Timely news thodupuzha

പാക്കിസ്ഥാന് കൂറ് അമേരിക്കയോടെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനെ ചോദ്യം ചെയ്ത് ഇറാൻ. ഇറാൻ പാർലമെൻ്റ് അംഗം ഇബ്രാഹിം റെസായിയാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. ‌പാക്കിസ്ഥാന് കൂറ് യു.എസിനോടാണെന്നും നിഷ്പക്ഷത പാലിക്കുന്നില്ലെന്നുമാണ് ബ്രാഹിം റെസായി ആരോപിക്കുന്നത്. പാക്കിസ്ഥാനെപ്പോഴും ട്രംപിൻ്റെ താത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അമേരിക്കയുടെ താത്പര്യങ്ങൾക്കെതിരെ സംസാരിക്കാൻ പാക്കിസ്ഥാൻ തയാറല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ലെബനൻ വിഷയത്തിലും മരവിപ്പിച്ച ഇറാനിയൻ ആസ്തികളുടെ കാര്യത്തിലും അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചപ്പോൾ പോലും പാക്കിസ്താൻ പ്രതികരിച്ചില്ല. പാക്കിസ്ഥാൻ ഇറാൻ്റെ നല്ലൊരു അയൽ രാജ്യവും സുഹൃത്തുമാണെന്നത് സത്യമാണെങ്കിലും മധ്യസ്ഥത വഹിക്കാനുള്ള വിശ്വാസ്യത അവർക്കില്ലെന്നും അദ്ദേഹം പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *