മലപ്പുറം: നിലമ്പൂരിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. മണിക്കൂറുകളോളം വേലിയിൽ കുടുങ്ങിക്കിടന്ന ആനയെ ഒടുവിൽ നാട്ടുകാർ ഫ്യൂസൂരി രക്ഷപെടുത്തുകയായിരുന്നു.
രക്ഷപെട്ട് പുറത്തേക്കിറങ്ങിയ ആന അൽപ്പ സമയം സമീപത്തുള്ള റോഡിൽ നിലയുറപ്പിച്ചു. പിന്നീട് പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി ആനയെ കാട്ടിലേക്ക് കടത്തി വിടുകയായിരുന്നു.
സ്വകാര്യ വ്യക്തി സ്ഥാപിച്ച വേലിയിൽ നിന്നാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്.