Timely news thodupuzha

ഹൈക്കോടതിയിൽ ഹാജരാകില്ലെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി എക്സൈസ് നയ കേസിൻറെ വാദം കേൾക്കുന്നതിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഹാജരാവില്ലെന്നറിയിച്ച് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമയ്ക്ക് കെജ്‌രിവാൾ കത്തയച്ചു. ഹൈക്കോടതി ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ കെജ്‌രിവാൾ പറയുന്നു. തൻറെ ഉൾവിളിയെ തുടർന്നാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയിൽ ഉത്തരവിനെതിരേ അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *