Timely news thodupuzha

logo

ഓപ്പോ റെനോ സീരിസ് 10 ഇന്ത്യയിൽ ഉടൻ ലഭ്യമാകും

ന്യൂഡൽഹി: ഇന്ത്യയിൽ ഓപ്പോ റെനോ സീരിസ് 10 ഉടനെത്തും. രാജ്യത്ത് ഫ്ലിപ്കാർട്ട് വഴി ഫോണിന്റെ വിപണനം ആരംഭിക്കുമെന്ന വിവരം കമ്പനി തന്നെയാണ് പങ്കുവച്ചത്. ഇ-ടെയ്‌ലർ വരാനിരിക്കുന്ന സീരീസിനായി ഒരു ലിസ്‌റ്റിംഗ് പേജും സൃഷ്‌ടിച്ചു. ഓപ്പോ റെനോ10 സീരിസ് 5ജി ദ പോർട്രെയിറ്റ് എക്സ്പേർട്ട് ലോഞ്ചിങ്ങ് സൂൺ എന്നാണ് അതിൽ നൽകിയിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് വെബ്‌പേജിൽ വരാനിരിക്കുന്ന റെനോ 10 സീരീസിന്റെ ചില സവിശേഷതകളും കൊടുത്തിട്ടുണ്ട്. പുതിയ ഫോണിലുളളത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള(ഒ.ഐ.എസ്) 64 എം.പി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയാണ്. ഈ ഫോണ്‌‍‍ ചൈനയിൽ അവതരിപ്പിച്ചത് മെയ് മാസത്തിലാണ്. ഇതിന്റെ പ്രാരംഭവില ഏകദേശം 29,000 രൂപയായിരുന്നു.

ഓപ്പോ റെനോ 10 5ജി ഐസ് ബ്ലൂ, സിൽവറി ഗ്രേ കളർ ഓപ്ഷനുകളിൽ ചൈനയിൽ ലഭ്യമായതു പോലെയാകും ഇന്ത്യയിലും എത്തുന്നത്. 32എം.പി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയാണ് ഇതിലുള്ളത്. 120എച്ച്.ഇസെഡ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ഈ സ്മാർട്ട്‌ ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ഇത് എട്ട് ജി.ബി റാമും 256 ജി.ബി ഇന്റേണൽ സ്‌റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഇതിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി ഒക്ടാ കോർ ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്.

റെനോ 10 പ്രോ പ്ലസ്, ഓപ്പോ റെനോ 10 പ്രോ എന്നിവയിൽ മീഡിയടെക് ഡൈമൻസിറ്റി 8200, ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്‌സെറ്റുകളാണ് കൊടുത്തിരിക്കുന്നത്. സിൽവറി ഗ്രേ, സിൽവറി ഗ്രേ കളർ വേരിയന്റുകളിലാകും രണ്ട് ഉപകരണങ്ങളും ലഭ്യമാകുന്നത്. ഇതിനു പുറമേ 12 ജി.ബി റാമും 256 ജി.ബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകും.

സോണി ഐ.എം.എക്സ്890 സെൻസറോട് കൂടിയ 50എം.പി മെയിൻ ക്യാമറ ഓപ്പോ റെനോ 10പ്രോ, ഓപ്പോ റെനോ 10പ്രോ പ്ലസ് തുടങ്ങിയ ഫോണുകളിലുണ്ട്. 32 എം.പി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയാണ് ഓപ്പോ റെനോ 10 പ്രോയ്ക്ക് ഉള്ളതെങ്കിൽ, 64 എം.പി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയാണ് റെനോ 10 പ്രോ പ്ലസ് 5ജി ഒ.ഐ.എസിനുള്ളത് എന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *