തൊടുപുഴ : KPSTA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. ഒളമറ്റം പ്രത്യാശ ഭവനത്തിലെ അന്തേവാസികളോടൊപ്പമാണ് വനിതാദിനം ആചരിച്ചത്. പ്രത്യാശ ഭവനത്തിലെ അന്തേവാസികൾക്ക് സ്നേഹോപഹാരങ്ങൾ നൽകിയും അവർക്ക് ഉച്ച ഭക്ഷണം നൽകിയുമാണ് ഇത്തവണ വനിതാ ദിനം ആഘോഷിച്ചത്. പരിപാടികൾ കെ പി എസ് ടി എ അസ്സോസ്സിയേറ്റ് ജന.സെക്രട്ടറി വി.എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെയ്സൺ മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.എം നാസർ, സംസ്ഥാന നിർവ്വാഹക സമിതി അംഗം ബിജോയി മാത്യു , അജീഷ് കുമാർ ടി ബി ,സുനിൽ റ്റി തോമസ് , സിനി ട്രീസ , രശ്മി എൻ , സബീന ബഷീർ, രാജിമാൻ ഗോവിന്ദ് , ഡയസ് സെബാസ്റ്റ്യൻ , ജോമോൻ ജോർജ് , രതീഷ് വി ആർ, ഹസൈനാർ സി.കെ. എന്നിവർ പ്രസംഗിച്ചു .