കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) എന്നയാളെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് പാമ്പാടി ഏഴാം മൈലിൽ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലുങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മർദിക്കുകയും വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.ഐ ലെബിമോൻ, എ.എസ്.ഐ സെബാസ്റ്റ്യൻ, സി.പി.ഓ മാരായ ബിജുലാൽ, മഹേഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് ഇയാളെ കോടതിയിൽ ഹാജരാക്കി.