VBC News 25/8/2025
VBC News
VBC News
ഇടുക്കി: 24 ആഗസ്റ്റ് ന് തൊടുപുഴ ഐശ്വര്യ റെസിഡൻസിയിൽ നടന്ന പൊതുയോഗത്തിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ കീഴിൽ ഇടുക്കി ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇടുക്കി ജില്ലാ കോർഡിനേറ്റർ ബെന്നി പെരികിലത്ത് അധ്യക്ഷനായിരുന്ന യോഗത്തിൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുരളീ രവീന്ദ്രൻ, കേരള ചാപ്റ്റർ ട്രഷറർ തല്ഹത് പൂവച്ചൽ എന്നിവർ മുഖ്യതിഥികളായിരുന്നു. പ്രവാസി ലീഗൽ സെല്ലിനെക്കുറിച്ചും കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ജനറൽ സെക്രട്ടറിയും ട്രഷററും സദസ്സിന് വിവരിച്ചുകൊടുത്തു. പ്രവാസികൾ (ഇപ്പോൾ …
പ്രവാസി ലീഗൽ സെൽ ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചു Read More »
തൊടുപുഴ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിൽ നാളെ(ചൊവ്വാഴ്ച) ഏകദിന ഓണം ഖാദി മേള നടത്തും. രാവിലെ 10.30 ന് തഹസീൽദാർ യു രാജീവ് മേള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തും. ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർധ സർക്കാർ, പപൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് …
തിരുവനന്തപുരം: കോൺഗ്രസ് എല്ലാക്കാലവും സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് എന്നും ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപക്ഷ നിലപാട് പാർട്ടിയുടെ അജണ്ടയാണ്. ആരോപണ വിധേയനായ രാഹുൽ മാങ്കുട്ടത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വം ഐകകണ്ഠനേ എടുത്ത തീരുമാനമാണ്. ഇത്തരം വിഷയങ്ങളിൽ കോൺഗ്രസിന് വിട്ടുവീഴ്ചയില്ല. എന്നാൽ സിപിഎം എല്ലാക്കാലത്തും സ്ത്രീപീഡകർക്കു കൂടാരം ഒരുക്കുന്ന പാർട്ടിയാണ്. നിയമ സഭയിലും ഭരണരംഗത്തും ഒക്കെ സ്ത്രീപീഡകർ നിരവധിയാണ്. അവരെ ഏതു …
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ ശാസ്ത്ര മേളയുടെ വേദി മാറ്റി സർക്കാർ. പാലക്കാട് നഗരത്തിൽ നടത്താനിരുന്ന സംസ്ഥാന ശാസ്ത്ര മേളയുടെ വേദിയാണ് ഷൊർണൂറിലേക്ക് മാറ്റിയത്. സ്ഥലം എംഎൽഎയെ സംഘാടക സമിതി ചെയർമാനോ കൺവീനറോ ആക്കേണ്ടിവരുമെന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് സർക്കാർ നടപടി. നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്. കുട്ടികൾ ടെലിവിഷൻ കാണുന്നവരാണെന്നും രാഹുൽ അവിടെയെത്തിയൽ എങ്ങനെയാണ് കുട്ടികൾ പ്രതികരിക്കുക എന്ന് പറയാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. അഹങ്കാരത്തിന് കൈയും …
രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ ശാസ്ത്ര മേളയുടെ വേദി മാറ്റി സർക്കാർ Read More »
ന്യൂഡൽഹി: പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആർട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു അന്തരിച്ചു. 55 വയസ്സായിരുന്നു. കെജിഎഫ്, കിച്ച, കിറുക്ക് പാർട്ടി എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ദിനേശിന് കാന്താരയുടെ ഷൂട്ടിങ്ങിനിടെയാണ് ആദ്യമായി പക്ഷാഘാതമുണ്ടായത്. ബംഗളൂരുവിലെ ചികിത്സയെത്തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായി. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഭാരതിയാണ് ഭാര്യ. പവൻ, സജ്ജൻ എന്നീ രണ്ടു മക്കളുമുണ്ട്. ചൊവ്വാഴ്ച ലാഗേറിലെ വസതിയിൽ ഭൗതികദേഹം പൊതു ദർശനത്തിന് വക്കുമെന്ന് …
കാന്താര ഷൂട്ടിങ്ങിനിടെ പക്ഷാഘാതത്തെ തുടർന്ന് നടൻ ദിനേശ് മംഗളൂരു അന്തരിച്ചു Read More »
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി കെപിപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. രാഹുലിനെതിരേ ഉയർന്നു വന്ന ആരോപണങ്ങൾ കോൺഗ്രസ് ഗൗരവത്തിൽ കാണുന്നുവെന്നും ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജി വച്ച് മാതൃക കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കോ നിയമപരമായോ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികൾ ആവശ‍്യപ്പെടുന്നതിൽ യുക്തിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതിൻറെ ഭാഗമായാണ് …
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ‍്യത തള്ളി സണ്ണി ജോസഫ് Read More »
കാസർഗോഡ്: കാഞ്ഞങ്ങാട് പീഡനക്കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കുടക് നപ്പോക്ക് സ്വദേശിയായ പി.എ സലീമിനെയാണ്(40) ഹൊസ്ദുർഗ് അതിവേഗ പ്രത‍്യേക കോടതി മരണം വരെ കഠിന തടവിന് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും സലീമിൻറെ സഹോദരിയുമായ സുഹൈബയെ തിങ്കളാഴ്ച കോടതി പിരിയുന്നതു വരെ തടവിന് ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ശനിയാഴ്ച പരിഗണിച്ച കേസ് വിധി പ്രസ്താവിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2014 മേയ് 15നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. കർഷകനായ കുട്ടിയുടെ …
കാഞ്ഞങ്ങാട് പീഡനക്കേസിലെ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം Read More »
ലഖ്നൗ: ഉത്തർപ്രദേശിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം. 8 പേർ മരിച്ചു, 43 പേർക്ക് പരുക്ക്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്ന ട്രാക്‌ടർ ആണ് അപകടത്തിൽപെട്ടത്. ബുലന്ദ്ഷഹർ – അലിഗഢ് അതിർത്തിയിൽ അർണിയ ബൈപ്പാസിന് സമീപം തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് യുപി എസ്പി ദിനേശേ കുമാർ സിങ് അറിയിച്ചു. 61 ഓളം ആളുകളാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. പരുക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ച് സർക്കാർ. മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ മടക്കിയത്. പൂരം റിപ്പോർട്ട്, പി വിജയൻറെ പരാതിയിന്മേലുള്ള ശുപാർശ എത്തിവയാണ് മടക്കി അയച്ചത്. അജിത് കുമാറിനെതിരായ ഈ റിപ്പോർട്ടുകൾ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ പൊലീസ് മേധാവി രവദ ചന്ദ്രശേഖരിനോട് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. അതേസമയം, അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് …
അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു Read More »
തൊടുപുഴ: ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് 28% GST ഉള്ള ഉൽപ്പന്നങ്ങളുടെ GST കുറയ്ക്കും എന്ന പ്രസ്താവന വൻകിട കോർപ്പറേറ്റുകൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്ന് തൊടുപുഴ മെർച്ചൻസ് അസോസിയേഷന്റെ ഇന്നലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. സാധാരണക്കാർ വാങ്ങുന്ന കൂടുതൽ ഉൽപന്നങ്ങളും 5% GST യാണ് വാങ്ങുന്നത്. ഇതുതന്നെ വാങ്ങൽ ശേഷി കുറഞ്ഞ സാധാരണക്കാർക്ക് താങ്ങുവാൻ പറ്റുന്നില്ല. ഇതുമൂലം ചെറുകിട വ്യാപാര മേഖല വൻ തകർച്ചയിലേക്ക് ആണ് പോകുന്നത്. ചെറുകിട വ്യാപാര …
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെൻഷനെന്നാണ് വിവരം. നിലവിൽ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ. രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കൾക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഭീതിയും രാഹുലിന് പറയാനുള്ളത് പറഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന ചില നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചാണ് സസ്പെൻഷനിൽ നടപടി ഒതുക്കിയതെന്നാണ് വിവരം.
ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിൻറെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിൽ 4 പേർ അറസ്റ്റിൽ. മരിച്ച യുവതി നിക്കി ഭാട്ടിയുടെ ഭർത്താവ്, ഭർതൃ മാതാവ്, ഭർതൃ സഹേദരൻ, ഭർതൃ പിതാവ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ശനിയാഴ്ച നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ ഞായറാഴ്ചയോടെ മാതാവിനെയും തിങ്കളാഴ്ച രാവിലെയോടെ പിതാവിനെയും സഹോദരനേയും അറസ്റ്റു ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 21നാണ് ഭർത്താവ് വിപിനും വീട്ടുകാരും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. നിക്കിയുടെ ആറു വയസുകാരനായ …
യു.പിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ Read More »
കോട്ടയം: തിരുവനന്തപുരത്തെ കെഎസ്‌ആർടിസി സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങൾ ഉൾക്കൊള്ളിച്ച് ‘യാത്രാക്കൂട്ട്’ എന്ന വെബ്സൈറ്റ് നിർമിച്ചപ്പോൾ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ അഭിനന്ദനം നേടിയതിന്റെ ആഹ്ലാദത്തിലാണ് കീർത്തന സാറ കിരൺ. തിരുവഞ്ചൂർ ഇടച്ചേരിൽ നീലാണൂർ വീട്ടിൽ കിരൺ ജോസഫിന്റെയും കെ.ഇ ബിന്ദു മോളുടെയും മകളായ കീർത്തന, തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് എൻജിനീയറിങ്ങ് കോളജിൽ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ പൂജപ്പുരയിലേക്ക് ബസ് കാത്തുനിന്നപ്പോഴാണ് നമ്പറുകളെഴുതിയ ബസുകൾ ശ്രദ്ധിച്ചത്. ഈ ബസുകളുടെ …
മൂന്നാർ: ലോകത്തിനുതന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന നടപടികളാണ് രാജ്യത്തെ ഭരണാധികാരികൾ സ്വീകരിച്ചു വരുന്നതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. രജ്യത്തിൻ്റെ ഭരണഘടന മുഴുവൻ ജനവിഭാഗങ്ങളെയും സംരക്ഷിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നതാണ്. സോഷ്യലിസവും സെക്കുലറിസവും ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ചേർത്തിരിക്കുന്നു. ഈ ആശയങ്ങൾ തുടിക്കുന്ന വിധത്തിലാണ് എല്ലാ ഭാഗവും രൂപപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്ത്രപരമായി ഭേദഗതികൾ വരുത്തി രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കുവാനാണ് ശ്രമങ്ങൾ നടക്കുന്നത്. രാജിവച്ചു പോയ മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ …
കേന്ദ്രഭരണകൂടം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നു; അഡ്വ. കെ പ്രകാശ് ബാബു Read More »
തിരുവനന്തപുരം: ഉമ തോമസ് എംഎൽഎക്കെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിൽ അതൃപ്തി. രാഹുൽ രാജിവയ്ക്കണമെന്ന പ്രതികരണത്തിനു പിന്നാലെയാണ് ഉമ തോമസിനെതിരേ സൈബർ ആക്രമണം ആരംഭിച്ചത്. സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് അണികളാണെങ്കിൽ ഉടൻ അവസാനിപ്പിക്കണമെന്ന് നേതൃത്വം നിർദേശം നൽകി. ആസൂത്രിതമായ കേന്ദ്രങ്ങളിൽ നിന്നാണ് സൈബർ ആക്രമണം ഉണ്ടാവുന്നതെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്. അടുത്ത തവണ വീട്ടിലിരുത്തണം, പരുക്കേറ്റപ്പോൾ രക്ഷപെടണമെന്ന് പ്രാർഥിച്ചത് തെറ്റായിപോയി എന്നും മേലനങ്ങാതെ എംഎൽഎ ആയതിൻറെ കുഴപ്പമാണെന്നതടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് കോൺഗ്രസ് തന്നെ ഇതിനെതിരെ രംഗത്തെത്തിയത്. ഒരു …
ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് Read More »
തൊടുപുഴ: കരിമണ്ണൂരിൽ കുളത്തിൽ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കരിമണ്ണൂർ കോട്ടക്കവലയിൽ വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു അപകടം സംഭവിച്ചത്. കോടിക്കുളം വേലം കുന്നേൽ അനന്തുവിന്റെയും അക്ഷയയുടെയും മകൻ ധ്രുവ്(3) ആണ് മരിച്ചത്. മുറ്റത്തു നിന്ന കുട്ടിയെ കാണാതാവുകയുകയും അന്വേഷിച്ചപ്പോൾ കുളത്തിൽ വീണു മരിച്ച നിലയിൽ കാണുകയുമായിരുന്നു.
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാത ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിൻറെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുറുപ്പംപടി വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്തയെയാണ്(61) മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷ് എന്നയാൾക്കായി അന്വേഷണം ആരംഭിച്ചു. ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിൻറെ പിന്നിലാണ് ഈ വീട്. കുറുപ്പംപടി സ്വദേശി ഫാ. മാത്യൂസ് ജേക്കബ് കണ്ടോത്തറക്കലിൻറേതാണ് ഹോട്ടലും വീടും. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് …
തൊടുപുഴ: വളരെ വർഷങ്ങളായി തൊടുപുഴയിൽ രണ്ട് സബ് രജിസ്ട്രാർ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിൽ കാരിക്കോട് പ്രവർത്തിക്കുന്ന സബ് രജി സ്ട്രാർ ഓഫീസ് കരിമണ്ണൂർക്ക് മാറ്റിയാൽ ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം തുടങ്ങി മറ്റ് സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്കും എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്ന വിധം മധ്യഭാഗത്തായാണ് കരിമണ്ണൂർ പഞ്ചായത്ത്. വർഷങ്ങളായി സബ് ട്രഷറി കരിമണ്ണൂരിൽ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമായതിനാൽ കരിമണ്ണൂര് പുതിയ കെട്ടിടം പണിത് അതിലേക്ക് മാറുകയും ചെയ്‌തു. കരിമണ്ണൂർ പഴയ അസംബ്ലി മണ്ഡലമാണ്. മേൽപ്പറഞ്ഞ എല്ലാ പ്രദേശത്തു …
ന്യൂഡൽഹി: യുഎസ് കസ്റ്റംസ് നിയമങ്ങളിൽ മാറ്റം വരുന്നതോടെ ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തുന്നതായി ഇന്ത്യ. ഇത് സംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ശനിയാഴ്ച പ്രസ്താവന പുറത്തിറക്കി. എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് തപാൽ വകുപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എത്രയും വേഗം സേവനങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇന്ത്യയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പരാമർശിച്ചു. “2025 ജൂലൈ 30-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച …
ഇടുക്കി: ആർമി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് റിക്രൂട്ട്‌മെന്റ് റാലി. ഏഴ് ജില്ലകളിൽ നിന്നായി 4,000 ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആർമി ഉദ്യോഗസ്ഥർക്കാണ് റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. റാലിയ്ക്ക് മുന്നോടിയായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ഉടുമ്പൻചോല തഹസിൽദാരുടെ ചേമ്പറിൽ അവലോകന യോഗം …
ആർമി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ നെടുങ്കണ്ടത്ത് Read More »
തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ചുള്ള ജില്ലാതല രണ്ടാം വാര നറുക്കെടുപ്പ് ഖാദി ഗ്രാമ സൗഭാഗ്യയിൽ സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു നിർവ്വഹിച്ചു. നറുക്കെടുപ്പിൽ സമ്മാനമായ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് ആമയാർ എം.ഇ.എസ്.എച്ച്.എസ്.എസ്സിലെ മായാ വസുന്ധരാ ദേവി അർഹയായി(കൂപ്പൺ നമ്പർ – 387534). ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ്, ഖാദിഗ്രാമ സൗഭാഗ്യ മാനേജർ സജിമോൻ എന്നിവർ പങ്കെടുത്തു. മെഗാ നറുക്കെടുപ്പ് ഒക്ടോബർ ഏഴിന് …
തൊടുപുഴ: ഉടുമ്പന്നൂരിൽ വീടിനുള്ളിൽ യുവാവും യുവതിയും മരിച്ച നിലയിൽ. യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിലും യുവതിയെ മറ്റൊരു മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉടുമ്പന്നൂർ പാറേക്കവല മനയ്ക്കതണ്ട് മണിയനാനിക്കൽ ശിവഘോഷ് (20), അടിമാലി കൊന്നത്തടി പാറത്തോട് ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. ശിവഘോഷിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പന്നൂർ പാറേക്കവലയിലെ വീട്ടിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ആദർശ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ശിവഘോഷിനെ മുറിയിലെ ഫാനിൽ …
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതായാണ് സൂചന. സുവിശേഷകൻ കെ.എ പോളിൻറെ ഇടപെടലിൽ അതൃപ്തിയാണ് ആക്ഷൻ കൗൺസിൽ ഇത്തരമൊരു തീരുമാനത്തിന് മുതിരുന്നതെന്നാണ് വിവരം. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്ന് കൗൺസിൽ അംഗങ്ങൾ വ‍്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി രൂപികരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. എന്നാൽ നിമിഷപ്രിയയുടെ …
നിമിഷപ്രിയയുടെ മോചനം; സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചു Read More »
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ആരോപണങ്ങൾ കത്തി പടരുന്ന സാഹചര്യത്തിലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇപ്പോഴും ഇല്ലെന്നാണ് മാധ്യമങ്ങളോടുളള രാഹുലിൻറെ പ്രതികരണം. നിയമപരമായി ഒരു പരാതിയും ലഭിക്കാതിരുന്നിട്ടും പോലും സ്വമേധയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ വ്യക്തമാക്കുന്നത്. ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം …
തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അശ്ലീല സന്ദേശ ആരോപണത്തിൽ പ്രതികരിച്ച് എഐസിസി നേതാവ് ദീപ ദാസ് മുൻഷി. രാഹുലിനെതിരേ പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപ പറഞ്ഞു. രാഹുലിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടിട്ടില്ല, യൂത്ത് കോൺഗ്രസ് സ്ഥാനം അദ്ദേഹം രാജിവച്ചൊഴിയുകയായിരുന്നു. വിവിധ മാധ്യമങ്ങളിൽ നിന്നാണ് രാഹുലിനെതിരേ പരാതി ഉയർന്നതായി അറിഞ്ഞത്. രാഹുൽ തൻറെ ഭാഗം വ്യക്തമായി അറിയിച്ചു കഴിഞ്ഞു. രാഹുലിനെതിരായ പരാതിയിൽ അന്വേഷണത്തിനായി പാർട്ടി ഒരു സമിതിയെ നിയോഗിച്ചതായുളള ഒരു റിപ്പോർട്ട് കണ്ടു. രാഹുലിനെ സംബന്ധിച്ച് …
ബാംഗ്ലൂർ: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തു. കർണാടകയിലെ കോൺഗ്രസ് എംഎൽഎയായ കെ.സി. വീരേന്ദ്രയാണ് അറസ്റ്റിലായത്. സിക്കിമിൽ വച്ച് അറസ്റ്റ് ചെയ്ത വീരേന്ദ്രയെ കോടതിയിൽ ഹാജരാക്കി. ഉടനെ ബാംഗ്ലൂരിലേക്ക് എത്തിച്ചേക്കുമെന്നാണ് സൂചന. 12 കോടി രൂപയായിരുന്നു വീരേന്ദ്രയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെത്തിയത്. ഇതു കൂടാതെ ഒരു കോടി രൂപയുടെ വിദേശ കറൻസിയും ആറുകോടി രൂപയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തി. ഇയാളുടെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും …
ബാംഗ്ലൂരിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ Read More »
ധർമസ്ഥല: കർണാടകയിലെ ധർമസ്ഥലയിൽ നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് ആരോപിച്ചയാൾ അറസ്റ്റിൽ. മുൻ ശുചീകരണ തൊഴിലാളിയായ സി.എൻ. ചിന്നയ്യയാണ് അറസ്റ്റിലായത്. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പൊലീസിൻറെ പ്രത്യേക അന്വേഷണം സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 1995 മുതൽ 2014 വരെ നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമസ്ഥലയിലെ 13 ഇടങ്ങളാണ് അന്വേഷണ സംഘത്തിനു മുൻപാകെ സാക്ഷി ചൂണ്ടിക്കാണിച്ചത്. എന്നാൽ, 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് …
ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം Read More »
കൊല്ലം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. തൃശൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ സുഭാഷ് ഗോപിക്ക് ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരുന്നു. ടി.എൻ പ്രതാപൻറെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുന്നത്. അന്വേഷണത്തിൽ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. മൂക്കാട്ടുകരയിൽ നിയമവിരുദ്ധമായി സുഭാഷ് ഗോപി അടക്കമുള്ളവർ 11 വോട്ടുകൾ ചേർത്തുവെന്നായിരുന്നു റ്റി.എൻ പ്രതാപൻറെ പരാതി. വ‍്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരേയും പ്രതാപൻ പരാതി നൽകിയിരുന്നു.
തൊടുപുഴ: നഗരത്തിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തെ ടൗൺ ഫൊറോന പള്ളിയുടെ മുമ്പിലുള്ള ഓടകളുടെ സ്ലാബുകൾ തകർന്ന് അപകടാവസ്ഥയിലായി. മഴക്കാലത്തിനു മുമ്പായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഓടകൾ ശുചീകരണം നടത്തിയപ്പോൾ ഓടകളുടെ വരമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും തകരാർ നന്നാക്കാതെ സ്ലാബുകൾ ഇടുകയായിരുന്നു. ഇതുമൂലം പിന്നീട് സ്ലാബുകൾ താഴ്ന്നു പോകുകയും വാഹനങ്ങളും കാൽനട യാത്രക്കാർക്കും അപകടത്തിൽ പെടുന്നത് നിത്യസംഭവമായി. കുരിശടിയുടെ മുമ്പിലുള്ള സ്ലാബിന് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി സ്‌കൂൾ കുട്ടികളുടെയും പള്ളിയിൽ വരുന്നവരുടെയുമടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നതാണ്. വ്യാപാരികളുടെയും …
തൊടുപുഴ നഗരത്തിലെ ഓടുകളുടെ സ്ലാബുകൾ തകർന്നിട്ടും നടപടിയായിട്ടില്ല Read More »
തൊടുപുഴ: റിട്ട. അസിസ്റ്റൻ്റ് പോസ്റ്റൽ സൂപ്രണ്ട് ഒളമറ്റം മച്ചിയാനിക്കൽ എം.ജെ ഹെസക്കിയേൽ (79) നിര്യാതനായി. ഭൗതികശരീരം ശനിയാഴ്ച (23/08/2025) ഒരു മണി വരെ തൊടുപുഴയിലെ ഭവനത്തിലും ശുശ്രൂഷകൾക്ക് ശേഷം മേച്ചാലിലേക്ക് കൊണ്ടുപോകും.സംസ്ക്കാരം. 2 P M മേച്ചാൽ സെൻ്റ് തോമസ് സിഎസ്ഐ പള്ളിയിൽ.ഭാര്യ ആനിയമ്മ തോമസ്(റിട്ട.ബിഎസ്എൻഎൽ സ്റ്റാഫ്).മക്കൾ:ഡോ.അനിത. എം.റോസ്,(ഇഎസ്ഐ ഹോസ്പിറ്റൽ,എറണാകുളം),എം.അനിൽപ്രസാദ്(ഓഡിറ്റർ,കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെൻ്റ്,എറണാകുളം).മരുമക്കൾ:ഡോ.ജേക്കബ്. ഡി.ജോൺ(ഇഎസ്ഐ,എറണാകുളം),ആൻസി വർഗീസ്(അക്കൗണ്ട്സ് ഓഫിസർ, ബിഎസ്എൻഎൽ,തൊടുപുഴ).
തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയത് ആദ‍്യപടിയാണെന്നും വി.ഡി സതീശൻ പറഞ്ഞു. പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരേ ഒരു പ്രചാരണവും കോൺഗ്രസ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. അതേസമയം പരാതിക്കാരിക്കെതിരേയുള്ള വി.കെ. ശ്രീകണ്ഠന്‍റെ പരാമർശം ശരിയല്ലെന്നും പരാമർശത്തിനു പിന്നാലെ അദ്ദേഹത്തെ വിളിക്കുകയും അത് തിരുത്തിയെന്നും സതീശൻ കൂട്ടിച്ചേർത്തു.
