Timely news thodupuzha

logo

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം

ഗുവാഹത്തി: ത്രിപുര നിയമസഭ ബജറ്റ് ചർച്ചയ്ക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് ബി.ജെ.പി എംഎൽഎ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാൽ നാഥാണ് പോൺ വീഡിയോ കണ്ടത്. ഇതിന്‍റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നു.

സ്പീക്കറും മറ്റ് എംഎൽഎമാരും സഭയിൽ സംസാരിക്കുന്നതിനിടെ ജാദവ് ലാൽ പോൺ സെറ്റിൽ കയറി വീഡിയോ പ്ലേ ചെയ്യുന്നതും സ്ക്രോൾ ചെയ്യുന്നതുമാണ് ദൃശങ്ങളിലുള്ളത്. എം.എൽ.എയുടെ പിന്നിൽ ഇരുന്ന വ്യക്തിയാണ് ദൃശ്യം പകർത്തിയത്. സംഭവത്തിൽ ജാദവ് ലാൽ നാഥിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *