എങ്ങോട്ടാണ് ഈ പോക്ക് ?
പരിഷ്കൃത സമൂഹമെന്ന് അഭിമാനം കൊള്ളുന്ന കേരളത്തിൽ തന്നെയാണു മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. ജീവനെടുക്കുന്നതു വരെയെത്തുന്നില്ലെങ്കിലും അതിക്രൂരമായ പ്രവൃത്തികളിലൂടെ മനുഷ്യത്വത്തിന്റെ കണിക പോലും ശേഷിക്കുന്നില്ലെന്നു തെളിയിക്കുന്നവരും നിരവധിയുണ്ട്. ഓരോ ദിവസവും ദൃശ്യമാധ്യമങ്ങളും ദിനപത്രങ്ങളും വഴി മലയാളികൾ അറിയുന്ന വാർത്തകളിൽ പലതും മനുഷ്യന് ഇങ്ങനെയൊക്കെയായി മാറാനാവുമോ എന്ന ഭീതി ജനിപ്പിക്കുന്നതാണ്. സമൂഹ ജീവിയെന്ന ചിന്ത വെടിഞ്ഞു സ്വാർഥത നിറഞ്ഞ ജീവിതശൈലിയുടെ ഉടമകളായി മാറുകയാണു ചിലർ. രോഗാതുരമായ മനസുള്ളവർ സമൂഹത്തിൽ വർധിച്ചുവരുന്നു. ഏതാനും നാളുകൾ മുൻപാണ് ഇലന്തൂരിൽ ദമ്പതിമാർ …


