Timely news thodupuzha

കലാപത്തെതുടർന്ന്‌ 19 മലയാളി വിദ്യാർഥികൾകൂടി മണിപ്പുരിൽനിന്ന്‌ കേരളത്തിലെത്തും

ന്യൂഡൽഹി: കലാപത്തെതുടർന്ന്‌ അരക്ഷിതമായ മണിപ്പുരിൽനിന്ന്‌ 19 മലയാളി വിദ്യാർഥികൾകൂടി കേരളത്തിലെത്തും. വിമാനത്തിൽ ഇംഫാലൽ നിന്ന് ചൈന്നെ വഴിയാണ്‌ ഇവരെ എത്തിക്കുകയെന്ന്‌ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്‌ അറിയിച്ചു.

കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് ഇവർ. മണിപ്പുർ കേന്ദ്ര സർവകലാശാല, കാർഷിക സർവകലാശാല, ഐഐഐടി എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കു പുറമെ മെഡിക്കൽ വിദ്യാർഥികളും അടങ്ങുന്നതാണ്‌ സംഘം. ഒമ്പത് വിദ്യാർഥികൾ അടങ്ങുന്ന മറ്റൊരു സംഘം ഇംഫാലിൽ നിന്നും കൊൽക്കത്തയിലെത്തി. ഇവരും ഉടൻ നാട്ടിലെത്തും.

Leave a Comment

Your email address will not be published. Required fields are marked *