ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഹസീബ നൂറിയുടെ സുഹൃത്താണ് മരണം സ്ഥിരീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.
അക്രമികൾ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറെ ആരാധകരുള്ള ഹസിബ നൂറിയുടെ മരണം ആരാധകരെ ഞെട്ടിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഹസിബ നൂറി പാകിസ്ഥാനിൽ അഭയം തേടുകയായിരുന്നു.