വഴിത്തല: ദേശീയ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് മുൻ അധ്യാപകരെ അവരുടെ വീടുകളിലെത്തി അനുഗ്രഹം നേടി സ്കൂളിലെ ഇപ്പോഴത്തെ അധ്യാപക സമൂഹം. പൊന്നാടയും പൂക്കളും പ്രത്യേകം തയാറാക്കിയ ആശംസ കാർഡുമായാണ് മുൻ ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ വീടുകൾ സന്ദർശിച്ചത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രഥമ അധ്യാപികയായിരുന്ന എം.ജെ ചിന്നമ്മയെ സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ജയിംസിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോയൽ ചെറിയാൻ, അധ്യാപകരായ അമൃത ആർ. നായർ, ജയ്സൺ ജോസ്, സാബു ജോസ് എന്നിവർ പങ്കെടുത്തു.
മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ






