Timely news thodupuzha

logo

അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ

തൊടുപുഴ: കുട്ടികൾക്കും മുതിർന്നവർക്കുമായി അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ. ഏപ്രിൽ 1ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് പി.ജെ.ജോസഫ് എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാനം നിർവ്വഹിക്കും. ദേശീയ അന്തർദേശീയ താരങ്ങളാകും നീന്തൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.

മുതിർന്നവർക്കും രണ്ട് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായും പ്രത്യേക സ്വിമ്മിങ്ങ് പൂളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് കോടിക്കുളം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിക്കും. അന്തർദേശീയ നീന്തൽ താരവും റിട്ടയേർഡ് ഡി.വൈ.എസ്.പിയുമായ കെ.അലോഷ്യസ് ചടങ്ങിൽ മുഖ്യ അതിഥിയായെത്തും. നിരവധി നീന്തൽ താരങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ക്യാമ്പിൽ ചേരാൻ ആ​ഗ്രഹിക്കുന്ന രക്ഷിതാക്കളും വിദ്യാർത്ഥികളും വണ്ടമറ്റം അക്വാറ്റിക് സെന്ററുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 9447223674.

Leave a Comment

Your email address will not be published. Required fields are marked *