കുടയത്തൂർ മുതിയാമല ഗവൺമെന്റ് എൽ.പി.സ്കൂളിൽ മഴവില്ല് 2K23യെന്ന പേരിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ പൊതുപാരിടിയുടെയും ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം.ജെ.ജേക്കബ് പുതിയ പാചകപ്പുരയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്റ്റട്രസ് സ്വീറ്റ്സി.വി.ജെയിംസ് സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് സലിം.പി.എം അധ്യക്ഷത വഹിച്ച പൊതുപരിപടിയിൽ അറക്കുളം എ.ഇ.ഒ നജീബ്.കെ.എ മുഖ്യ അതിഥിയായെത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡന്റ് അഞ്ജലീന സിജോ വാർഷിക ദിന സന്ദേശം നൽകി.
വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയ്ർമാൻ അഡ്വ.കെ.എൻ.ഷിയാസ് കുട്ടികളുടെ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു. വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ വിജയൻ സ്നേഹോപകാര സമർപ്പണം നടത്തി. തുടർന്ന് ഇടുക്കി ഡി.ഡി.ഇ സൂപ്രണ്ട് സൈമൺ പി.ജെ, എ.ഇ.ഒ ഓഫീസർ മിനി.എം.ആർ, അറക്കുളം ബി.പിസിയിലെ സിനി സെബാസ്റ്റയൻ, മുതിയാമല ഗവൺമെന്റ് എൽ.പി.സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് കലാദേവി.കെ, എസ്.എം.സി ചെയർമാൻ സിജു ജോസഫ്, എം.പി.റ്റി.എ പ്രസിഡന്റ് ലിജി ഷൈൻ തുടങ്ങിയവർ സംസാരിച്ചു. അതിനുശേഷം കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ അസ്സിസ്റ്റന്റ് ഷാജി മാത്യു നന്ദി രേഖപ്പെടുത്തി. പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷം സമാപിച്ചു.