Timely news thodupuzha

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: മൂന്നാം പ്രതി കീഴടങ്ങി

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസി മൂന്നാം പ്രതിയായ കൃഷ്ണ പ്രസാദ് കീഴടങ്ങി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ കഴിഞ്ഞ ദിവസം ഒരു പ്രതി പിടിയിലായിരുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂറാണ് അന്ന് പിടിയിലായത്.

അതേസമയം, ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറുള്‍പ്പെടെയുള്ളവരെ ഒളിവില്‍ക്കഴിയാന്‍ കോഴിക്കോട്ടെ ഗുണ്ടാനേതാവ് സഹായം ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. പ്രതികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കം പരിഹരിക്കാന്‍ ഈ ഗുണ്ടാനേതാവിനെ ഉപയോഗപ്പെടുത്താറുണ്ടെന്നും പറയുന്നു. മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ വീടിന് കാവല്‍നിന്നത് ഈ ഗുണ്ടാത്തലവന്റെ സംഘമാണ്.

ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ കൂട്ടാളിയാണിയാള്‍. നഗരത്തിലെ പല സാമ്പത്തിക ഇടപാട് തര്‍ക്കങ്ങളിലും മധ്യവര്‍ത്തിയായി അറിയപ്പെടുന്നയാളാണ് ഈ ഗുണ്ടാത്തലവന്‍. ഉദ്യോഗസ്ഥരുള്‍പ്പെടെ ചില ഉന്നതരുമായി ഇയാള്‍ക്ക് ബന്ധവുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *