Timely news thodupuzha

logo

Month: June 2024

കോതമംഗലം എം.എ കോളേജിൽ പി.ജി ഓൺലൈൻ അപേക്ഷ സമർപ്പണം: അവസാന തീയതി ജൂൺ 14

കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ്) കോളേജിൽ പി.ജി പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 14 വെള്ളിയാഴ്ച അവസാനിക്കും. www.macollege. ac.in – വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496792512, 9447602664, 0485 – 2822378 ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

രണ്ടാം മോദി സർക്കാരിന്‍റെ തുടർച്ചയിൽ സഖ്യകക്ഷികൾക്ക് പരി​ഗണന

ന്യൂഡൽഹി: പരിചയ സമ്പത്ത്, യുവത്വം, പ്രവർത്തന മികവ്, പ്രാദേശിക – സാമൂഹിക സന്തുലനം, സഖ്യകക്ഷികൾക്ക് പരിഗണന… തന്‍റെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗങ്ങളെ തെരഞ്ഞെടുത്തത് ഏറെ കരുതലോടെ. ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമില്ലെന്നത് കുറവായി കാണേണ്ടെതില്ലെന്നും രണ്ടാം മോദി സർക്കാർ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നുമുള്ള വ്യക്തമായ സന്ദേശം പുതിയ മന്ത്രി സഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ദൃശ്യം. അതേസമയം, സഖ്യത്തെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ട് പാകാനുള്ള നടപടികളും മോദി …

രണ്ടാം മോദി സർക്കാരിന്‍റെ തുടർച്ചയിൽ സഖ്യകക്ഷികൾക്ക് പരി​ഗണന Read More »

ജെ.പി നഡ്ഡ മന്ത്രിസഭയിൽ എത്തിയതിനാൽ പാർട്ടി അധ്യക്ഷ പദം രാജിവയ്ക്കും, പകരം ആരെന്ന് വ്യക്തമല്ല

ന്യൂഡൽഹി: ജെ.പി നഡ്ഡ കേന്ദ്ര മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയപ്പോൾ ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരെന്നതായി ചർച്ച. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു നഡ്ഡ. 2019ൽ ബി.ജെ.പി തുടർ വിജയം നേടിയപ്പോൾ അമിത് ഷായുടെ പിൻഗാമിയായാണു പാർട്ടി നേതൃത്വത്തിലെത്തിയത്. എ.ബി.വി.പിയിലൂടെയും ആർ.എസ്.എസിലൂടെയും ബി.ജെ.പിയിലെത്തിയ നഡ്ഡ ഹിമാചൽ പ്രദേശ് സ്വദേശിയാണ്. കേരളമടക്കം സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ പ്രചാരണ ചുമതല വഹിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ എത്തിയതിനാൽ നഡ്ഡ വൈകാതെ പാർട്ടി അധ്യക്ഷ പദം രാജിവയ്ക്കും. ആർ.എസ്.എസ് നേതൃത്വവുമായി കൂടുതൽ ഇഴയടുപ്പമുള്ള നേതാവാകും …

ജെ.പി നഡ്ഡ മന്ത്രിസഭയിൽ എത്തിയതിനാൽ പാർട്ടി അധ്യക്ഷ പദം രാജിവയ്ക്കും, പകരം ആരെന്ന് വ്യക്തമല്ല Read More »

സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നിലവിൽ വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യ ബന്ധന ബോട്ടുകളെ ട്രോളിങ്ങ് നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കിഴക്കൻ തീരത്ത് ഏപ്രിൽ 15ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂൺ 14ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തിച്ചു വരുകയാണ്.

പിണറായി മുഖ്യമന്ത്രി പദം ഒഴിയണമെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടിവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്ന് സിപിഐ നേതൃയോഗത്തിൽ ആവശ്യം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരേ രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാറാതെ എൽഡിഎഫിന് തിരിച്ചുവരവ് എളുപ്പമല്ല. തോൽവിക്ക് പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. എൽഡിഎഫ് കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തോൽവിയിലേക്ക് …

പിണറായി മുഖ്യമന്ത്രി പദം ഒഴിയണമെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടിവ് Read More »

പുതിയ മന്ത്രിസഭ അധികാരമേറ്റു

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. അതേസമയം, ബിജെപി നേതാക്കളായ സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ എന്നിവരെ ഒഴിവാക്കി. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ള പ്രമുഖർ. ബിജെപിയിൽ നിന്നും 36 പേരും ഘടകക്ഷികളിൽ നിന്ന് 12 പേരും സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് …

പുതിയ മന്ത്രിസഭ അധികാരമേറ്റു Read More »

സംസ്ഥാനത്ത് 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം​കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ‌ 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് …

സംസ്ഥാനത്ത് 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് Read More »

തീർഥാടക സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം: ​ജമ്മു കാശ്മീരിൽ 10 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ തീർഥാടക സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം. അപകടത്തിൽ പത്തു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭാകരാക്രമണമുണ്ടായത്. വെടിവെയ്പ്പിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് സുരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരുകയാണ്.

ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം താമസമാക്കിയ മുൻ‌ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു

ചങ്ങനാശേരി: മുൻ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതറിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു. യുവതിയുടെ ആദ്യ ഭർത്താവ് അസം ദേമാജി സ്വദേശി മധുജ ബറുവയാണ്(25) ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയിയെ(22) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശേരി വാഴൂർ റോഡിലെ ഒന്നാം നമ്പർ ബസ് സ്റ്റാൻ്റിലാണ് സംഭവം. എറണാകുളത്ത് സ്വകാര്യ ബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവ. യുവതി ഇ‍യാളെ ഉപേക്ഷിച്ച് ഫാത്തിമാപുരത്ത് മറ്റൊരു …

ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം താമസമാക്കിയ മുൻ‌ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു Read More »

1win Официальный Сайт Букмекерской Конторы 2023 Онлайн Ставки На Спорт%2C Вход В Бк 1вин И

1win Официальный Сайт Букмекерской Конторы 2023 Онлайн Ставки На Спорт%2C Вход В Бк 1вин Из Регистрация 1win Войдите в Систему 1win а Откройте Счет в Этой Глобальной Букмекерской Конторе Content Какие Слоты Популярны На Сайте%3A Бонусы ним Игру В 1 Win Казино Онлайн In Game%3A Эксклюзив От Онлайн Казино Бонусная Политика Компании Мобильная Версия же …

1win Официальный Сайт Букмекерской Конторы 2023 Онлайн Ставки На Спорт%2C Вход В Бк 1вин И Read More »

മണിപ്പൂരിലെ ജിരിബം ജില്ലയിൽ സംഘർഷം

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പുരിലെ ജിരിബം ജില്ലയിൽ നിന്ന് 200 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ കൂടുതലും മെയ്ത്തി വിഭാ​ഗക്കാരാണ്. ഒരാഴ്ച മുൻപ് കാണാതായ മെയ്ത്തി വിഭാ​ഗക്കാരന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ഇവിടെ സംഘർഷം രൂക്ഷമായത്. പ്രദേശവാസികൾ ജിരിബം പൊലീസ് സ്റ്റേഷന് മുന്നിൽ ആയുധങ്ങളുമായി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി കുക്കി വിഭാക്കാരുടെ വീടും പള്ളിയും കത്തിച്ചു. ഒരു കുക്കി വിഭാ​ഗക്കാരനെ ആയുധങ്ങളുമായെത്തിയവർ പിടിച്ചുകൊണ്ടുപോയി. സംഘർഷാവസ്ഥ രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

മുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ജോസ്‌ കെ മാണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചാൽ മുന്നണി മാറുന്ന ശീലമില്ലെന്നും എൽഡിഎഫിൽ ഉറച്ച്‌ നിൽക്കുമെന്നും കേരള കോൺഗ്രസ്‌ ചെയർമാൻ ജോസ്‌ കെ മാണി. യു.ഡി.എഫ്‌ പുറത്താക്കിയപ്പോൾ മൂന്നുമാസം കാത്തിരുന്നു. തങ്ങളെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്‌തത്‌ ഇടതുപക്ഷമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നിണിയോടൊപ്പം നിൽക്കാൻ രാഷ്ട്രീയമായി തീരുമാനിച്ചതാണ്‌. അതിൽ ഒരു മാറ്റവുമില്ല. ആ നിലപാടിൽ ഉറച്ച്‌ നിൽക്കുകയാണ്‌ ജയവും പരാജയവുമുണ്ടാകും. പരാജയം വന്നാലുടൻ മുന്നണി മാറുക എന്നതില്ല. താൻ പരാജയപ്പെട്ടപ്പോഴും അതിനെ സ്വീകരിക്കുകയാണ്‌ ചെയ്‌തത്‌. മാധ്യമങ്ങൾ …

മുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ജോസ്‌ കെ മാണി Read More »

ഇത്തവണ വൈദ്യുതി ബിൽ കുറയും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മെയ് ജൂൺ ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്താണ് പലിശത്തുക നൽകുകയെന്ന് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കിൽ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂൺ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്ജസ്റ്റ്മെന്റായി കാണിച്ച് കുറക്കും. ബാക്കി …

ഇത്തവണ വൈദ്യുതി ബിൽ കുറയും Read More »

എവിടെയും മത്സരിക്കാനില്ല, പ്രസിഡന്റാകാനുമില്ല: കെ മുരളീധരൻ

കോഴിക്കോട്‌: പാർട്ടി പ്രവർത്തനത്തിൽ സജീവമാകാനില്ലെന്ന്‌ ആവർത്തിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ. വയനാട്ടിലടക്കം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. കെപിസിസി പ്രസിഡന്റ്‌ പദവിയുൾപ്പെടെ പാർടിസ്ഥാനങ്ങളൊന്നും സ്വീകരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പുവരെ പാർട്ടി പ്രവർത്തനത്തിൽ നിന്ന്‌ വിട്ടു നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും മുരളീധരൻ വാർത്താ ലേഖകരോട്‌ പറഞ്ഞു.

രാഹുൽ വയനാട് ഒഴിഞ്ഞേക്കും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാജി വച്ച് ഒഴിഞ്ഞേക്കും. വരുന്ന ആഴ്ചയിൽ വയനാട് മണ്ഡലം സന്ദർശിച്ചതിനു ശേഷം ഇക്കാര്യം പ്രഖ്യാപിക്കാനാണ് സാധ്യത. മൂന്നു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വയനാട്ടിൽ നിന്ന് വിജയിച്ചത്. ഉത്തർപ്രദേശിലെ റായ് ബറേലിയിലും രാഹുൽ ഗംഭീര വിജയമാണ് നേടിയത്. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ റായ്ബറേലി സീറ്റ് നില നിർത്താനാണ് ഉദ്ദേശം. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ എല്ലാ …

രാഹുൽ വയനാട് ഒഴിഞ്ഞേക്കും Read More »

ഇടുക്കി വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കറൻറ് ബില്ല്

ഇടുക്കി: വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കെ.എസ്.ഇ.ബി ബിൽ. വാഗമൺ സ്വദേശി അന്നമ്മയ്ക്കാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. ഒറ്റമുറി വീട്ടിൽ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ മൂന്ന് ബൾബും ഒരുടിവിയും ഫ്രിഡ്ജുമാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു. 15 ദിവസമായി മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തിലാണ് ഈ കുടുംബം കഴിയുന്നത്. ഇതിനു മുമ്പും ഇത്തരത്തിൽ ഭീമമായ തുക കുടിശിക അടയ്ക്കാൻ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെ.എസ്.ഇ.ബി ബിൽ നൽകിയിരുന്നു. അന്ന് 46,000 രൂപയുടെ കറൻറ് …

ഇടുക്കി വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50,000 രൂപ കറൻറ് ബില്ല് Read More »

തൊടുപുഴ പട്ടണം പകർച്ചവ്യാധിയുടെ പിടിയിൽ, മാലിന്യ നീക്കത്തിന് പദ്ധതി വേണം: അഡ്വ. ജോസഫ് ജോൺ

തൊടുപുഴ: നഗരസഭയിൽ മാലിന്യ നീക്കവും സംസ്കരണവും അവസാനിപ്പിച്ചതിനേ തുടർന്ന് നഗരത്തിൽ മാലിന്യം കുന്ന് കൂടി നഗരം പകർച്ചവ്യാധികളുടെ പിടിയിലാകുന്ന സ്ഥിതിയിലാണെന്നും ഗൗരവമായ ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ. ജോസഫ് ജോൺ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു മാസങ്ങളായി തൊടുപുഴ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള ജൈവമാലിന്യം ശേഖരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. പട്ടണത്തിലെ പച്ചക്കറി മാർക്കറ്റിൽ ഓരോ ദിവസവും കുറഞ്ഞത് മൂന്ന് ടൺ ജൈവ …

തൊടുപുഴ പട്ടണം പകർച്ചവ്യാധിയുടെ പിടിയിൽ, മാലിന്യ നീക്കത്തിന് പദ്ധതി വേണം: അഡ്വ. ജോസഫ് ജോൺ Read More »

പണ്ടപ്പിള്ളി തോട്ടക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ജൂൺ ഒമ്പതിന്

പണ്ടപ്പിള്ളി: 3000 വർഷം പഴക്കമുള്ള പണ്ടപ്പിള്ളി തോട്ടക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ, ധ്വജോത്സവത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിച്ചു. ജൂൺ ഒമ്പതിന് രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് ധ്വജപ്രതിഷ്ഠ. 13ന് ആറാട്ടോടു കൂടി ചടങ്ങുകൾ സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വൈക്കം പുഷ്പദാസ് ആചാരാനുഷ്ഠാനങ്ങൾക്ക് മുഖ്യകാർ‌മ്മികത്വം വഹിക്കും.

നാടൻ നേന്ത്രക്കായുടെ വില ഉയർന്നു

പാലക്കാട്: വിപണിയിൽ നാടൻ നേന്ത്രക്കായുടെ വില കുതിച്ചുയരുന്നു. ഒരുമാസം മുമ്പ് കിലോയ്ക്ക് 30 രൂപ മാത്രമുണ്ടായിരുന്ന നേന്ത്രക്കായയ്ക്ക്, നിലവിൽ 60-65 രൂപവരെ വിലയെത്തി. പ്രാദേശിക ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് കാരണം. ഉഷ്ണതരംഗം രേഖപ്പെടുത്തിയ വേനലിലും പിന്നീടുവന്ന വേനൽമഴയിലുമായി സംസ്ഥാനത്ത് 2,297 ഹെക്‌ടർ വാഴക്കൃഷിക്ക് നാശമുണ്ടായെന്നാണ് കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്ക്. ഫെബ്രുവരി മുതൽ മേയ് വരെയുള്ള വേനലിൽ 1425 ഹെക്‌ടർ നശിച്ചു. 57.98 കോടി രൂപയുടെ നാശമുണ്ടായി. മെയ് ഒന്നുമുതൽ ജൂൺ അഞ്ചുവരെയുള്ള …

നാടൻ നേന്ത്രക്കായുടെ വില ഉയർന്നു Read More »

ലോക്സഭാ സീറ്റ് പ്രവചനത്തിൽ തെറ്റു പറ്റിയെന്ന് പ്രശാന്ത് കിഷോർ

ന്യൂഡൽ‌ഹി: ഇനി മേലാൽ സീറ്റ് പ്രവചിക്കില്ലെന്ന് തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇത്തവണ പ്രശാന്ത് കിഷോറിന്‍റെ പ്രവചനം അപ്പാടെ തെറ്റിച്ചു കൊണ്ടുള്ള ഫലമാണ് പുറത്ത വന്നത്. 2019 ആവർത്തിക്കുമെന്നും ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നുമായിരുന്നു പ്രശാന്തിന്‍റെ പ്രവചനം. ഇതോടെയാണ് പ്രവചനത്തിൽ തെറ്റു പറ്റിയെന്ന് പ്രശാന്ത് കിഷോർ തുറന്ന സമ്മതിച്ചത്. ഇത്തവണ ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകൾ നേടുമെന്നായിരുന്നു പ്രശാന്തിന്‍റെ പ്രവചനം.എന്നാൽ ബിജെപിക്ക് 240 സീറ്റുകളിൽ ആണ് വിജയിക്കാൻ ആയത്. അതു മാത്രമല്ല ഒറ്റയ്ക്ക ഭൂരിപക്ഷം നേടുന്നതിലും എൻഡിഎ …

ലോക്സഭാ സീറ്റ് പ്രവചനത്തിൽ തെറ്റു പറ്റിയെന്ന് പ്രശാന്ത് കിഷോർ Read More »

വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി

കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വച്ചാണ് സംഭവമുണ്ടായത്. കാറിനുള്ളിൽ കയറി പരിശോധിക്കുന്നതിനിടെ ഉദ്യോഗസ്ഥനുമായി കാർ കടന്നു കളയുകയായിരുന്നു. തുടർന്ന് മൂന്നു കിലോ മീറ്റർ അപ്പുറത്തെത്തി ഉദ്യോഗസ്ഥനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. തൊട്ടടുത്തു നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ തള്ളിയിട്ട ശേഷമാണ് ഉദ്യോഗസ്ഥനുമായി കാർ അതിവേഗത്തിലോടിച്ചു പോയത്. സംഭത്തിൽ കാർ ഓടിച്ചിരുന്ന ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കു മരുന്നു കേസിലെ പ്രധാന കണ്ണിയാണ് യാസറെന്ന് എക്സൈസ് വ്യക്തമാക്കി.

വൃക്ക നൽകിയ ശേഷം കാണാതായ പാലക്കാട് സ്വദേശിയെ പൊലീസ് പിടികൂടി

കൊച്ചി: അവയവക്കടത്തു കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പിടികൂടി പൊലീസ്. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരിൽ നിന്നും മുൻപ് ഇയാളെ കസ്റ്റഡിയിലേടുക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ടെഹ്റാനിൽ പോയി അവയവ വിൽപ്പന നടത്തിയ ശേഷം ഇ‍യാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന കാര്യം തീരുമാനിച്ചി്ടടില്ലെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കില്ല

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ നിർദേശിച്ചു കൊണ്ടുള്ള നിയമഭേദഗതി ബിൽ അസാധുവായി. പതിനേഴാം ലോക്സഭ കാലാവധി കഴിഞ്ഞ് പിരിച്ചു വിട്ടതോടെയാണ് ബില്ലും അസാധുവായത്. സ്ത്രീകൾക്കും പുരുഷന്മാർക്കു നിയമപരമായി വിവാഹിതരാകാൻ 21 വയസ്സ് പൂർത്തിയാകണം എന്നായിരുന്നു ബില്ലിലെ നിർദേശം. 2006ലെ ബാലവിവാഹ നിരോധന നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ബിൽ 2021 ലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. 2021 ഡിസംബറിൽ വിദ്യാഭ്യാസ, വനിതാ, യുവജന, കായിക സ്റ്റാൻഡിങ്ങ് കമ്മറ്റിയിലേക്കു വിട്ടു. സ്റ്റാൻഡിങ് കമ്മറ്റിക്ക് ബില്ലിൽ തീരുമാനമെടുക്കാനുള്ള …

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കില്ല Read More »

ടിപ്പർ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്, ആശുപത്രിയിലെത്തിച്ചത് ഡ്രൈവർ

ചെറുതോണി: ടിപ്പർ ലോറിയുടെ അമിതവേഗത്തിൽ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജുവിനാണ് ടിപ്പർ തട്ടി വീണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ബിജു ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇടുക്കി തടിയംപാട് – വിമലഗിരി റോഡിൽ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം. പാണ്ടിപ്പാറ സ്വദേശി തുണ്ടിയിൽ ബിജു തടിയംപാട് പോയി വീട്ടു സാധനങ്ങൾ വാങ്ങി തിരികെ സ്കൂട്ടറിൽ വരുമ്പോൾ എതിരെ മെറ്റലുമായി അമിത വേഗത്തിൽ വന്ന ടിപ്പറിൻ്റെ പിൻഭാഗം തട്ടി …

ടിപ്പർ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്, ആശുപത്രിയിലെത്തിച്ചത് ഡ്രൈവർ Read More »

അടിമാലി കുമളി ദേശീയപാതയിൽ ഇളകി നിൽക്കുന്ന പാറക്കൂട്ടം ഭീഷണിയാകുന്നു

ചെറുതോണി: അടിമാലി കുമളി ദേശീയപാതയിൽ കരിമ്പനും മഞ്ഞപ്പാറയ്ക്കുമിടയിൽ ഇളകി തെന്നിമാറി നിൽക്കുന്ന പാറക്കൂട്ടം പ്രദേശവാസികൾക്കും 185 ആം നമ്പർ ദേശീയ പാതാ യാത്രക്കാർക്കും ഭീഷണിയാകുന്നു. കാലവർഷം ശക്തി പ്രാപിക്കുമ്പോൾ ദേശീയ സംസ്ഥാന പാതകളിൽ ഉൾപ്പെടെ ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന രീതിയിലാണ് പാറക്കല്ലുകൾ നിൽക്കുന്നത്. കരിമ്പനും – അശോക കവലയ്ക്കും മധ്യേ ദേശീയപാതയോരത്ത്, ഇതിനോടകം തന്നെ നിരവധി പാറക്കല്ലുകൾ അപ്രതീക്ഷിത സമയത്ത് റോഡിലേക്ക് പതിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും, പരാതിയെ …

അടിമാലി കുമളി ദേശീയപാതയിൽ ഇളകി നിൽക്കുന്ന പാറക്കൂട്ടം ഭീഷണിയാകുന്നു Read More »

ഡെൻമാർക്ക് പ്രധാനമന്ത്രിയെ ആക്രമിച്ച പ്രതിയെ പിടികൂടി

കോപ്പൻഹേഗൻ: വോട്ടെടുപ്പ്‌ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനുനേരെ ആക്രമണം. ആക്രമണത്തിൽ പരിക്കുകളൊന്നുമില്ല. കോപ്പൻഹേഗനിൽ വച്ചായിരുന്നു ആക്രമണം നടന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്‌തു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് ഒരാൾ നടന്നുവരികയും അടിക്കുകയുമായിരുന്നെന്നാണ്‌ റിപ്പോർട്ട്‌. ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറല്ലെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. ആക്രമണത്തിനു പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡെൻമാർക്കിൽ ജൂൺ ഒമ്പത്‌ ഞായർ വോട്ടെടുപ്പാണ്‌.

കരിപ്പൂരിൽ ഇറക്കേണ്ടതിന് പകരം കൊച്ചിയിൽ: എയർ ഇന്ത്യ വിമാനത്തിൽ നിന്നിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. ദുബായിൽ നിന്നും ശനിയാഴ്ച പുലർച്ചെ 2.47ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്. എന്നാൽ വിമാനത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ യാത്രക്കാർ പ്രതിഷേധിച്ചു. വിമാനം തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ഏകദേശം നീണ്ട 7 മണിക്കൂറിനു ശേഷം രാവിലെ 9.30 ഓടെ 173 യാത്രക്കാരുമായി വിമാനം കൊച്ചിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.

സി.പി.എം ഭീഷണിയെ തുടർന്ന് അടച്ച പത്തനംതിട്ട അടവി ഇക്കോ ടൂറിസം തുറക്കും

പത്തനംതിട്ട: സി.പി.എം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം സെന്‍റർ വീണ്ടും തുറക്കാൻ തീരുമാനം. ഉന്നതതല നിർദേശത്തിന് പിന്നാലെയാണ് ജീവനക്കാർ വഴങ്ങിയത്. സി.പി.എം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ജീവനക്കാർക്ക് ഉത്തന ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്. വനഭൂമിയിൽ സ്ഥാപിച്ച സി.ഐ.ടി.യു കൊടിമരം നീക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തി സി.പി.എം തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെയാണ് ഇക്കോ ടൂറിസം അടച്ചതെന്നു കാണിച്ച് ഡിഎഫ്ഒ ഉത്തരവിറക്കിയത്. സംഭവം വാർത്തയായതോടെയാണ് …

സി.പി.എം ഭീഷണിയെ തുടർന്ന് അടച്ച പത്തനംതിട്ട അടവി ഇക്കോ ടൂറിസം തുറക്കും Read More »

ജോസ് വള്ളൂരുൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസ്

തൃശൂർ: ഡി.സി.സി ഓഫിസിലെ ക‍യ്യാങ്കളിയിൽ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരിനെതിരെ കേസ്. വള്ളൂരിനും കണ്ടാലറിയാവുന്ന 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കെ മുരളീധരന്‍റെ ഉറ്റ അനുയായിയായ ഡി.സി.സി സെക്രട്ടറി സജീവൻ കുര്യചിറയുടെ പരാതിയിലാണ് കേസ്. കോൺ‌ഗ്രസ് പാർട്ടിക്ക് തന്നെ അപമാനമുണ്ടാക്കിയ സംഭവത്തിൽ പാർട്ടി തന്നെ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് വിവരം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ ഡൽഹിയിലുള്ള കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. …

ജോസ് വള്ളൂരുൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസ് Read More »

കെ.എസ്.ആർ.ടി.സി ബസിടിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 2 വർഷം തടവും പിഴയും

മുവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പ്ലസ്ടു വിദ്യാർതിഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് രണ്ട് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. അശ്രദ്ധമായി വാഹനമോടിച്ചതിന് ആറ് മാസം സാധാരണ തടവും അനുഭവിക്കണം.വണ്ണപ്പുറം കാനാട്ട് വീട്ടിൽ കെ.വി. ബിബിൻ കുമാറിനെതിരെയാണ് നടപടി. മൂവാറ്റുപുഴ അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസാണ് ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരി 13ന് എം.സി റോഡിൽ മണ്ണൂർ വാട്ടർ ടാങ്കിനു സമീപത്തുണ്ടായ അപകടത്തിൽ പട്ടിമറ്റം മാർ …

കെ.എസ്.ആർ.ടി.സി ബസിടിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 2 വർഷം തടവും പിഴയും Read More »

വിദ്യാർത്ഥികൾക്ക് പേ വിഷബാധ പ്രതിരോധം

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി. സ്‌കൂൾ കോംപൗണ്ടിൽ തെരുവുനായ്ക്കൾ പെരുകാനുള്ളതും തങ്ങാനുള്ളതുമായ സാഹചര്യമൊഴിവാക്കണം. പേ വിഷബാധ സംബന്ധിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തണമെന്നും മാർഗരേഖയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിൽ മുറിവു സംഭവിച്ചാൽ അധ്യാപകരെയോ രക്ഷിതാക്കളെയോ ഉടനടി വിവരം അറിയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ബോധവത്ക്കരണം നൽകുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് ഈ മാസം …

വിദ്യാർത്ഥികൾക്ക് പേ വിഷബാധ പ്രതിരോധം Read More »

സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. ഒറ്റയടിക്ക് 1520 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഇന്ന്(08/06/2024) ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 52,560 രൂപയിലെത്തി. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു.

പിണറായി വിജയൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തൊലിക്കട്ടിയുള്ള നേതാവാണെന്ന് വി മുരളീധരൻ

തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള നേതാവാണ് പിണറായി വിജയനെന്ന് ബി.ജെ.പി നേതാവ് വി മുരളീധരൻ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും യാതൊരു ജാള്യതയില്ലാതെയാണ് പരാജയത്തിന്‍റെ കുറ്റം മുഴുവൻ കേന്ദ്ര സർക്കാരിന്‍റെ ചുമലിൽ ഇടുന്നതെന്നും അദ്ദേഹം വിമർശിച്ചു. എല്ലാ വിഷയത്തിനും പൂജ്യം കിട്ടിയ വിദ്യാർത്ഥിക്ക് പ്രോഗസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ മുമ്പിൽ പോകാൻ എത്ര ജാള്യതയുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാം. വാസ്തവത്തിൽ മുഖ്യമന്ത്രിയുടെ അവസ്ഥ അതാണ്. എന്നാൽ അദ്ദേഹം യാതൊരു ജാള്യതയില്ലാതെയാണ് ജനങ്ങൾക്കു മുന്നിൽ സർക്കാരിന്‍റെ പ്രോഗസ് റിപ്പോർട്ട് അവതരിപ്പിക്കാനും പരാജയത്തിന്‍റെ കുറ്റം …

പിണറായി വിജയൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തൊലിക്കട്ടിയുള്ള നേതാവാണെന്ന് വി മുരളീധരൻ Read More »

നീറ്റ് ഫലം പരീക്ഷ റദ്ദാക്കി, പുനർമൂല്യനിർണയം നടത്തണമെന്ന് എഡ്യൂപോര്‍ട്ട്

കോഴിക്കോട്: നീറ്റ് പരീക്ഷ ഫലത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് എഡ്യൂപോര്‍ട്ട് ആവശ്യപ്പെട്ടു. നിലവിലെ ഫലം റദ്ദാക്കി പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെക്കൊണ്ട് പരാതികള്‍ അയക്കാനുള്ള ക്യാംപയിന് എഡ്യൂപോര്‍ട്ട് തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി നല്‍കാനുള്ള അവസരമാണ് ഓണ്‍ലൈന്‍ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി(എന്‍.ടി.എ) ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും എഡ്യൂപോര്‍ട്ട് ഡയറക്ടര്‍ അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞു. വിവാദങ്ങള്‍ക്കിടെ എന്‍ടിഎ നല്‍കിയ വിശദീകരണത്തില്‍ വിദ്യാര്‍ത്ഥികള്‍ തൃപ്തരല്ല. …

നീറ്റ് ഫലം പരീക്ഷ റദ്ദാക്കി, പുനർമൂല്യനിർണയം നടത്തണമെന്ന് എഡ്യൂപോര്‍ട്ട് Read More »

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഇനി മുതൽ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ അറിയപ്പെടും

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന പരിശോധനകൾ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടും. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയതെന്നും അതിന്‍റെ ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടിയെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിരവും …

ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഇനി മുതൽ ഓപ്പറേഷന്‍ ലൈഫെന്ന ഒറ്റ പേരില്‍ അറിയപ്പെടും Read More »

ബലിപെരുന്നാൾ ജൂണ്‍ 17ന്

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിൽ ബലിപെരുന്നാൾ ഈ മാസം 17ന്. ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന്‍ …

ബലിപെരുന്നാൾ ജൂണ്‍ 17ന് Read More »

കങ്കണ റണാവത്തിനെ മർദിച്ച സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

ചണ്ഡിഗഡ്: നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ മർദിച്ച സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ. പഞ്ചാബിലെ കപൂർത്തല സ്വദേശിനി കുൽവീന്ദർ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവമുണ്ടായ ഉടൻ ഇവരെ കേന്ദ്ര സേന സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് ഉൾപ്പെടെ നടപടികൾ പഞ്ചാബ് പൊലീസ് വൈകിക്കുന്നുവെന്ന ആരോപണമുയർന്നു. ഇതിനിടെയാണു നടപടി. എൻ.ഡി.എ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു ഡൽഹിയിലേക്കു പോകാൻ കഴിഞ്ഞ ദിവസം ചണ്ഡിഗഡ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് രക്ഷാസേനാംഗം കങ്കണയുടെ കരണത്തടിച്ചത്. ഡൽഹിയിൽ സമരം നടത്തിയ കർഷകർ …

കങ്കണ റണാവത്തിനെ മർദിച്ച സി.ഐ.എസ്.എഫ് വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ Read More »

ഷാഫി പറമ്പിലിന്‍റെ സ്വീകരണ ചടങ്ങിൽ നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി മുസ്‌ലിം ലീഗ് നേതാവ്

വടകര: നിയുക്ത എം.പി ഷാഫി പറമ്പിലിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി മുസ്‌ലിം ലീഗ് നേതാവ്. വോട്ടെണ്ണൽ ദിവസം വനിതാ ലീഗ് പ്രവർത്തകർ റോഡിലിറങ്ങി നൃത്തം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ഇസ്‌ലാമിക വിരുദ്ധമാണെന്ന ചർച്ച പാർട്ടിക്കുള്ളിൽ നടന്നതി‌ന്‍റെ തുടർച്ചയായാണ് വിലക്ക്. വനിതകളെ വിലക്കി കൊണ്ടുള്ള കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്‍റെ ശബ്ദസന്ദേശം പുറത്തു വന്നു. ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജക മണ്ഡലം …

ഷാഫി പറമ്പിലിന്‍റെ സ്വീകരണ ചടങ്ങിൽ നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി മുസ്‌ലിം ലീഗ് നേതാവ് Read More »

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ടയക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

വണ്ണപ്പുറം: പട്ടയക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ലയൺസ് ക്ലബ്ബ് ഓഫ് വണ്ണപ്പുറം. പ്രസിഡന്റ് ലയൺ റോബിൻ ആലക്കൽ സ്കൂൾ ഹെഡ്മിസ്ട്രസിന് പഠനോപകരണങ്ങൾ കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് നേതാക്കളായ അഡ്വ. സജിത്ത് തോമസ്, അനീഷ് പുളിക്കൻ, ബാബു കുന്നത്തുശ്ശേരി, ജോയി കാട്ടുവള്ളി തുടങ്ങിയവരും സ്കൂളിലെ മറ്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരാജയപ്പെട്ടത് 13 ലിംഗമാറ്റ ശസ്ത്രക്രിയകൾ: 3,06,772 രൂപ സാമ്പത്തിക സഹായം നൽകും

തിരുവനന്തപുരം: സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു. കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണു തുക അനുവദിച്ചത്. പരാതിക്കാരന് ട്രാൻസ്ജെന്‍റർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയർത്തുന്നതും സങ്കീർണവും റിസ്ക് ഫാക്ടറുള്ളതുമായ …

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരാജയപ്പെട്ടത് 13 ലിംഗമാറ്റ ശസ്ത്രക്രിയകൾ: 3,06,772 രൂപ സാമ്പത്തിക സഹായം നൽകും Read More »

ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് വിലക്ക്

കോട്ടയം: ജില്ലയിൽ രണ്ട് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം ജൂൺ 8, 9 തീയതികളിൽ നിരോധിച്ച് ഉത്തരവായതായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്റ്റർ വി വിഘ്നേശ്വരി അറിയിച്ചു.

കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട്: വടകര കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുതുവീട്ടിൽ ബാബു, പാലയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം. ഇന്നലെ അർധ രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്‍റെ ചുമരിനും വാതിലിനും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് പയ്യോളി പൊലീസിൽ പരാതി നൽകി.

വയനാട്ടിൽ സഹപാഠികളുടെ ആക്രമണത്തിൽ വിദ്യാർത്ഥിയുടെ നെഞ്ചിൽ കുത്തേറ്റു

വയനാട്: റാഗിങ്ങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം. മൂലങ്കാവ് സർക്കാർ സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിനാണ്(15) പരുക്കേറ്റത്. കത്രിക കൊണ്ട് നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുക ആയിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. പരിചയപ്പെടാനെന്ന പേരിലാണ് ശബരിനാഥിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയത്. ചികിത്സക്കെത്തിയ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

മൂന്നാം എൻ.ഡി.എ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. എൻ.ഡി.എ നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണു സത്യപ്രതിജ്ഞ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായത്. ഞായറാഴ്ച വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിലാണു ചടങ്ങ്. രാജ്യ ചരിത്രത്തിൽ ജവഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി മൂന്നാമൂഴം ലഭിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന റെക്കോഡ് ഇതോടെ മോദിക്ക് സ്വന്തമായി. വെള്ളിയാഴ്ച രാവിലെ പഴയ പാർലമെൻറ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻ.ഡി.എ പാർലമെൻററി പാർട്ടി യോഗം …

മൂന്നാം എൻ.ഡി.എ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്ച Read More »

അങ്കമാലിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

അങ്കമാലി: വീടിന് തീ പിടിച്ചു നാല് പേർ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപം ഉള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വിശദമായി വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഷോർട് സർക്യുട് ആണ് തീ പിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ തീപടരുന്നത് കണ്ട് ജനക്കൂട്ടം ഓടിയെത്തുകയായിരുന്നു. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തു മരിച്ചിരുന്നു. …

അങ്കമാലിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു Read More »

стулочасы Зеркало 1xbet официальному Сайт 1хбет и Сегодн

стулочасы Зеркало 1xbet официальному Сайт 1хбет и Сегодня 1xbet Зеркало Рабочее На день Рабочий Домен Букмекерской Конторы 1хбет Content а Найти Работающее Зеркало 1хбет На следующий%3F Регистрация И прохода В Личный кабинетик Через Зеркало 1xbet Букмекерская Компания 1xbet Что Лучше Betwinner Или 1xbet%3A Сравнение Коэффициентов И условием Игры Работающее Зеркало 1xbet Отличается ведь Официальный Сайт …

стулочасы Зеркало 1xbet официальному Сайт 1хбет и Сегодн Read More »

വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്നൂർ യൂണിറ്റ് പ്രസിഡന്റായി പതിനാലാം തവണയും അശ്വതി മധു

തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്നൂർ യൂണിറ്റ് പ്രസിഡന്റായി പതിനാലാം തവണയും അശ്വതി മധു തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി പ്രസിഡൻ്റ് ആകുന്നതിനു മുമ്പ് രണ്ടു തവണ ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ മുപ്പത് വർഷത്തിന് മുകളിലായി പ്രമുഖ സ്ഥാനം വഹിക്കുകയാണ് ഇദ്ദേഹം. ജനറൽ സെക്രട്ടറിയായി സാജു കെ ആറും ട്രഷററായി ഹുസ്സൈൻ അറമംഗലവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ടു.

തീ ​ശ്വ​സി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ താ​ടി​ക്ക് തീ ​പി​ടി​ച്ചു

കൊച്ചി: ഇ​ൻ്റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കാ​ൻ എ​ത്ര വ​ലി​യ സാ​ഹ​സ​വും പ​രീ​ക്ഷി​ക്കാ​ൻ ത​യാ​റാ​യ​വ​ർ സ​മൂ​ഹ​ത്തി​ലു​ണ്ട്. ഓ​ൺ​ലൈ​ൻ സെ​ൻ​സേ​ഷ​നാ​യി മാ​റാ​ൻ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​വ​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും ആ​ളു​ക​ളും ശ്ര​മി​ക്കു​ന്നു. ആവശ്യമായ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ അ​പ​ക​ട​ക​ര​മാ​യ സ്റ്റ​ണ്ടു​ക​ൾ ചെ​യ്യു​ന്നവരുടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ വൈ​റ​ലാ​വാ​റുള്ളത്. ഇ​ത്ത​ര​ത്തി​ൽ തീ​യു​മാ​യി ക​ളി​ച്ച് പ​ണി​വാ​ങ്ങി​യ ഒ​രാ​ളു​ടെ വീ​ഡി​യോ​യാ​ണ് ഇപ്പോൾ ശ്ര​ദ്ധ നേ​ടുന്നത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഒ​രു കു​ന്നി​ൻ മു​ക​ളി​ൽ നി​ൽ​ക്കു​ന്ന യു​വാ​വ് തീ ​ശ്വ​സി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.എന്നാൽ പെ​ട്ടെ​ന്നാ​ണ് ഇ​യാ​ളു​ടെ താ​ടി​ക്ക് തീ ​പി​ടി​ച്ച​ത്. ത​ൽ​ക്ഷ​ണം കൈ​ക​ൾ …

തീ ​ശ്വ​സി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ താ​ടി​ക്ക് തീ ​പി​ടി​ച്ചു Read More »