തൊടുപുഴ: സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിരൂക്ഷമായ വന്യജീവി ആക്രമണം തടയണമെന്നും കാലഹരണപ്പെട്ട വനം വന്യജീവി നിയമം കർഷകോന്മുഖമായി പരിഷ്കരിക്കണമന്നും റബർ ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങളുടെ വിലയിടിവിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം ഏപ്രിൽ 30ന് കേരളത്തിൽ ആയിരത്തി ഒന്നു് കേന്ദ്രങ്ങളിൽ നടത്തുന്ന കർഷകപ്രതിഷേധ ജ്വാലയുടെ ഭാഗമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനായുടെ നേതൃത്വത്തിൽ റവ.ഡോ സ്റ്റാൻലി കുന്നേൽ ഞായറാഴ്ച 8.30ന് കർഷക ജ്വാല തെളിയിച്ച് സമരം ഉദ്ഘാടനം ചെയ്യുന്നതാണ്. യുണിറ്റ് പ്രസിഡൻറ് ജോൺ തയ്യിൽ അദ്ധ്യക്ഷത വഹിക്കും.രുപത ജനറൽസെക്രട്ടറി ജോൺമുണ്ടൻകാവിൽ,രുപത വൈ.പ്രസിഡൻറ് സിൽവി.ടോം.ഫൊറോന പ്രസിഡണ്ട് സി.എസ്.ഡേവിഡ്, ,മേജോ കുളപ്പുറത്ത് ,ജോസ് മുണ്ടത്താനം ,സണ്ണി മാത്യു.തുടങ്ങിയവർ സംസാരിക്കും.