ഹൗറ: പശ്ചിമ ബംഗാളിലെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഹൗറ-പുരി റൂട്ടിൽ. സർവീസ് ആരംഭിക്കുന്ന തിയതിയോ, സമയക്രമമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള റേക്ക് ലഭിച്ചുവെന്നും, ട്രയൽ റണ്ണിനു തുടക്കമായെന്നും റെയ്ൽവെ അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞ വർഷം ഡിസംബറിൽ സർവീസ് ആരംഭിച്ചിരുന്നു.
ഹൗറ-ജയ്പാൽഗുരി പാതയിലാണ് ആദ്യ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഹൗറ-പുരി റൂട്ടിൽ തുടങ്ങുന്ന വന്ദേഭാരത് സർവീസ് സഞ്ചാരികൾക്കും, തീർഥാടകർക്കും ഏറെ പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത മാസം പുതിയ വന്ദേഭാരതിന്‍റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണു പ്രതീക്ഷക്കപ്പെടുന്നത്.
ഹൗറയിൽ നിന്നും ഭുവനേശ്വർ വഴി പുരിയിലേക്കുള്ള 500 കിലോമീറ്റർ ദുരം അഞ്ചര മണിക്കൂർ കൊണ്ടു വന്ദേഭാരതിൽ മറികടക്കാനാകുമെന്നാണു പ്രതീക്ഷ. പുരി ജഗനാഥ ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കു കൂടി പ്രയോജനകരമാകുന്ന തരത്തിലായിരിക്കും സമയക്രമം നിശ്ചയിക്കുക.