

കാഞ്ഞിരമറ്റം: ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് – പിതൃതർപ്പണ ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകളും, തിലഹവനം, കാൽ കഴുകിച്ചൂട്ട് തുടങ്ങിയ ചടങ്ങുകളും നടന്നു. മലയാളമാസാരംഭവും കർക്കിടകവാവും പ്രമാണിച്ച് സാധാരണയിൽ കവിഞ്ഞ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

ക്ഷേത്രക്കടവിൽ പ്രത്യേകമായി ഒരുക്കിയ ബലിതർപ്പണ പന്തലുകളിൽ പുലർച്ചെ നാലുമണി മുതൽ തന്നെ ധാരാളം ഭക്തജനങ്ങൾ പിതൃതർപ്പണ ചടങ്ങുകൾ നിർവഹിച്ചു. പിതൃതർപ്പണത്തിനും ദർശനത്തിനുമായി എത്തിച്ചേർന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രം ഊട്ടുപുരയിൽ പ്രഭാത ഭക്ഷണവും നൽകി.







