Timely news thodupuzha

ബി.ജെ.പിക്ക് എല്ലാ മതക്കാരോടും ഒരേ സമീപനമാണ്, ഭാവിയിൽ ബി.ജെ.പി കേരളവും പിടിച്ചെടുക്കും; പ്രമോദ് സാവന്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പ്രയോഗം അപലപനീയമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കർണാടകയിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ വിഷപ്പാമ്പ് പ്രയോഗം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് എല്ലാ മതക്കാരോടും ഒരേ സമീപനമാണ്. ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടെയുള്ള ന്യൂന പക്ഷക്കാരുടെ പിന്തുണയോടെ തന്നെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ കേരളവും ബി.ജെ.പി പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ പോലെ ഒരു നല്ല മനുഷ്യൻ നൽകുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കും . എന്നാൽ രുചിച്ചു നോക്കിയാൽ നിങ്ങൾ ചാവുമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം

Leave a Comment

Your email address will not be published. Required fields are marked *