ഐഎസ് ബന്ധം: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ
ശിവമൊഗ്ഗ: ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം ആരോപിച്ച് കർണാടക പൊലീസ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ മൂന്നാമനായി തെരച്ചിൽ തുടങ്ങി. ഷരീഖ്, മാസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ എന്നിവർക്കെതിരേയാണു കേസ്. അറസ്റ്റിലായത് ആരൊക്കെയെന്നു വ്യക്തമല്ല. തുടക്കത്തിൽ മൂന്നു പേരെയും അറസ്റ്റ് ചെയ്തെന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ, രണ്ടു പേർ മാത്രമാണു പിടിയിലായതെന്നും ഒരാൾക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്നും പിന്നീടു തിരുത്തി. ഇവരിൽ യാസിനാണ് സംഘത്തിന്റെ നേതാവെന്നും ഇയാൾ ഇലക്ട്രിക്കൽ എൻജിനീയറാണെന്നും പൊലീസ്. …








