തിരുവനന്തപുരം: കേരള സർക്കാരും തെലങ്കാന സർക്കാരും സംയുക്തമായി നടത്തുന്ന പൈതൃകോത്സവം സെപ്‌തംബർ 30, ഒക്ടോബർ1, 2 തീയതികളിലായി നടത്തും. ഹൈദരാബാദിൽ വച്ചാണ് പരിപാടി നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളായത്. പരിപാടിയുടെ നടത്തിപ്പിനായി 12 അംഗ സംഘാടക സമിതി രൂപീകരിച്ചു. 6 ലോക കേരള സഭാ അംഗങ്ങളും 6 വിവിധ സംഘടനാ പ്രതിനിധികളും സമിതിയിലുണ്ട്. അടുത്ത യോഗത്തിൽ സംഘാടക സമിതി വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി.