ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണത്തിന് ശ്രമം. സംഭവത്തിൽ യുപി പൊലീസ് 2 പേർ കസ്റ്റഡിയിലായി. ഗവർണർ സുരക്ഷിതനാണ്.വെള്ളിയാഴ്ച രാത്രി നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്ക്കോർപിയോ കാറാണ് ഇടിച്ചു കയറ്റിയത്. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മനഃപൂർവ്വമാണോ വണ്ടി ഇടിച്ചു കയറ്റിയതെന്ന് പൊലീസ് പരിശോധിക്കുന്നു.
ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണ ശ്രമം
