Timely news thodupuzha

logo

ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങളല്ല, രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്ന് ഹൈക്കോടതി

കൊച്ചി: പരസ്യത്തിനായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെ വിമർശിച്ച് ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും ഹൈക്കോടതി ചോദ്യമുയർത്തി. ഉത്തരവിട്ട ദേവസ്വം കമ്മീഷണർക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കോടതി തുറന്നടിച്ചു.

മലബാർ ദേവസ്വം ബോർഡാണ് കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെൻററിൻറെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെൻറിലേക്ക് പരസ്യം ഇനത്തിൽ എല്ലാ ക്ഷേത്രങ്ങളും പതിനയ്യായിരും രൂപ പിരിവായി നൽകണമെന്ന് ഉത്തരവിട്ടത്. തുടർന്ന് മഞ്ചേരി സ്വദേശി ഹർജി നൽകുകയായിരുന്നു. ആദ്യം ഡിവിഷൻ ബെഞ്ച്, ദേവസ്വം ബോർഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹർജി ജൂൺ 16 ന് വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *