ഇടുക്കി: ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷനിൽ നിന്ന് ടോണി തോമസാണ് വിജയിച്ചത്. സിപിഎം ലെ വി.എസ് രാജനെതിരെ 3500 വോട്ട് ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. ചേലച്ചുവട് പുത്തൻപുരയ്ക്കൽ സണ്ണിയുടെ മകൾ സോഫിയാണ് ടോണിയുടെ ഭാര്യാ. പീരുമേട് കൊക്കയാറിലാണ് ടോണി തോമസിൻ്റെ താമസം. ഇടുക്കി – കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് അട്ടിക്കളം വാർഡിൽ നിന്ന് സോയിമോൻ സണ്ണി സിപിഎം സ്ഥാനാർഥി തങ്കച്ചൻ കുത്തുപാറയെ 240 വോട്ടിനാണ് തോൽപ്പിച്ചത്. സോയിമോൻ്റെ അളിയനാണ് ടോണി തോമസ്. സോയിമോൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ടോണി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡൻ്റും ആണ്. രണ്ടുപേരെയും കോൺഗ്രസ് ഐ കഞ്ഞിക്കുഴി മണ്ഡലം പ്രസിഡൻ്റ് ജോബി ചാലിൽ അഭിനന്ദിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച അളിയന്മാർ രണ്ടു പേരും വിജയക്കൊടി പാറിച്ചു






