Timely news thodupuzha

logo

ജയ്പൂരിലേക്ക് തക്കാളിയുമായി പോയ 21 ലക്ഷം രൂപയുടെ ട്രക്ക് കാണാനില്ല

ബാംഗ്ലൂർ: കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തക്കാളിയുമായി പോയ 21 ലക്ഷം രൂപയുടെ ട്രക്ക് കാണാനില്ലെന്ന് പരാതി. ശനിയാഴ്ചയോടെ ജയപൂരിൽ എത്തേണ്ട ലോറി എന്നാൽ ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം.

ലോറിയുമായി അപ്രത്യക്ഷമായ ഡ്രൈവറെയോ ട്രക്കിനെയോ സമീപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോൺ സ്വിച്ചിഡ് ഓഫ് ആണ്. ട്രക്ക് ഡ്രൈവറും പങ്കാളിയും ചേർന്നാണ് വാഹനവും തക്കാളിയും മോഷ്ടിച്ചതെന്നും സംഭവത്തിൽ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

കോലാറിലെ മെഹ്ത ട്രാന്‍സ്പോർ‌ട്ടിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌വിടി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിലിലണ്ടായിരുന്നത്. ഇവരാണ് മോഷണവിവരം പൊലീസിൽ അറിയിച്ചത്.

ജി.പി.എസ് ട്രാക്കർ പ്രകാരം ലോറി ഇതിനകം 1600 കി.മി സഞ്ചരിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് ലോറി കണ്ടെത്താനായിട്ടിലെന്ന് പൊലീസ് പറയുന്നു. ഈ മാസം ആദ്യം കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്ന് 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയിരുന്നു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലും തക്കാളിയുടെ വില കുതിച്ചുയരുന്നത് മോഷ്ടാക്കളുടെ ഇഷ്ടമേറിയ ചരക്കായി മാറി കഴിഞ്ഞു ഇതിനോടകം തന്നെ.

കഴിഞ്ഞ ആഴ്ചകളിൽ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 150 രൂപ വരെ ഉയർന്നിരുന്നു. വിപണിയിൽ തക്കാളിക്ക് ക്ഷാമം ഉണ്ടാക്കിയതാണ് ഇവയ്ക്ക് കൂടുതൽ വില കൂടാന്‍ കാരണമായത്.

Leave a Comment

Your email address will not be published. Required fields are marked *