VBC News
തൊടുപുഴ: ജില്ലാ കോടതിയിൽ പാമ്പ്കയറി. മുട്ടത്തുള്ള മൂന്നാം അഡീഷനൽ ജില്ലാ കോടതിയിലാണ് പാമ്പ് കയറിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ശേഷം സ്റ്റെനോയുടെ ടേബിളിലും പ്രിന്ററിലും ചുറ്റി കറങ്ങി സഞ്ചരിച്ചു. ഹാളിൽ ഉണ്ടായിരുന്ന അഭിഭാഷകരാണ് പാമ്പിനെ കണ്ടത്. ജീവനക്കാരും അഭിഭാഷകരും അവിടെനിന്നും പുറത്തിറങ്ങിയ ശേഷം വനംവകുപ്പ് ജീവനക്കാരെ വിളിച്ചുവരുത്തി. കോടതിയിൽ എത്തിയ വനംവകുപ്പ് ജീവനക്കാർ അവരുടെ ഉപകരണങ്ങളുമായി പാമ്പിനെ പിടികൂടുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സമയം അവിടെ …
കോടതിയിൽ പാമ്പുകയറി: വ്യവഹാരത്തിന് എത്തിയ യുവാവ് പാമ്പിനെ പിടികൂടി Read More »
പാലക്കാട്: മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെയാണ് കൊല്ലംകോട് പൊലീസ് അറസ്റ്റ് ചെയ്തത്. മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസി യുവാവായ വെളളയനെയാണ് ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് ആക്രമിച്ചത്. പരുക്കേറ്റ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചും. എസ്‍സി, എസ്‍ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലാണ് സംഭവം നടന്നത്. തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. …
പാലക്കാട് ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദിച്ചു Read More »
തൊടുപുഴ: തുടങ്ങനാട് കൊട്ടാരത്തറ അഡ്വക്കേറ്റ് തോംസൺ(സണ്ണി) ഓസ്ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അഡ്വക്കേറ്റ് മെറ്റി തോംസൺ കൊച്ചികുന്നേൽ കുടുംബാഗമാണ്. മകൾ അഡ്വക്കേറ്റ് നിക്കി തോംസൺ. സഹോദരങ്ങൾ: ഡോക്ടർ വത്സ ഡാനിയേൽ, ലൂസി ജോൺ, ജോസ് തോമസ് FCA, ഡോക്ടർ ചാൾസ് കെ തോമസ്(സെന്റ് ജൂഡ് ദന്തൽ ക്ലീനിക്, തൊടുപഴ),
തിരുവനന്തപുരം: കേരളത്തിലെ നിർമ്മാണ തൊഴിലാളി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ചിരകാല അഭിലാഷമായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1990ൽ നിലവിൽ വന്നതാണ്. ഇരുപത് ലക്ഷത്തി എഴുപത്തയ്യായിരം തൊഴിലാളികൾ ഇതുവരെയായി ഇതിൽ അംഗത്വമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം തൊഴിലാളികൾക്ക് പെൻഷൻ, കുടുംബപെൻഷൻ ഇവ നൽകിവരുന്നു. ഇപ്പോൾ 16 മാസത്തെ പെൻഷൻ കുടിശ്ശികയിലാണ്. 1000 കോടി രൂപയോളം വേണം കുടിശ്ശിക പെൻഷൻ കൊടുത്തു തീർക്കുവാൻ. ഉമ്മൻചാണ്ടിയുടെ യു.ഡി.എഫ് ഗവൺമെന്റിന്റെ ഭരണകാലത്ത് 60 വയസ്സ് പൂർത്തിയായവർക്ക് തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള …
പീരുമേട്: തോട്ടം തൊഴിലാളികളുടെ പരാതികൾ കേൾക്കാത്ത ലോകത്തേക്ക് പീരുമേടിന്റെ സമര നായകൻ യാത്രയായി. അകാലത്തിൽ വേർപിരിഞ്ഞ പീരുമേട് എം.എൽ.എ വാഴൂർ സോമന് നാടിന്റെ അന്ത്യാജ്‌ഞലി. ഭവനത്തിലും വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായി ഒരുക്കിയ പൊതു ദർശനത്തിന് മന്ത്രിമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മതനേതാക്കൾ തോട്ടം തൊഴിലാളികൾ തുടങ്ങിയ അന്ത്യാജ്ഞലിയർപ്പിച്ചു.
