശ ജിനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘം യുവാവിനെ ആക്രമിക്കുകയും തുടർന്ന് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ജിനീഷിൻറെ കാറിൻറെ ചില്ല് തകർത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് ജിനീഷിന് പരുക്കേൽക്കുന്നത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസിൻറെ റിപ്പോർട്ട്. ഇയാളിൽ നിന്ന് കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വെളിച്ചിക്കാല സ്വദേശിയായ വിഷ്ണുവിനെയാണ്(26) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമാനിൽ കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഷാജി – ബിന്ദു ദമ്പതികളുടെ മകനാണ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.

കുടുംബശ്രീയും വ്യവസായ വകുപ്പും പിന്തുണച്ചു; സുഗന്ധവ്യഞ്ജനങ്ങൾ വിപണിയിലെത്തിച്ച് യുവസംരംഭക

ഇടുക്കി: സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയിൽ നിന്ന് ശുദ്ധമായ സുഗന്ധവ്യഞ്ജനങ്ങൾ വിപണനത്തിനെത്തിക്കുന്ന സംരംഭം തുടങ്ങി വിജയിക്കാൻ പാമ്പാടുംപാറ സ്വദേശിനി സുനി എന്ന വീട്ടമ്മയ്ക്ക് പ്രചോദനമായത് കുടുംബശ്രീയും സംസ്ഥാന വ്യവസായ വകുപ്പും. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ചേമ്പളം കല്ലാർ ഗ്രാമത്തിലെ തപസ്യ ഫ്രൂട്സ്, വെജിറ്റബിൾസ് ആന്റ് സ്‌പൈസസ് എന്ന സംരംഭത്തിന്റെ ഉടമയാണ് സുനി. തപസ്യ വിപണിയിലെത്തിക്കുന്ന ഏലം, കുരുമുളക്, ഗ്രാമ്പു, ജാതിക്ക, ജാതിപത്രി തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളും കാപ്പിപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, മുളക്പൊടി എന്നിവയുടെ പെരുമ ജില്ലയ്ക്കു പുറത്തേയ്ക്കും പരക്കുകയാണ്. …

കുടുംബശ്രീയും വ്യവസായ വകുപ്പും പിന്തുണച്ചു; സുഗന്ധവ്യഞ്ജനങ്ങൾ വിപണിയിലെത്തിച്ച് യുവസംരംഭക Read More »

ഇടുക്കി ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ ട്രാവൽ കാർഡ് എത്തി

തൊടുപുഴ: ഇടുക്കി ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ ട്രാവൽ കാർഡ് എത്തി. 100 രൂപയാണ് കാർഡിൻ്റെ വില. 50 രൂപ മുതൽ റീച്ചാർജ് ചെയ്യാൻ കഴിയും. റീച്ചാർജ് ചെയ്ത തുക ഉപയോ​ഗിച്ച് കെ.എസ്.ആർ.റ്റി.സിയിൽ യാത്ര ചെയ്യാം. യാത്രകൾ കൂടുതൽ സു​ഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നതാണ് ട്രാവൽ കാർഡ്. പണം കൈവശമില്ലാത്തപ്പോഴും ബസിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഈ കാർഡ് നൽകുന്നു. കാർഡ് വാങ്ങുമ്പോൾ സീറോ ബാലൻസിലാണ് ലഭിക്കുക. കാർഡ് ലഭിച്ച ശേഷം ഇഷ്ടമുള്ള തുകയ്ക്ക് റീച്ചാർജ് ചെയ്ത് …

ഇടുക്കി ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ ട്രാവൽ കാർഡ് എത്തി Read More »

സി.പി.ഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് ബിനോയ് വിശ്വം

ന‍്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര‍്യം കേന്ദ്ര നേതൃത്വത്തെ ബിനോയ് വിശ്വം അറിയിച്ചതായാണ് സൂചന. സംസ്ഥാനത്തെ പാർട്ടി ചുമതല ചൂണ്ടിക്കാണിച്ചാണ് ബിനോയ് വിശ്വം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ ത‍യാറാവാത്തതെന്നാണ് വിവരം. അമർജിത് കൗർ, ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ തുടങ്ങിയവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. പാർട്ടി സെക്രട്ടേറിയറ്റ് ഇക്കാര‍്യം ചർച്ച ചെയ്ത് തീരുമാനമെടുക്കും. നിലവിലെ ജനറൽ സെക്രട്ടറിയായ ഡി രാജയ്ക്ക് 75 വയസ് …

സി.പി.ഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് ബിനോയ് വിശ്വം Read More »

മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

തിരുവനന്തപുരം: നിയമസഭയിലെ ചോദ‍്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെ വിദ‍്യാഭ‍്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം. രക്ത സമ്മർദത്തിൽ വ‍്യതിയാനമുണ്ടാവുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രിയെ പരിശോധനയ്ക്കു വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റു പ്രശ്നങ്ങളില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല; പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്ത്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുടെ ഭാരക്കുറവ് നിയമസഭ‍യിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിൻറെ നീക്കം വിജയിച്ചില്ല. പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് പ്രതിഷേധം നടത്തി. വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നോട്ടീസ് പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ വ‍്യക്തമാക്കി. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കാര‍്യങ്ങളിൽ മുൻപ് അടയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്നായിരുന്നു വി.ഡി സതീശൻ മറുപടി നൽകിയത്. സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും നാലു കിലോ ഭാരക്കുറവ് കണ്ടെത്തിയതും …

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല; പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്ത് Read More »

ഡി രാജ സി.പി.ഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

ന‍്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറി സ്ഥാനം ഡി രാജ ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രാജയ്ക്ക് പകരം എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ, കേരളത്തിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. രാജയ്ക്ക് 75 വയസ് പൂർത്തിയായതിനാൽ പാർട്ടിയിൽ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യമുയർത്തിയിരുന്നു. ഈ സാഹചര‍്യത്തിലാണ് രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകൾ പുറത്തു വരുന്നത്. എന്നാൽ ഇക്കാര‍്യത്തിൽ ഇതുവരെ ഔദ‍്യോഗിക സ്ഥിരീകരണമില്ല.

മലയാളി വിദ‍്യാർത്ഥികൾ ബാംഗ്ലൂരിൽ നടുറോഡിൽ ഏറ്റുമുട്ടി

ബാംഗ്ലൂർ: ബാംഗ്ലൂരിലെ കെ.ആർ പുരത്ത് മലയാളി വിദ‍്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ആവലഹള്ളി ഈസ്റ്റ് കോളെജിലെ സീനിയർ – ജൂനിയർ വിദ‍്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. കോളേജിലെ ഓണാഘോഷത്തിന് പിന്നാലെയായിരുന്നു നടു റോഡിൽ വച്ച് ഏറ്റുമുട്ടലുണ്ടായത്. വിദ‍്യാർത്ഥികളിൽ നിന്നും പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങിയതിനാലാണ് കേസ് ഒഴിവായത്. കോളെജ് അധികൃതരുടെ അഭ‍്യർഥനയെ തുടർന്നാണ് കേസ് ഒഴിവാക്കിയതെന്നാണ് വിവരം.

ഇന്ത്യൻ പൗരൻ കാലിഫോർണിയയിൽ പൊലീസിൻ്റെ വെടിയേറ്റ് മരിച്ചു

വാഷിങ്ങ്ടൻ: യു.എസിലെ കാലിഫോർണിയയിൽ പൊലീസിൻ്റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയിൽ നിന്നുളള മുഹമ്മദ് നിസാമുദീനാണ്(30) മരിച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമിദീനെ പൊലീസ് വെടിവച്ചത്. സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കത്തിക്കൊണ്ട് കുത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കുത്തേറ്റ യുവാവിന് ഗുരുതര പരുക്കുകൾ സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിസാമുദീന് നേരെ വെടിവച്ചത്. തുടർന്ന് നിസാമുദീനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. നിസാമുദീൻ്റെ മരണത്തിനു പിന്നിൽ വംശീയ വിവേചനമാണെന്ന് ആരോപിച്ച കുടുംബം, സംഭവത്തിൽ അന്വേഷണം …

ഇന്ത്യൻ പൗരൻ കാലിഫോർണിയയിൽ പൊലീസിൻ്റെ വെടിയേറ്റ് മരിച്ചു Read More »

പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാനുളള അനുമതി നൽകി ഹൈക്കോടതി. തിങ്കളാഴ്ച മുതൽ ടോൾ പിരിവ് ഉപാധികളോടെ ആരംഭിക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ചാണ് അനുമതി നൽകിയത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ദേശീയ പാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറ് മുതൽ പാലിയേക്കരയിൽ ടോൾ‌ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ …

പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കാമെന്ന് ഹൈക്കോടതി Read More »

ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തു. ജെൻ സി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടി. എയർ ഇന്ത്യ, ഇൻ‌ഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേപ്പാളിലെ ഇന്ത്യക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും പൗരന്മാർക്കായി ഹെൽപ്പ് ലൈനുകൾ പുറത്തിറക്കിയതായും മന്ത്രാലയം അറിയിച്ചു. നേപ്പാൾ ഭരണ കൂടം പുറപ്പടുവിക്കുന്ന മാർഗ നിർദേശങ്ങളും നടപടികളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.

സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ച് വിഷം നൽകാമോയെന്ന് കോടതിയോട് കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ

ബാംഗ്ലൂർ: സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ചു വിഷം നൽകാമോ എന്നും കോടതിയോട് ചോദിച്ച് കന്നഡ നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന ദർശൻ സിറ്റി സിവിൽ, സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിക്കാറില്ലെന്നും വെളിച്ചമേൽക്കാതെ കൈകളിൽ ഫംഗസ് ബാധിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു. കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് സുപ്രീം കോടതി താരത്തെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടത്. അതേ …

സൂര്യവെളിച്ചം കണ്ടിട്ട് നാളുകളായെന്നും കുറച്ച് വിഷം നൽകാമോയെന്ന് കോടതിയോട് കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ Read More »

യു.പിയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

ബാലിയ: അച്ചടക്കരാഹിത്യം, നടപടിദൂഷ്യം എന്നിവ മുൻ നിർത്തി ഉത്തർപ്രദേശിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ജില്ലാ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) മനീഷ് കുമാര് സിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിയയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ ഓംകാർ നാഥ് സിങ്, അധ്യാപകരായ അനിതാ യാദവ്, സുനിത സിങ് എന്നിവരെയാണ് ഗുരുതരമായ കൃത്യവിലോപങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തത്. അധ്യാപകർക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനെട തുടർന്ന് നടത്തിയ അന്വേഷണം റിപ്പോർട്ടിലാണ് …

യു.പിയിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ Read More »

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: നേപ്പാൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇന്ത്യ സുരക്ഷ ശക്തമാക്കുകയും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തത്. ചെവ്വാഴ്ച ഉച്ചയോടെയാണ് കെ.പി. ശർമ ഒലി രാജിവച്ചത്. ജെൻ സി പ്രക്ഷോഭം ശക്തമായതോടെയാണ് നടപടി. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെയും പ്രസിഡൻറിൻറെയും മന്ത്രിമാരുടെയും അടക്കം വീടുകളിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും പാർലമെൻറിൽ അടക്കം തീയിടുകയും ചെയ്തു.

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം

നെടുങ്കണ്ടം: ഉടുമ്പൻചോല: 2019 – 2020 കാലഘട്ടത്തിൽ ആണ് ഉടുമ്പഞ്ചോലയിൽ ഹരിത ചോല എന്ന പേരിൽ സൗന്ദര്യ വത്കരണ പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്തിലൂടെ കുമളി- മൂന്നാർ റോഡ് കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് ഇരുവശത്തും അരളി ചെടികൾ നട്ട് പരിപാലിയ്ക്കുക, വിവിധ മേഖലകളിൽ വേസ്റ്റ് ബിന്നുകൾ, തുമ്പൂർ മൂഴി മോഡൽ മാലിന്യ സംസ്കരണം, തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പതിനായിരത്തിൽ അധികം അരളി തൈകൾ വാങ്ങി റോഡിന് ഇരുവശവും നടുകയും …

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം Read More »

ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

കാഠ്മണ്ഡു: ‘ജെൻ സി’ പ്രതിഷേധം ശക്തമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവച്ചു. നേപ്പാളിൽ 2 ദിവസമായി തുടരുന്ന അക്രമാസ്ക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് രാജി. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നടപടിക്കും അഴിമതി ഭരണത്തിനുമെതിരേയാണ് പ്രതിഷേധം അരങ്ങേറിയത്. പ്രക്ഷോഭത്തിൽ 19 പേർ മരിച്ചിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരേ തിരിയുകയായിരുന്നു. പ്രധാനമന്ത്രി രാജിവക്കും വരെ പ്രതിഷേധിക്കുമെന്ന് യുവാക്കൾ പ്രതികരിച്ചിരുന്നു. മന്ത്രിമാരുടെയും പ്രസിഡൻറിൻറെയും വീടുകളിൽ പാർലമെൻറ് …

ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു Read More »

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭം തുടരുക‍യാണ്.ക‍യാണ്. രാജ്യത്തുടനീളം ആയിരക്കണക്കിന് യുവാക്കൾ തെരുവിൽ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി. കല്ലെറിയുകയും തീയിടുകയും ചെയ്തു. പ്രതിഷേധത്തിന് പിന്നാലെ സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിരുന്നു. ശേഷവും പ്രതിഷേധം തുടരുകയാണ്. പ്രസിഡൻറ് രാം ചന്ദ്ര പൗഡലിൻറെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. സംഭവത്തിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ നേപ്പാൾ മന്ത്രിമാരായ പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡ, ഷേർ ബഹാദൂർ ദ്യൂബ, ഊർജ്ജ മന്ത്രി ദീപക് ഖഡ്ക എന്നിവരുടെ വീടുകളും നാശനഷ്ടങ്ങളുണ്ടാക്കി. …

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം തുടരുന്നു Read More »

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റിയെന്ന് റിപ്പോർട്ട്. ശബരമിലയിലെ സ്പെഷ്യൽ കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ ഹൈക്കോടതിയുടെ നിർദേശം വേണം. മാത്രമല്ല, സ്വർണപ്പണികൾ സന്നിധാനത്തു തന്നെ നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻറെ ഉത്തരവുമുണ്ട്. ഇതെല്ലാം മറികടന്നാണ് ദേവസ്വം ബോർഡിൻറെ നടപടി. അതേസമയം, സ്വർണപ്പാളികളിൽ കേടുപാടുണ്ടെന്നും ഇത് പരിഹരിക്കാനായാണ് ഇളക്കി …

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി Read More »

