കൊച്ചി: വാരപ്പെട്ടിയിൽ കെ.എസ്.ഇ.ബി അധികൃതർ വാഴകൾ വെട്ടിനശിപ്പിച്ച സ്ഥലം കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. കർഷകൻ തോമസിനെ കണ്ട മന്ത്രി, നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പു നൽകി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യാഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓണത്തിന് വിളവെടുക്കാൻ പാകമായ ഇളങ്ങവം കാവുംപുറം തോമസിന്റെ 406 നേന്ത്രവാഴകളാണ് കെ.എസ്.ഇ.ബി അധികൃതർ വെട്ടിമാറ്റിയത്.
സംഭവത്തിന് പിന്നാലെ കർഷകൻ തോമസിന് നഷ്ടപരിഹാനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടിയും പി.പ്രസാദും തമ്മിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. ചിങ്ങം ഒന്നിന് തോമസിന് 3.5 ലക്ഷം രൂപ നൽകുമെന്നാണ് അറിയിച്ചത്.