നെടുങ്കണ്ടം: വെര്‍ച്വല്‍ അറസ്റ്റിലാണെന്നുപറഞ്ഞ് സി.ബി.ഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയില്‍നിന്ന് 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതി പിടിയില്‍. തൃശൂര്‍ പുത്തന്‍ചിറ നോര്‍ത്ത് പകരപ്പിള്ളി വെളുത്തേടത്ത്കാട്ടില്‍ഹാരിസ് മുഹമ്മദാണ് (28) അറസ്റ്റിലായത്. നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയില്‍ നിന്നുമാണ് 2024 ഏപ്രില്‍ 8ന് പണം തട്ടിയത്.വീട്ടമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് വിശ്വസിപ്പി്്്ച്ച് വീട്ടമ്മ വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പണം നല്‍കിയാല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്നു പറഞ്ഞ് പണം തട്ടുകയായിരുന്നു. കൈവശം പണം ഇല്ലാഞ്ഞതിനാല്‍ ബാങ്ക് …
ഇടുക്കി: സ്വകാര്യ വ്യക്തിയുടെ വീടിനു സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചതിന്റെ മറവിലാണ് സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങളും അനുമതിയുമില്ലാതെ മുറിച്ചു കടത്തി എന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. മരം മുറിക്ക് വനവകുപ്പിലെയും റവന്യു വകുപ്പിലെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതായി സൂചനയുണ്ട്.ഈ സാഹചര്യത്തിലാണ് മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടുള്ളത്. റവന്യു, വനം വകുപ്പുകളുടെ മൂക്കിന് താഴെ ലക്ഷങ്ങളുടെ മരം കൊള്ള നടന്നതായാണ് ആരോപണം.കാട്ടുമരങ്ങള്‍ ഉള്‍പ്പെടെ ലോഡ് കണ ക്കിന് മരങ്ങള്‍ ഇതിനോടകം മുറിച്ചുകടത്തി കഴിഞ്ഞു. വനം വകുപ്പിന്റെ …
ദേവികുളത്ത് നടന്ന മരം കൊള്ള അന്വേഷിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ് Read More »
ഇടുക്കി: ഇന്ധന കമ്പനിയുടെ പേരില്‍ ഏജന്‍സി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് മൂന്നാര്‍ സ്വദേശിയുടെ പക്കല്‍ നിന്നും നാല്‍പ്പത് ലക്ഷത്തോളം രൂപ കവര്‍ന്നത്.തൃശൂരില്‍ ഏജന്‍സി നല്‍കുന്നതിനായിട്ടായിരുന്നു മൂന്നാര്‍ സ്വദേശി മനോജ് പണം നല്‍കിയത്. ഏജന്‍സിക്കുള്ള അപേക്ഷാ വിവരങ്ങള്‍ ഓണ്‍ലൈനിലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. തുടര്‍ന്ന് ഏജന്‍സി തുടങ്ങുന്നതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കി.ഇന്ധനക്കമ്പനിയുടേതിനു സമാനമായ സീലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളടങ്ങിയ കത്തുകളും വിവരങ്ങളും ഓണ്‍ലൈനിലൂടെ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഏജന്‍സി തുടങ്ങുന്നതിനാവശ്യമായ മുഴുവന്‍ രേഖകളും ഓണ്‍ലൈനായി തട്ടിപ്പ് സംഘം മൂന്നാര്‍ സ്വദേശിക്ക് നല്‍കി. തുടര്‍ന്നു …
അടിമാലി: കഴിഞ്ഞ ദിവസമാണ് അടിമാലി പീച്ചാടിന് സമീപം പ്ലാമലയില്‍ ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ഇന്ദിര എന്ന തൊഴിലാളി സ്ത്രീയെ കാട്ടാന ആക്രമിച്ചത്. ആന ആക്രമിച്ചപ്പോള്‍ പറമ്പിന്റെ താഴ് ഭാഗത്തേക്ക് വീണതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു.എന്നാല്‍ നാളുകള്‍ ആയിട്ടും വിഷയത്തില്‍ വനം വകുപ്പ് കൃത്യമായി നടപടി സ്വീകരിക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ കാട്ടാന വീടിനു മുന്‍പിലും വീടിനോട് ചേര്‍ന്നുള്ള കൃഷിഭൂമിയിലും എല്ലാം എത്തിനില്‍ക്കുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ്. ഇന്ദിരക്ക് പുറമേ …
അടിമാലി പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി പ്രദേശവാസികള്‍ Read More »
ഇടുക്കി: മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. ഒന്നിനു പിറകെ ഒന്നായി കാട്ടുകൊമ്പന്‍മാര്‍ മാറി മാറി ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്നതാണ് തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.വിരിഞ്ഞ കൊമ്പന്‍ എന്ന വിളിപ്പേരുള്ള കാട്ടാന കല്ലാര്‍ നല്ലതണ്ണി എസ്റ്റേ്റ്റിലെത്തിയാണ് ഭീതി പരത്തിയത്. ആന പ്രദേശത്ത് കൃഷി നാശം വരുത്തി.ഏറെ സമയം കാട്ടാന ജനവാസ മേഖലയില്‍ ചുറ്റിത്തിരിഞ്ഞു. കാട്ടാന കൂടുതലായി നാശം വരുത്തുമോയെന്ന ആശങ്ക തൊഴിലാളി കുടുംബങ്ങള്‍ക്കുണ്ട്.ലയങ്ങള്‍ക്ക് നേരെയും മറ്റും കാട്ടാന ആക്രമണം നടത്തിയാല്‍ വലിയ അപകടത്തിന് വഴിയൊരുക്കും.രാത്രികാലങ്ങളിലും …
ഇടുക്കി: റബറിന്റെ വിലയിടിവ് കര്‍ഷകരെ തീരാ ദുരിതത്തിലാക്കുകയാണ്.വില ഉയരാത്തത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. 190 മുതല്‍ 200 രൂപ വരെയാണ് റബ്ബറിന്റെ വിപണിവില. 300 നു മുകളില്‍ വില ലഭിച്ചാല്‍ മാത്രമേ റബ്ബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാകു എന്നാണ് വാദം. പലരും റബര്‍കൃഷി തന്നെ ഉപേക്ഷിക്കുകയാണ്.കൂലി നല്‍കി ടാപ്പിങ് നടത്തിയാല്‍ കൂലിച്ചെലവു കഴിഞ്ഞാല്‍ ബാക്കി ഒന്നുമില്ലാത്ത അവസ്ഥയുണ്ട്. റബ്ബര്‍ തോട്ടങ്ങള്‍ കാടു കയറിയും റബ്ബര്‍ വെട്ടാതെയും നശിക്കുന്ന സ്ഥിതിയുമുണ്ട്. കൂലിക്ക് ആളെ കിട്ടാനില്ലാത്തതും റബറിനു വില ഉയരാത്തതും …
റബ്ബറിന്റെ വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കുന്നു Read More »
കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലനെതിരായ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. രാഹുൽ യൂത്ത് കോൺഗ്രസ് സ്ഥാനം രാജിവച്ചാൽ മാത്രം പോര പാലക്കാട് എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ അഹങ്കാരത്തിന് ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തിയാണ്. മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ച് പ്രസംഗിച്ചയാളാണ് രാഹുൽ. ഇത്ര ബഹുമാനമില്ലാതെ ഞങ്ങളാരും കരുണാകരനെടോ എ.കെ. ആൻറണിയെടോ പ്രസംഗിച്ചിട്ടില്ല. യൂത്ത് കോൺഗ്രസുകാർ കാരണം കേരളത്തിലെ ട്രാൻസ്ജെൻഡറുകൾക്ക് പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇവരെല്ലാവരും ഷാഫി …
രാഹുൽ ഗാന്ധിയെ അഹങ്കാരയെന്ന് വിളിച്ച് വി ശിവൻകുട്ടി Read More »
കാസർഗോഡ്: എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മധുസൂദനനെയാണ് (50) പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ‍്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
ഹൈദരാബാദ്: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാഞ്ഞതിനു പിന്നാലെ പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് സംഭവം. കുട്ടി പബ്ജി എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ബേട്ടി ഋഷേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ദിവസം പത്ത് മണിക്കൂറോളം കുട്ടി ഗെയിമിൽ മുഴുകാറുണ്ട്. ഗെയിം തുടരാൻ വേണ്ടി കുട്ടി സ്കൂളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ക്ലാസിൽ പോകുമ്പോൾ പബ്ജി കളിക്കാൻ സമയം കിട്ടുന്നില്ലെന്ന് കുട്ടി പരാതിപ്പെടാറുണ്ട്. സൈക്യാട്രിസ്റ്റിനെയും ന്യൂറോ സർജനെയും കാണിച്ചുവെങ്കിലും കുട്ടി …
പബ്ജി കളിക്കുന്നത് തടഞ്ഞു; പത്താം ക്ലാസുകാരൻ ജീവനൊടുക്കി Read More »
ന്യൂഡൽഹി: പാർലമെൻറിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പുറത്തു നിന്ന് പാർലമെൻറ് മന്ദിരത്തിൻറെ മരം ചാടിക്കടന്നയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം. പുറത്തു നിൽക്കുന്ന മരത്തിൽ കയറിയാണ് റെയിൽ ഭവൻ വശത്തുള്ള മതിൽ ചാടിക്കടന്നത്. പിന്നീട് പുതിയ പാർലമെൻറിൻറെ ഗരുഡ ഗേറ്റിനടുത്തു വരെ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാർ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പാർലമെൻറിൻറെ വർഷകാല സമ്മേളനം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷവും സമാനമായ സുരക്ഷാ വീഴ്ച പാർലമെൻറിൽ ഉണ്ടായിട്ടുണ്ട്. …
ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി. തെരുവു നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുന്നതിനു പകരം അവയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടണം എന്നാണ് പുതിയ ഉത്തരവ്. അതേ സമയം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് കർശനമായി നിരോധിച്ചിട്ടുമുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രീം കോടതിയുടെ മുൻ വിധി പുനപ്പരിശോധിച്ചത്. വിഷയത്തിൽ വിവിധ ഹൈക്കോടതികളിലായുള്ള കേസുകൾ സുപ്രീം കോടതിക്കു കൈമാറണമെന്നും വിഷയത്തിൽ ദേശീയ നയം സ്വീകരിക്കേണ്ടതുണ്ടെന്നും …
തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി Read More »
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള വെളിപ്പെടുത്തലിനു പിന്നാലെ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി എഴുത്തുകാരി ഹണി ഭാസ്കരൻ. പോസ്റ്റുകളും കമൻറുകളും ഒന്നും ഡിലീറ്റ് ചെയ്യരുത്. എല്ലാം അവിടെ തന്നെ ഉണ്ടാകണം. സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി എന്നാണ് ഹണി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ താനുമായി ചാറ്റ് ചെയ്തിരുന്നുവെന്നും തുടർന്ന് അതേക്കുറിച്ച് മോശമായി സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും ഹണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്. ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: …