Timely news thodupuzha

logo

കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3095 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 3016 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

അഞ്ച് മരണങ്ങളാണു രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ മൂന്നും ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 5,30,867 ആണ്.

Leave a Comment

Your email address will not be published. Required fields are marked *