മുട്ടം: റബ്ബര്‍ ഉള്‍പ്പടെയുള്ള വിളകളുടെ വിലയിടുവ് മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംമൂലം ഓണക്കാലത്ത് കടുത്ത പ്രതിസന്ധിയും ദുരിതവും അനുഭവിക്കുകയാണ്. സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ പൊതുവിപണയില്‍ ഇടപെടാതെയും, സപ്ലൈകോ വഴി ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യാതെയും ജനങ്ങളെ വലക്കുകയാണ്.
കഴിഞ്ഞ ഓണത്തിന് ഓണക്കിറ്റിനൊപ്പം പ്രത്യേക സമ്മാനമായി അണ്ടിപ്പരിപ്പും, ഏലക്കായും വിതരണം ചെയ്ത സര്‍ക്കാര്‍ ഈ ഓണത്തിന് കിറ്റുപോലും നല്‍കാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ ഓണത്തിന് സര്‍ക്കാരിന്‍റെ സമ്മാനം പട്ടിണിയും, അനിയന്ത്രിതമായ വിലക്കയറ്റവുമാണെന്നും, ഇതിനെതിരെ കര്‍ഷക കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി പ്രതിഷേധിക്കുന്നതായും, ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു.
കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാജന്‍ കുളമറ്റം അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി പാലയ്ക്കന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റിയംഗം ബിജോയി ജോണ്‍, ജില്ലാഭാരവാഹികളായ ശ്യാം മനോജ്, സലീഷ് പഴയിടം, അഭിലാഷ്.എ.വി, ജോസ്മോന്‍ കാഞ്ഞിരക്കൊമ്പില്‍, നിയോജക മണ്ഡലം പ്രസിഡന്‍റ് ഫ്രാന്‍സിസ്.കെ.പി, വിനയവര്‍ദ്ധന്‍ ഘോഷ്, ബെന്നി പാറേക്കാട്ടില്‍, അഡ്വ. സണ്ണി മാത്യു, സാബു തറയില്‍, സണ്ണി ചള്ളാവയല്‍, സെബാസ്റ്റ്യന്‍ തടത്തിപ്ലാക്കല്‍, രാജു പ്ലാക്കൂട്ടം, ഗീത പുഷ്പരാജ്, ഷേര്‍ളി ജെയിംസ്, പി.വി.ചിന്നു, ബിന്‍സി കോഴികൊത്തിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.