Timely news thodupuzha

logo

ബാലസോർ ട്രെയിൻ അപകടത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ 278 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ അപകടത്തിൻറെ അന്വേഷണം സിബിഐ ഏറ്റെടുത്തു. അപകടസ്ഥലത്ത് അന്വേഷണ സംഘമെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം സിബിഐക്ക് വിട്ടത് അപകടത്തിനു പിന്നിൽ ഗുഡാലോചനയും അട്ടിമറിയും സംശയിക്കുന്ന സാഹചര്യത്തിലാണ്.

പോയൻറ് മെഷീനിലെ പിഴവാണോ, സിഗ്നൽ സംവിധാനത്തിലെ പാളിച്ചയോണോ ഇല്ക്‌ട്രോണിക്ക് ഇൻറർലോക്കിങ്ങ് സംവിധാനത്തിലെ തകരാറാണോ അപകടത്തിൻറെ കാരണം എന്നത് പരിശോധിക്കും. അപകടത്തെ സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ റെയിൽവേ സുരക്ഷ കമ്മിഷണറും റിപ്പോർട്ട് സമർപ്പിക്കും.

എന്നാൽ 40 ഓളം പേരുടെ മരണം വൈദ്യൂതാഘാതമേറ്റെന്നാണ് എഫ്ഐആറിൽ ഉള്ളത്. അധികം മുറിവുകൾ ഈ 40 പേരുടെ ശരീരത്തിലില്ലെന്നും അപകട സമയത്ത് ഓവർഹെഡ് വൈദ്യുതി ലൈനുകൾ പൊട്ടിവീണെന്നുമാണ് പ്രഥാമിക വിവര റിപ്പോർട്ടിൽ ബാലസോർ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോ ടെൻഷൻ വൈദ്യുത ലൈനുകളുടെ മുകളിലേക്ക് ട്രെയിൻ ബോഗികൾ പതിച്ചത് അപകടത്തിൻറെ ആഘാതം വർധിപ്പിച്ചെന്നും ഇതിൽ സൂചിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *