Timely news thodupuzha

32 വർഷത്തെ സേവനം; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനീയർ എം.എ ഹാഷിം വിരമിക്കുന്നു

തൊടുപുഴ: 32 വർഷത്തെ സേവനത്തിന് ശേഷം കേരളാ വാട്ടർ അതോറിറ്റിയിൽ നിന്നും അസിസ്റ്റന്റ് എക്സിക്കുട്ടീവ് എഞ്ചിനീയർ എം.എ ഹാഷിം ഇന്ന് വിരമിക്കുന്നു. 1990 ൽ ഓവർസീയറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം പൈനാവ്, കൊല്ലം, കോതമംഗലം, കട്ടപ്പന, എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

വാട്ടർ അതോറിട്ടിയിൽ വിവിധ മേഖലകളിൽ മെയിന്റനൻസ്, ക്വാളിറ്റി, പ്രൊജക്ട്, പ്ളാനിംഗ് ഡിസൈൻ വിംഗ്, സ്റ്റോക് വേരിഫിക്കേഷൻ മുതലായ എല്ലാ മേഖലകളിലും ജോലി നോക്കിയ എം.എ ഹാഷിം കേരളാ വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ(സി.ഐ.റ്റി.യു) ഇടുക്കി ബ്രാഞ്ച് സെക്രട്ടറി, ഇടുക്കി ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നിങ്ങനെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കൂടാതെ ഇടുക്കി ജില്ലാ വാട്ടർ അതോറിറ്റി സർവീസ് സഹകരണ സംഘം പ്രസിഡന്റും ആയിരുന്നു. ഏകദേശം എട്ട് വർഷം സി.ഐ.റ്റി.യു ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമായിരുന്ന എം.എ ഹാഷിം നിലവിൽ കേരളാ വാട്ടർ അതോറിട്ടി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗവുമാണ്.

Leave a Comment

Your email address will not be published. Required fields are marked *