തൃശൂരിൽ മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി
തൃശൂർ: മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. കൽപറമ്പ് സ്വദേശിനി ഐശ്വര്യക്കാണ്(36) മിന്നലേറ്റത്. ആറുമാസമുള്ള കുഞ്ഞുമായി വീടിന്‍റെ ഭിത്തിയിൽ ചാരിയിരിക്കുന്നതിനിടെ ഇടിവാളേറ്റ് തെറിച്ചുവീഴുകയായിരുന്നു. കുഞ്ഞിന് പരുക്കില്ല. ശരീരത്തിൽ പൊള്ളലേറ്റ യുവതിയെ ഇരിങ്ങാലിക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.