Timely news thodupuzha

logo

തൊടുപുഴയ്ക്കടുത്ത് കോടിക്കുളം ഏഴല്ലൂർ ആനപ്പാറയിൽ കാട്ടുതീ

തൊടുപുഴ: കോടിക്കുളം പഞ്‌ചായത്തിലെ 13-ാം വാർഡിൽപ്പെട്ട ഏഴല്ലൂർ ആനപ്പാറ മലയുടെ പടിഞ്ഞാറൻ മേഖലയിൽ കപ്പിലാംചുവട് ഭാഗത്ത് ശക്തമായ കാട്ടുതീ പടർന്നുപിടിച്ചു. വെങ്ങല്ലൂർ സ്വദേശി ആനന്ദ് നെല്ലിക്കാതടത്തിനെറ് ഉടമസ്ഥതയിലുള്ള രണ്‌ടേക്കറോളം വരുന്ന പൈനാപ്പിൾ തോട്ടവും സമീപതെ കാടുകളുമാണ് തീപിടുത്തത്തിൽ നശിച്ചത്. അഗ്‌നിശമനസേനയുടെ വലിയ വാഹനങ്ങൾക്ക് എത്തിച്‌ചേരാൻ കഴിയാത്ത വിധം അതീവ ദുർഘടമായ പ്രദേശത്താണ് തീപിടുത്തമുണ്‌ടായത്‌. തുടർന്ന് ഗ്രേഡ് സേറ്റ്ഷൻ ഓഫീസർ ബിജു പി തോമസിനെറ് നേതൃത്വത്തിലുള്ള സംഘം സ്ഥലതെത്തി. കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പമ്പും ജീപ്പിൽ എത്തിച്ച വെള്ളവും ഉപയോഗിച്ച് ഏകദേശം മൂന്ന് മണിക്കൂർ നീണ്‌ട കഠിനപ്രയത്നത്തിനൊടുവിലാണ് തി പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്.

തൊടുപുഴ ഫയർ സ്റ്റേറ്റ്ഷനിലെ സേനാംഗങ്ങളായ ശരത്, ജയിംസ് നോബിൾ, ഫ്രിജിൻ ബെന്നി, ലിബിൻ എന്നിവരും പറമ്പുടമയും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഈ വർഷം ജനുവരി മുതൽ ഇതുവരെ ഏഴോളം തവണയാണ് ഈ പ്രദേശത്ത് തീപിടുത്തമുണ്‌ടാകുന്നത്. പ്രദേശത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധർ അശ്രദ്ധമായി വലിച്‌ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്നാണ് പലപ്പോഴും തീ പടരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റബർ കൃഷിയടക്കം വ്യാപകമായി നശിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്‌ടാക്കുന്നത്. അധികൃതരുടെ ഇടപെടൽ വേണമെന്ന് നാട്ടുകാർ.

വാഹനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇത്തരം മേഖലകളിൽ തീപിടുത്തമുണ്ടാകുന്നത് അഗ്‌നിശമനസേനയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനാൽ, ആനപ്പാറ മല കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളെ അമർച്ച ചെയ്യാനും കർഷകരുടെ അധ്വാനത്തിന് സംരക്ഷണം നൽകാനും പോലീസ് ഉൾപെടെയുള്ള അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *