Timely news thodupuzha

logo

തണ്ണീർ പന്തലുകളിൽ ഗോമൂത്രം നൽകണമെന്ന് ബിജെപി തമി‌ഴ്‌നാട് പ്രസിഡന്റ്‌

ചെന്നൈ: തമി‌ഴ്‌നാട്ടിൽ ദാഹിച്ചു വലയുന്നവരെ ഗോമൂത്രം കുടിപ്പിക്കാൻ പന്തലൊരുക്കി ബിജെപി. ചുട്ടെരിക്കുന്ന വെയിൽ കാരണം തമിഴ് നാട്ടിലുടനീളം ഡിഎംകെ, സി പി ഐ എം, ഡിവൈഎഫ്ഐ, തുടങ്ങിയ സംഘടനകൾ കാൽനടയാത്രക്കാർക്കും മറ്റുള്ളവർക്കുമായി തണ്ണീർ പന്തലുകൾ ഒരുക്കിയിട്ടുണ്ട്.

മോര്, സോഡ, ശീതളപാനീയം എന്നിവയാണ് നൽകുന്നത്. എന്നാൽ ബിജെപി തുടങ്ങിയ തണ്ണീർ പന്തലിൽ നിർബന്ധമായും മാടിന്റെ മൂത്രം (ഗോമൂത്രം) പാനീയമായി നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമല പ്രവർത്തകരോട് ആവശ്യപ്പെട്ടു. ‘ചുട്ടെരിക്കും വെയിലിൽ മക്കളിൻ ദാഹം തീർക്ക തയ്യാറാവോമെന്ന’ തലക്കെട്ടിൽ പാർട്ടി പ്രവർത്തകർക്ക് നൽകിയ കത്തിലാണ്‌ അറിയിപ്പ്‌.

Leave a Comment

Your email address will not be published. Required fields are marked *