ഹിമാചൽപ്രദേശിലുണ്ടായ മണ്ണിടിച്ചിൽ ഒരു സ്ത്രീ മരിച്ചു

ബിലാസ്പുർ: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിനു പിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. ഒരു കുടുംബത്തിലെ നാലു പേർ മണ്ണിനടിയിൽ പെട്ടതായാണ് റിപ്പോർട്ട്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഹിമാചലിലെ കുളു ജില്ലയിലാണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ കനത്ത മഴ‍യിൽ കുളുവിലെ ഗാട്ടു പഞ്ചായത്തിലെ രണ്ട് വീടുകൾ പൂർണമായി തകർന്നു. ബ്രാസിതി ദേവി എന്ന സ്ത്രീയുടെ മൃതദേഹം മാത്രമാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ചുന്നിലാൽ, അൻജു, ജാഗൃതി, പുപേഷ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. മലയാളികൾ അടക്കമുള്ള നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് …

ഹിമാചൽപ്രദേശിലുണ്ടായ മണ്ണിടിച്ചിൽ ഒരു സ്ത്രീ മരിച്ചു Read More »

ചിത്രങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നു; നിയമ നടപടിയുമായി ഐശ്വര്യ റായ്

മുംബൈ: തൻറെ ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമ നടപടിയുമായി നടി ഐശ്വര്യ റായ്. ഡൽഹി ഹൈക്കോടതിയിലാണ് ഐശ്വര്യ ഹർജി സമർപ്പിച്ചത്. പരസ്യങ്ങളിൽ തൻറെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിൽ വിശദമായ വാദം കേൾക്കാനായി അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി. കാലതാമസം നേരിടുന്നതിനാൽ ഇടക്കാല ഉത്തരവിറക്കാമെന്ന് കോടതി അറിയിച്ചു. ഉത്തരവ് ഉടൻ‌ ഇറങ്ങും. വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഐശ്വര്യ റായ് ഹർജിയിൽ ആവശ്യപ്പെടുന്നു. അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദങ്ങളുമടക്കം വാണിജ്യആവശ്യങ്ങൾക്ക് …

ചിത്രങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നു; നിയമ നടപടിയുമായി ഐശ്വര്യ റായ് Read More »

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സർവീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോൾ പിരിവ് പുനസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമായിരുന്നു ദേശിയ പാത അതോറിറ്റിയുടെ ആവശ്യം. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. പാലിയേക്കര ടോൾ പിരിവ് ചൊവ്വാഴ്ച വരെയായിരുന്നു തടഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ …

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി Read More »

നടിയെ അപമാനിച്ച കേസിൽ സിനിമാ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സനൽകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു അമേരിക്കയിൽ നിന്നെത്തിയ സനൽ കുമാറിനെ മുംബൈയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടേതെന്ന പേരിൽ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനൽ കുമാർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്.

കോതമംഗലം വെളിയേൽചാലിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

കോതമംഗലം: സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു പരുക്കേറ്റു ചികിത്സയിലായിരുന്ന, കോഴിപ്പിള്ളി പാറേക്കാട്ട് സുധ ദേവരാജൻ(60) മരിച്ചു. ഞായർ വൈകിട്ടു വെളിയേൽചാലിലാണ് അപകടം. ഭർത്താവ് ദേവരാജനൊപ്പം സഞ്ചരിക്കുമ്പോൾ സ്‌കൂട്ടർ റോഡിലെ ഹംപിൽ കയറിയപ്പോൾ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പീഡന പരാതിയെ തുടർന്ന് വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്‌റ്റർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് വേടൻ ഹാജരായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം വേടനെ അറസ്റ്റു ചെയ്ത് വിട്ടയക്കാനാണ് സാധ്യത. 2021 – 2023 കാലഘട്ടങ്ങളിലായി അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് ഡോക്റ്ററായ യുവതിയുടെ മൊഴി. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും ‍യുവതി …

പീഡന പരാതിയെ തുടർന്ന് വേടൻ ചോദ്യം ചെയ്യലിന് ഹാജരായി Read More »

ഇന്ത്യൻ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10 മണിയോടെ പാർലമെൻറ് മന്ദിരത്തിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എൻഡിഎ എംപിമാരും പ്രതിപക്ഷ എംപിമാരും വോട്ട് രേഖപ്പെടുത്തും. എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്‌ട്ര ഗവർണറുമായ സി.പി രാധാകൃഷ്ണനും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ. ബിജെഡി, ബിആർഎസ് എന്നീ കക്ഷികൾ‌ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽ‌ക്കുന്നുണ്ട്. അതേസമയം, ബിജെപി മനസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷം …

ഇന്ത്യൻ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു Read More »

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, ബി.ജെ.ഡി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു

ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ബിജു ജനതാദൾ (ബിജെഡി). സസ്മിത് പത്ര എംപിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിത്. ഒഡീശയുടെയും അവിടുത്തെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് പാർട്ടിയുടെ പ്രഥമ ശ്രദ്ധയെന്നും എൻ‌ഡിഎയിൽ നിന്നും ഇന്ത്യ സഖ്യത്തിൽ നിന്നും തുല്യ അകലം പാലിച്ചുകൊണ്ട് ബിജെഡി നിഷ്പക്ഷത പാലിക്കുമെന്നും സസ്മിത പറഞ്ഞു. രാജ്യത്തിൻറെ പുതിയ ഉപരാഷ്‌ട്രപതിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച (സെപ്റ്റംബർ 9) നടക്കും. എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്‌ട്ര ഗവർണറുമായ …

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, ബി.ജെ.ഡി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു Read More »

ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ ഐഡിൻറിറ്റി തെളിയിക്കാനുള്ള പന്ത്രണ്ടാമത്തെ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കോടതി ഇലക്ഷൻ കമ്മിഷന് നിർദേശം നൽകി. നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന 11 രേഖകളാണ് വോട്ടർ ഐഡിൻറിറ്റി തെളിയിക്കാനായി സമർപ്പിക്കാനാവുക. ഇതിൽ ആധാർ ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ആധാർ യഥാർഥമാണോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ എട്ട് പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ സമൂഹമാധ്യമങ്ങളുടെ നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാക്കൾ നടത്തിയ പ്രക്ഷോഭനത്തിനിടെ 8 പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പ്രക്ഷോഭകർ കർഫ്യു ലംഘിക്കുകയും നിരോധിത മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ സർക്കാർ സൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭകർക്കെതിരേ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു. ചില പ്രതിഷേധകാരികൾ പാർലമെൻറ് വളപ്പിനുള്ളിലേക്കും അതിക്രമിച്ചു കയറിയിട്ടുണ്ട്. പ്രക്ഷോഭം പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് , പ്രധാനമന്ത്രി എന്നിവരുടെ വസതിയോട് ചേർന്ന് കർഫ്യു പ്രഖ്യാപിച്ചു. …

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ എട്ട് പേർ മരിച്ചു Read More »

ജറുസലേമിൽ ഉണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

‌ജറുസലേം: വെടിവയ്പ്പ് ഉണ്ടായതിനെത്തുടർന്ന് 5 പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയോടെയാണ് വടക്കൻ ജറുസലേമിൽ ഓടിക്കാണ്ടിരുന്ന ബസിൽ വച്ച് വെടിവയ്പ്പുണ്ടായത്. പലസ്തീൻ വംശജരായ രണ്ടുപേർ ബസ് സ്റ്റോപ്പിൽ വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി. അക്രമികളായ രണ്ടുപേരെ ഉടനെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.

ഓപ്പറേഷൻ കലാനേമിയിലൂടെ 14 ആത്മീയ നേതാക്കളെ പിടികൂടി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: വ്യാജ ബാബമാരെ പിടികൂടാനായി ആരംഭിച്ച ഓപ്പറേഷൻ കലാനേമി പ്രകാരം 14 പേരെ ഉത്തരാഖണ്ഡ് സർക്കാർ അറസ്റ്റു ചെയ്തു. ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആളുകളെ വഞ്ചിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് അറസ്റ്റിലായത്. ജൂലൈയിൽ ആരംഭിച്ച ഈ ഓപ്പറേഷൻ പ്രകാരം, ആളുകളെ അഴിമതിയിലേക്ക് ആകർഷിക്കുന്ന വ്യാജ ആത്മീയ നേതാക്കളെ ഉത്തരാഖണ്ഡിലുടനീളം അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷൻ കലനേമി പ്രകാരം പൊലീസ് 5,500-ലധികം വ്യക്തികളെ ചോദ്യം ചെയ്തതായും അവരിൽ 1,182 പേർക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഇൻസ്പെക്ടർ …

ഓപ്പറേഷൻ കലാനേമിയിലൂടെ 14 ആത്മീയ നേതാക്കളെ പിടികൂടി ഉത്തരാഖണ്ഡ് Read More »

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കറുകടം ഞാഞ്ഞൂൾ മലയിൽ നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തു കൂടി പോകുകയായിരുന്നു കോതമംഗലം സ്വദേശി സഞ്ചരിച്ച സ്കൂട്ടറിലേക്കും ഇടിച്ചു കയറി. ഇടുക്കി, പൂപ്പാറയ്ക്ക് പോവുകയായിരുന്നു മാരുതി ആൾട്ടോ കാറും, തൊടുപുഴ മഹാറാണി വെഡിങ് ഗ്രൂപ്പിൻറെ പിക്കപ്പും ആണ് അപകടത്തിൽപ്പെട്ടത് …

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു Read More »

ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു

മൂന്നാർ: ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഓണം അവധി മൂന്നാറിൽ ആഘോഷിക്കാൻ നിരവധി പേർ മുൻകൂട്ടി റിസോർട്ടുകളും ഹോംസ്‌റ്റേകളും ബുക്ക് ചെയ്തിരുന്നു. എന്നാൽ തുടർച്ചയായി മഴ പെയ്തതോടെ സഞ്ചാരികളിൽ പലരും ബുക്കിംഗ് ക്യാൻസൽ ചെയ്തു.ഇതോടെ ഓണാവധിക്കാലത്ത് മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ നിരാശയിലായി. സഞ്ചരികൾക്കായി മിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും ഓണ സദ്യയും തയ്യാറാക്കിയിരുന്നു. വിവിധ ഓണേഘാഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങളും സഞ്ചാരികൾ എത്താതായതോടെ പാഴായി. കഴിഞ്ഞ മധ്യ …

ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു Read More »

ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസൻറെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്തവരാണ് ഇവർ. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കല്ലൂർക്കാട് എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

മുവാറ്റുപുഴ: കല്ലൂർക്കാട് എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പരിപാടികൾ എൻഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.എൻ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഓണാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ബി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വനിതാ സമാജം തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി ഡോ. സിന്ധു രാജീവ്, അഭിലാഷ് എം രാജൻ, ബിന്ദു സന്തോഷ്, ലളിതാ നാരായണൻ, പി.എൻ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

വിവാദ പോസ്റ്റ് ബൽറാമിൻറേതല്ല, രാജി വച്ചിട്ടുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: ബിഹാർ – ബീഡി വിവാദ പോസ്റ്റിനു പിന്നാലെ വി.ടി. ബൽറാം കോൺഗ്രസ് കേരളാ ഘടകം സോഷ്യൽമീഡിയ സെൽ ചുമതല ഒഴിഞ്ഞുവെന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ദീർഘമായ വിശദീകരണ പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ജിഎസ്ടി പരിഷ്കരണത്തിനു പിന്നാലെ കോൺഗ്രസ് കേരളാ ഘടകം എക്സിൽ പങ്കു വച്ച പോസ്റ്റ് ബിഹാറിനെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. തൊട്ടു പിന്നാലെ വി.ടി. ബൽറാം സമൂഹമാധ്യമ സെൽ ചുമതല ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ എക്സിൽ …

വിവാദ പോസ്റ്റ് ബൽറാമിൻറേതല്ല, രാജി വച്ചിട്ടുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് Read More »

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ

തൊടുപുഴ: തൊടുപുഴ പാലാ റോഡിനെയും, വെങ്ങല്ലൂർ കോലാനി ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതി യോഗ്യതമാക്കി തുറന്നു കൊടുക്കണം എന്ന് തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിന് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും, ആശുപത്രി, സ്കൂൾ, കോൺവെന്റുകൾ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാൻ ഉള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിനാവശ്യമായ പണം അനുവദിച്ചിട്ടുള്ളതാണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്. പിഡബ്ല്യുഡിയുടെ അനാസ്ഥ മൂലമാണ് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ Read More »

ആകാശത്ത് നാളെ വിസ്മയ കാഴ്ച; ബ്ലഡ് മൂണ്‍ അഥവാ ചന്ദ്രഗ്രഹണം എവിടെയൊക്കെ കാണാം?

ന്യുഡല്‍ഹി: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം നാളെ ദൃശ്യമാകും. സെപ്റ്റംബര്‍ 7-8 തീയതികളിലാണ് ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന പ്രതിഭാസം ദൃശ്യമാകുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ എത്തുകയും ചന്ദ്രോപരിതലത്തില്‍ ഭൂമിയുടെ നിഴല്‍ വീഴ്ത്തുകയും ചെയ്യും. ഇത് ചന്ദ്രന് അതിശയിപ്പിക്കുന്ന കടും ചുവപ്പ്-ഓറഞ്ച് തിളക്കം നല്‍കുന്നതാണ് പ്രതിഭാസം. ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാം. ഇന്ത്യന്‍ സമയം രാത്രി 8.58 ന് …

ആകാശത്ത് നാളെ വിസ്മയ കാഴ്ച; ബ്ലഡ് മൂണ്‍ അഥവാ ചന്ദ്രഗ്രഹണം എവിടെയൊക്കെ കാണാം? Read More »

ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു. ഇടമലക്കുടി കൂടലാർകുടിയിലെ 60 വയസ്സുള്ള രാജാക്കന്നിയെയാണ് കിലോമീറ്ററുകൾ ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രാജാക്കന്നി ഒരാഴ്ച്ചയായി പനി ബാധിച്ച് ഇടമലക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെവ്യാഴാഴ്ച രാജാക്കന്നിയേ കുടിയിലേ ആളുകൾ മഞ്ചൽ കെട്ടി നാല് കിലോമീറ്റർ ചുമന്ന് മാങ്കുളത്തിനടുത്തുള്ള ആനക്കുളത്ത് എത്തിച്ചു. ആനക്കുളത്തു നിന്നും വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് പനി ബാധിച്ച് പിഞ്ചു ബാലനും …

ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു Read More »

കെ.പി.എം.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മഹാത്മാ അയ്യൻകാളി ജന്മജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: കെ പി എം എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മഹാത്മാ അയ്യൻകാളി ജന്മജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല നിർവഹിച്ചു.സഭ, ജില്ലാ പ്രസിഡൻ്റ് ഒ.കെ ബിജു അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ്. പ്രസിഡൻ്റ് ഓമന തങ്കച്ചൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി അശോകൻ മുട്ടം, ജില്ലാ കമ്മിറ്റിയംഗളായ രവി കരിങ്കുന്നം, …

കെ.പി.എം.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മഹാത്മാ അയ്യൻകാളി ജന്മജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു Read More »

വെള്ളാപ്പള്ളി നടേശന് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണം

ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ഷണം. ദേവസ്വം പ്രസിഡൻറാണ് വെള്ളാപ്പള്ളിയെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. കക്ഷിരാഷ്ട്രീയം പറഞ്ഞ് അ‍യ്യപ്പ സംഗമത്തെ എതിർക്കേണ്ടതില്ലെന്നും എസ്എൻഡിപിക്ക് വ‍്യക്തമായ നിലപാടുണ്ടെന്നും കൂടിക്കാഴ്ചക്കിടെ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്നും ഭക്തർക്കെതിരേയെടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ‍്യമന്ത്രിക്കൊപ്പം ഓണസദ‍്യ കഴിച്ചത് ശരിയായില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിമർശനവുമായി മുൻ കെപിസിസി അധ‍്യക്ഷൻ കെ സുധാകരൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുന്നതിൻറെ ദൃശൃങ്ങൾ പുറത്തുവന്നതിനു പിന്നാലെ മുഖ‍്യമന്ത്രി പിണറായി വിജയനൊപ്പം സതീശൻ ഓണസദ‍്യ കഴിച്ചത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് അധ‍്യക്ഷ പദവി സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും പുതിയ അധ‍്യക്ഷൻ വരാത്തത് പോരായ്മയാണെന്നും കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും സുധാകരൻ പറഞ്ഞു.

മീററ്റിൽ നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്നു: പ്രതികളെ കണ്ടെത്താൻ ഡ്രോൺ പരിശോധന

മീററ്റ്: നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന അജ്ഞാത സംഘത്തെ പിടികൂടാനായി ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തി പൊലീസ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇതുവരെയും പ്രതികളെ ആരെയും തിരിച്ചറിയാനോ പിടിക്കാനോ സാധിച്ചിട്ടില്ല. ഭാരാല ഗ്രാമത്തിൽ നിന്ന് ജോലിക്കു പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയിൽ വച്ചാണ് അവസാനമായി സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗ്നരായെത്തിയ രണ്ടു പേർ തന്നെ ബലമായി പിടി കൂടി അടുത്തുള്ള കുറ്റിക്കാട്ടിനു പുറകിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയെന്നാണ് യുവതിയുടെ പരാതി. ഉറക്കെ ഒച്ച വച്ചും കുതറിയും അവർ അവിടെ നിന്ന് …

മീററ്റിൽ നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്നു: പ്രതികളെ കണ്ടെത്താൻ ഡ്രോൺ പരിശോധന Read More »

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ഷാർജയിൽ വച്ച് മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടനെ നാട്ടിലെത്തിച്ച ശേഷം മൊഴിയെടുത്തേക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ഫ്ലാറ്റിലെ ഹോം മെയ്ഡിൻറെ മൊഴിയും രേഖപ്പെടുത്തി. വിപഞ്ചികയുടെ ലാപ്ടോപ് വീണ്ടെടുക്കുന്നതിനായുള്ള ശ്രമം നടക്കുന്നുണ്ട്. ഷാർജയിലെ കേസ് വിവരങ്ങൾ കൈമാറുന്നതിനായി കോൺസുലേറ്റിനെ സമീപിക്കുമെന്നും അന്വേഷണ സംഘം വ‍്യക്തമാക്കി. മരണത്തിനു മുൻപ് വിപഞ്ചിക സമൂഹമാധ‍്യമത്തിൽ ആത്മഹത‍്യാ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് അപ്രത‍്യക്ഷമാവുകയും ചെയ്തു. ഇക്കാര‍്യങ്ങളിലുൾപ്പടെ …

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് Read More »

സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025 ഹ്രസ്വചിത്ര മേളയിൽ മൂന്നാം സ്ഥാനം മറുജന്മത്തിന്

കോഴിക്കോട്: ഫ്രെയിംസ് മീഡിയ ഹൗസിന്റെ ബാനറിൽ റോസ്‌ന ജോഷി സംവിധാനം ചെയ്ത ‘മറുജന്മം’ എന്ന ഷോർട്ട് ഫിലിം, സംസ്ഥാന സർക്കാർ, ട്രാൻസ്‌ജെൻഡർ ഫിലിം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഹ്രസ്വചിത്ര മേളയിൽ മികച്ച മൂന്നാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതല ട്രാൻസ്‌ജെൻഡേഴ്സ് കലോത്സവം വർണ്ണപ്പകിട്ടിനോടനുബന്ധിച്ചു കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ മൊമന്റോയും സർട്ടിഫിക്കറ്റും പതിനായിരം രൂപയുമടങ്ങുന്ന പുരസ്ക്കാരം മന്ത്രി ആർ. ബിന്ദുവിൽ നിന്ന്, ഈ ചിത്രത്തിൻറെ ക്യാമറാമാൻ ആയ ജോഷി വിഗ്നെറ്റ് ഏറ്റുവാങ്ങി. എല്ലാവരും തുല്യരാണ്… എല്ലാ ലിംഗഭേദങ്ങളെയും ബഹുമാനിക്കുക …

സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025 ഹ്രസ്വചിത്ര മേളയിൽ മൂന്നാം സ്ഥാനം മറുജന്മത്തിന് Read More »

കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക്

മൂലമറ്റം: കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക്. ക്രാഷ് ബാരിയറിൽ തട്ടി നിന്നതു കൊണ്ട് വൻ അപകടം ഒഴിവായി. കാഞ്ഞാർ ലബ്ബ വീട്ടിൽ അബ്ദുള്ള ബുഹാരി(44), ഹാസിന ബുഹാരി(38), മുഹാ ദിമ(19), ഖദീജ ജഹൻ ഖാൻ(11), ഹസീന ബുഹാരി(9) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടു കൂടിയാണ് സംഭവം. കാഞ്ഞാർ പുളളിക്കാനം റോഡിൽ പുത്തേട് വച്ചാണ് സംഭവം ഇവിടെ 2008 ൽ കാർ കൊക്കയിൽ വീണ് രണ്ട് …

കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക് Read More »

കാരിക്കോട് സബ് രജിസ്റ്റർ ഓഫീസ് ഇനി ആലക്കോട് സ്വന്തം; അസൗകര്യങ്ങളാൽ വിയർപ്പുമുട്ടിയ സബ് രജിസ്റ്റർ ഓഫീസിന് പുതുജീവൻ നൽകുകയാണ് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി

തൊടുപുഴ: ഓണസമ്മാനം എന്നപോലെയാണ് സബ് രജിസ്റ്റർ ഓഫീസിൻ്റെ നിർമ്മാണം ആരംഭിച്ചത് ചോർന്നൊലിക്കുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു ഇതിനായി പല സ്ഥലങ്ങളിലും ഭൂമി കണ്ടെത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത്തത മൂലം ഒഴിവാക്കുകയായിരുന്നു ആലക്കോട് ഒരു സ്വകാര്യ വ്യക്തി നൽകിയ 10 സെൻറ് സ്ഥലത്താണ് ഇപ്പോൾ സബ് രജിസ്റ്റർ ഓഫീസിൻറെ നിർമ്മാണം ആരംഭിച്ചത് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി ആണ് കെട്ടിടത്തിന് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനിലകൾ ഉള്ള കെട്ടിടം നിർമ്മിക്കുന്നത്. …

കാരിക്കോട് സബ് രജിസ്റ്റർ ഓഫീസ് ഇനി ആലക്കോട് സ്വന്തം; അസൗകര്യങ്ങളാൽ വിയർപ്പുമുട്ടിയ സബ് രജിസ്റ്റർ ഓഫീസിന് പുതുജീവൻ നൽകുകയാണ് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി Read More »

കെ.പി.എസ്.ടി.എ സംസ്ഥാന സമര പ്രചരണ ജാഥ; സംഘാടകസമിതി രൂപീകരിച്ചു

കോതമംഗലം: സംസ്ഥാന സർക്കാരിൻറെ പൊതു വിദ്യാഭ്യാസ ദ്രോഹ നടപടികൾക്കെതിരെ കെ.പി.എസ്.ടി.എ സംസ്ഥാന സമിതി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സമര പ്രചരണ ജാഥ ‘മാറ്റൊലി യുടെ കോതമംഗലം വിദ്യാഭ്യാസ ജില്ലാ തല സംഘാടകസമിതി രൂപീകരിച്ചു.സെപ്റ്റംബർ 15ന് കാസർഗോഡ് നിന്ന് ആരംഭിച്ച് 27 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വൻ അധ്യാപക പ്രകടനത്തോടെ സമാപിക്കുന്ന ക്രമീകരണമാണ് ജാഥയ്ക്കായി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 23ന് ആണ് എറണാകുളം ജില്ലയിലെ ജാഥയുടെ പര്യടനം. ഉച്ചക്ക് 12 മണിക്ക് എത്തിച്ചേരുന്ന സമര പ്രചരണ ജാഥക്ക് …

കെ.പി.എസ്.ടി.എ സംസ്ഥാന സമര പ്രചരണ ജാഥ; സംഘാടകസമിതി രൂപീകരിച്ചു Read More »

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ

വഴിത്തല: ദേശീയ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് മുൻ അധ്യാപകരെ അവരുടെ വീടുകളിലെത്തി അനുഗ്രഹം നേടി സ്കൂളിലെ ഇപ്പോഴത്തെ അധ്യാപക സമൂഹം. പൊന്നാടയും പൂക്കളും പ്രത്യേകം തയാറാക്കിയ ആശംസ കാർഡുമായാണ് മുൻ ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ വീടുകൾ സന്ദർശിച്ചത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രഥമ അധ്യാപികയായിരുന്ന എം.ജെ ചിന്നമ്മയെ സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ജയിംസിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്റ്റാഫ് …

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ Read More »