Timely news thodupuzha

logo

പ്ര​ഥ​മ കേ​ര​ള ജ്യോ​തി എം​ടി​ക്ക്, മ​മ്മൂ​ട്ടിക്ക് കേ​ര​ള പ്ര​ഭ പു​ര​സ്‌​കാ​രം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ​ദ്മ പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത പു​ര​സ്‌​കാ​ര​മാ​യ കേ​ര​ള പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. 

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്കാ​ണു കേ​ര​ള ജ്യോ​തി പു​ര​സ്‌​കാ​രം. ഓം​ചേ​രി എ​ൻ.​എ​ൻ. പി​ള്ള, ടി. ​മാ​ധ​വ മേ​നോ​ൻ, പി.​ഐ. മു​ഹ​മ്മ​ദ് കു​ട്ടി (മ​മ്മൂ​ട്ടി) എ​ന്നി​വ​ർ കേ​ര​ള പ്ര​ഭ പു​ര​സ്‌​കാ​ര​ത്തി​നും ഡോ. ​സ​ത്യ​ഭാ​മാ​ദാ​സ് ബി​ജു (ഡോ. ​ബി​ജു), ഗോ​പി​നാ​ഥ് മു​തു​കാ​ട്, കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ, കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പ​ള്ളി, എം.​പി. പ​ര​മേ​ശ്വ​ര​ൻ, വി​ജ​യ​ല​ക്ഷ്മി മു​ര​ളീ​ധ​ര​ൻ പി​ള്ള (വൈ​ക്കം വി​ജ​യ​ല​ക്ഷ്മി) എ​ന്നി​വ​ർ കേ​ര​ള​ശ്രീ പു​ര​സ്‌​കാ​ര​ത്തി​നും അ​ർ​ഹ​രാ​യി. 

പ​ര​മോ​ന്ന​ത സം​സ്ഥാ​ന പു​ര​സ്‌​കാ​ര​മാ​യ കേ​ര​ള ജ്യോ​തി വ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്കും കേ​ര​ള പ്ര​ഭ വ​ർ​ഷ​ത്തി​ൽ 2 പേ​ർ​ക്കും കേ​ര​ള ശ്രീ ​വ​ർ​ഷ​ത്തി​ൽ 5 പേ​ർ​ക്കു​മാ​ണു ന​ൽ​കു​ന്ന​ത്. പു​ര​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത​ല്ല. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​കെ.​എ. നാ​യ​ർ, ഡോ. ​ഖ​ദീ​ജ മും​താ​സ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്തി​മ അ​വാ​ർ​ഡ് സ​മി​തി പ​രി​ശോ​ധി​ച്ചാ​ണ് പ്ര​ഥ​മ കേ​ര​ള പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്കു നാ​മ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 

Leave a Comment

Your email address will not be published. Required fields are marked *